മഞ്ജു വാര്യര്‍ക്കൊപ്പം സംയുക്ത വര്‍മ്മ, അന്നേ സുഹൃത്തുക്കളായി മാറിയ നായികമാര്‍, ചിത്രം വൈറല്‍
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളാണ് മഞ്ജു വാര്യരും സംയുക്ത വര്‍മ്മയും. കഴിഞ്ഞ ദിവസമായിരുന്നു സംയുക്ത വര്‍മ്മയുടെ പിറന്നാള്‍. താരങ്ങളും ആരാധകരുമൊക്കെ താരത്തിന് ആശംസ അറിയിച്ച് എത്തിയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ അഭിനേത്രിയാണ് സംയുക്ത. വിവാഹത്തോടെ താരം സിനിമയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. എന്നാണ് അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നതെന്നുള്ള ചോദ്യങ്ങളുമായി ആരാധകര്‍ എത്താറുണ്ട്. തിരിച്ചുവരവിനെക്കുറിച്ച് തീരുമാനിക്കേണ്ടത് സംയുക്ത തന്നെയാണെന്നായിരുന്നു ബിജു മേനോന്‍ പറഞ്ഞത്.
യോഗ പഠനവുമായി സജീവമാണ് സംയുക്ത. യോഗ ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചും താരമെത്താറുണ്ട്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്ത വര്‍മ്മ തുടക്കം കുറിച്ചത്. ജയറാം നായകനായെത്തിയ സിനിമ സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാടായിരുന്നു. ഭാവനയെന്ന സെയില്‍സ്‌ഗേളായാണ് താരം ഈ ചിത്രത്തില്‍ അഭിനയിച്ചത്. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു. സംയുക്ത വര്‍മ്മയും മഞ്ജു വാര്യരും ഒരുമിച്ചുള്ള പഴയ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്.

മഞ്ജു വാര്യരും സംയുക്ത വര്‍മ്മയും
മഞ്ജു വാര്യരും സംയുക്ത വര്‍മ്മയും ഒരുമിച്ചുള്ള പഴയൊരു ഫോട്ടോയാണ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. തൃശ്ശൂരിന്‍റെ സ്വന്തം കലാകാരികളായ ഇരുവര്‍ക്കും ആരാധകരേറെയാണ്. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു മഞ്ജു വാര്യര്‍ നടത്തിയത്. വിവാഹ ചടങ്ങുകളിലും മറ്റുമായി ഇരുവരും ഒരുമിച്ച് കൂടാറുണ്ട്. ഇവരുടെ ചിത്രങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്.

സിനിമയിലെ സൗഹൃദം
സിനിമയില്‍ നിന്നും അധികം സുഹൃത്തുക്കളില്ലെന്ന് മുന്‍പ് സംയുക്ത വര്‍മ്മ പറഞ്ഞിരുന്നു. ഭാവനയും മഞ്ജു വാര്യരുമായി ബന്ധമുണ്ടെന്നുമായിരുന്നു താരം പറഞ്ഞിരുന്നു. തൃശ്ശൂരുകാരായ നായികമാരുടെ കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍ ഇടയ്ക്ക് വൈറലായി മാറിയിരുന്നു. ഇരുവരുടേയും കുഞ്ഞനിയത്തിയാണ് ഭാവന. ഭാവനയുടെ ജീവിതത്തിലെ പ്രധാന സന്ദര്‍ഭങ്ങളിലെല്ലാം മഞ്ജു വാര്യരുടേയും സംയുക്ത വര്‍മ്മയുടേയും സാന്നിധ്യമുണ്ടായിരുന്നു. വിവാഹനിശ്ചയത്തിനും വിവാഹത്തിലുമെല്ലാം ഇരുവരും സജീവമായി പങ്കെടുത്തിരുന്നു.

യാത്രകള്‍
മഞ്ജു വാര്യര്‍ തന്റെ സഹോദരി തന്നെയാണെന്നും സംയുക്ത വര്‍മ്മ പറഞ്ഞിരുന്നു. മിക്കപ്പോഴും ഞങ്ങള്‍ വീഡിയോ കോള്‍ ചെയ്യാറുണ്ട്. ഇടയ്ക്ക് ഒത്തുകൂടാറും യാത്രകളുമൊക്കെ പോവാറുമുണ്ടെന്നും സംയുക്ത പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജുവിന് ശക്തമായ പിന്തുണയായിരുന്നു താരം നല്‍കിയത്. ഇവരുടെ സൗഹൃദത്തെക്കുറിച്ച് സിനിമയിലുള്ളവര്‍ക്കും അറിയാവുന്നതാണ്. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും ഇരുവരും പങ്കുവെക്കാറുണ്ട്.

ഭാവനയും
മഞ്ജു വാര്യരുടേയും സംയുക്ത വര്‍മ്മയുടേയും സുഹൃത്താണ് ഭാവന. ഭാവന സംഘമിത്രയുടെ കൂടെ പഠിച്ചതാണ്. ചെറുപ്പം മുതലേ തന്നെ അറിയാം. ഒരു കുടുംബം പോലെ കഴിയുന്നവരാണെന്നും മുന്‍പ് സംയുക്ത വര്‍മ്മ പറഞ്ഞിരുന്നു. യോഗയോടുള്ള ഇഷ്ടത്തെക്കുറിച്ച് അറിയാവുന്ന ഭാവനയാണ് തനിക്ക് ബുദ്ധന്റെ വലിയ മുഖം ലോക്കറ്റായി വരുന്ന മാല സമ്മാനിച്ചതെന്നും താരം പറഞ്ഞിരുന്നു.
Recommended Video

ബിജു മേനോനുമായുള്ള പ്രണയം
പ്രണയ വിവാഹമായിരുന്നു സംയുക്തയുടേത്. മഴയിലും മേഘമല്‍ഹാറിലും മധുരനൊമ്പരക്കാറ്റിലും പ്രണയ ജോഡികളായി തകര്‍ത്ത് അഭിനയിക്കുന്നതിനിടയിലായിരുന്നു ഇവരുടെ മനസ്സിലും പ്രണയം തളിരിട്ടതും. വൈകാതെ തന്നെ ആ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു ഇരുവരും. വിവാഹത്തോടെ സംയുക്ത അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. മകന്‍ ദക്ഷ് ധാര്‍മ്മിക്കിന്റെ കാര്യങ്ങളും യോഗ പഠനവുമൊക്കെയായി തിരക്കിലാണ് താനെന്ന് താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications