'കാവിലെ ഭ​ഗവതിയുടെ ടെമ്പർ തെറ്റിയതാ... ആക്ഷൻ വരെ ചെയ്യേണ്ടി വന്നു'; മഞ്ജു വാര്യരും സന്തോഷ് ശിവനും പറയുന്നു!

ഉറുമിക്ക് ശേഷം സന്തോഷ് ശിവൻ ഒരുക്കിയ മലയാള ചിത്രമായ ജാക്ക് ആന്റ് ജിൽ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Recommended Video

ബറോസിന് വേണ്ടി കട്ട വെയ്റ്റിംഗ് | Manju Warrier Exclusive Interview | FilmiBeat Malayalam

സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുത്തിയാണ് സന്തോഷ് ശിവൻ ജാക്ക് ആന്റ് ജിൽ ഒരുക്കിയിരിക്കുന്നത്. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം.പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് നിർമാണം നിർവഹിച്ചത്.

ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിച്ചത്. നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കളായത്.

ബി.കെ ഹരിനാരായണനും റാം സുന്ദരും വരികൾ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജേക്ക്സ് ബിജോയിയും ചേർന്നാണ്. സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ജാക്ക് ആന്റ് ജില്ലിന്റെ ത്രെഡ് കിട്ടിയത്

ആദ്യമായി സന്തോഷ് ശിവൻ സിനിമയുടെ ഭാ​ഗമായതിന്റെ സന്തോഷത്തിലാണ് മഞ്ജു വാര്യർ. അതേസമയം തനിക്ക് ഏറെ പ്രിയപ്പെട്ട നായികയെ ഫ്രെയിമിലാക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് സന്തോഷ് ശിവൻ.

ജാക്ക് ആന്റ് ജിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. 'സുഹൃത്തുക്കളുടെ ഇടയിൽ നടന്ന ചർച്ചയിൽ നിന്നാണ് ജാക്ക് ആന്റ് ജില്ലിന്റെ ത്രെഡ് കിട്ടിയത്. മഞ്ജു ഇഷ്ടമുള്ള നടിയാണ്.'

'മഞ്ജുവിനെ വെച്ചൊരു സിനിമ ചെയ്യണമെന്നതും ആ​ഗ്രഹമായിരുന്നു' സന്തോഷ് ശിവൻ പറഞ്ഞു. 'സിനിമയിലേക്ക് എന്നെ ആദ്യം ആകർഷിച്ചത് സന്തോഷ് ശിവൻ എന്ന പേര് തന്നെയാണ്.'

മഞ്ജു ഇഷ്ടമുള്ള നടി

'കഥ കേട്ടപ്പോൾ വളരെ രസമുള്ളതായി തോന്നി. ഞാൻ ഇന്നേവരെ അത്തരമൊരു കഥാപാത്രമോ കഥയോ ചെയ്തിട്ടില്ല. ഓരോ ദിവസവും ഷൂട്ടിങ് സമയത്ത് പുതിയ പുതിയ കാര്യങ്ങൾ ചെയ്യാൻ സാധിച്ചു.'

'ആദ്യത്തെ ദിവസം ഫൈറ്റായിരുന്നെങ്കിൽ അടുത്ത ദിവസം ഡാൻസായിരുന്നു. ആക്ഷൻ ഞാൻ മറ്റ് സിനിമകൾക്ക് വേണ്ടി ഇതുവരെ ചെയ്തിട്ടില്ല. സന്തോഷ് ശിവൻ ഫ്രെയിം വെച്ച് കഴിയുമ്പോൾ അത് പോയി കാണണം എന്നുള്ളത് എന്റെ വലിയ ആ​ഗ്രഹമായിരുന്നു.'

'സാധാരണ നമ്മൾ കണ്ടുവരുന്ന ലൈറ്റിങ് പാറ്റേണൊന്നുമല്ല സന്തോഷേട്ടൻ ഫ്രെയിമുകൾക്ക് വേണ്ടി ഉപയോ​ഗിക്കുന്നത്.'

എല്ലാം കൗതുക്കത്തോടെയാണ് നോക്കിയിരുന്നത്

'എല്ലാം കൗതുക്കത്തോടെയാണ് നോക്കിയിരുന്നത്. ഒരോ ഷോട്ട് കഴിയുമ്പോഴും മോണിറ്റർ നോക്കാൻ ഓടുമായിരുന്നു ഫ്രെയിമിൽ എങ്ങനെയുണ്ട് കാണാനെന്ന് അറിയാൻ' മഞ്ജു വാര്യർ വാചാലയായി.

'ജാക്ക് ആന്റ് ജില്ലിൽ അഭിനയിച്ചവരെയെല്ലാം നേരത്തെ പരിചയമുള്ളവരാണ്. അല്ലെങ്കിൽ അടുത്തറിയാവുന്നവരാണ്. ഫാമിലിക്ക് ഫീൽ​​ഗുഡ് സിനിമയായിരിക്കും ജാക്ക് ആന്റ് ജിൽ' സന്തോഷ് ശിവൻ പറഞ്ഞ് നിർത്തി.

ബറോസ് സിനിമയുടെ ഭാ​ഗമായപ്പോഴുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. 'ബറോസിന്റെ ഷൂട്ടിങ് പൂർത്തിയായി. വിഎഫ്എക്സ് ചെയ്യാൻ കുറച്ച് സമയമെടുക്കും. എവിടെപ്പോയാലും എല്ലാവരും ചോ​ദിക്കുന്നതും ബറോസ് വിശേഷങ്ങളാണ്' സന്തോഷ് ശിവൻ കൂട്ടിച്ചേർത്തു.

ബറോസ് വിശേഷങ്ങൾ

സിനിമാ പ്രേക്ഷകരെപ്പോലെ തന്നെ താനും വളരെ അധികം ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസെന്ന് മഞ്ജു വാര്യരും പറഞ്ഞു.

'മോഹൻലാലിനെപ്പോലൊരു നടൻ അത്തരമൊരു കഥ സിനിമയാക്കാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ അതിന് പിന്നിൽ‌ എന്തെങ്കിലുമൊക്കെ ഉണ്ടായിരിക്കും.'

'അതിനാൽ തന്നെ ബറോസിന് വേണ്ടി കാത്തിരിക്കുന്നവരിൽ‌ ഞാനുമുണ്ട്' മഞ്ജു വാര്യർ പറഞ്ഞ് നിർത്തി. മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യത്തെ സിനിമ കൂടിയാണ് ബറോസ്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X