For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപ് അറസ്റ്റിലായെന്നറിഞ്ഞപ്പോള്‍ മഞ്ജു വാര്യര്‍ വല്ലാതായി, ആരും ഒന്നും ചോദിച്ചില്ല, തുറന്നുപറച്ചിലുമായി സേതു

  |

  സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തി ഇടയ്ക്ക് വെച്ച്് വേര്‍പിരിഞ്ഞവരാണ് ദിലീപും മഞ്ജു വാര്യരും. ഇരുവരും വേര്‍പിരിഞ്ഞതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും സജീവമാണ്. പരസ്പരമുള്ള പഴിചാരലുകളില്ലാതെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. പരസ്പര സമ്മത പ്രകാരമായുള്ള വേര്‍പിരിയലായിരുന്നു ഇവരുടേത്. മകള്‍ അച്ഛനൊപ്പമാണ് പോവുന്നതെന്നറിഞ്ഞപ്പോള്‍ ആ തീരുമാനം അംഗീകരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

  വിവാഹമോചനം കഴിഞ്ഞതിന് ശേഷമായി വീണ്ടും കലാരംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു മഞ്ജു വാര്യര്‍. നൃത്തവേദിയിലേക്കായിരുന്നു ആദ്യമെത്തിയത്. പിന്നാലെയായി ഹൗ ഓള്‍ഡ് ആര്‍യൂവും താരത്തെ തേടിയെത്തുകയായിരുന്നു. നായകന്‍മാരെ വെല്ലുന്ന തരത്തിലുള്ള തിരിച്ചുവരവായിരുന്നു ലേഡി സൂപ്പര്‍ സ്റ്റാറിന്റേത്. ദിലീപിനേയും മീനാക്ഷിയേയും കുറിച്ച് പലരും ചോദിക്കാറുണ്ടെങ്കിലും മഞ്ജു വാര്യര്‍ മൗനം പാലിക്കാറാണ് പതിവ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോഴുള്ള മഞ്ജു വാര്യരുടെ പ്രതികരണത്തെക്കുറിച്ചും അന്നത്തെ അഭിനയത്തെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സേതു അടൂര്‍.

  മോഹന്‍ലാലില്‍ അഭിനയിക്കുമ്പോള്‍

  മോഹന്‍ലാലില്‍ അഭിനയിക്കുമ്പോള്‍

  കടുത്ത മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു മോഹന്‍ലാല്‍. ഇന്ദ്രജിത്തും മഞ്ജു വാര്യരുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. സിദ്ദു പനയ്ക്കലായിരുന്നു ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പുള്ളിക്ക് പെട്ടെന്ന് വേറൊരു സിനിമ വന്നപ്പോഴാണ് എന്നെ ഇതിലേക്ക് വിളിച്ചതെന്ന് സേതു അടൂര്‍ പറയുന്നു. മഞ്ജു വാര്യരും ഇന്ദ്രജിത്തുമൊക്കെയായി സംസാരിച്ച് ധാരണയായ സമയത്താണ് ഞാനെത്തിയത്. തിരക്കഥയൊക്കെ പൂര്‍ത്തിയാക്കിയിരുന്നു.

  ദിലീപിന്റെ അറസ്റ്റ്

  ദിലീപിന്റെ അറസ്റ്റ്

  മോഹന്‍ലാല്‍ എന്ന പേരാണ് ആ സിനിമയെ വിജയിപ്പിച്ചത്. മഞ്ജു വാര്യര്‍ക്ക് ഷൈന്‍ ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള കഥാപാത്രമായിരുന്നു മീനുക്കുട്ടി. ആമിയിലും അഭിനയിക്കുന്നുണ്ടായിരുന്നു ആ സമയത്ത്. വൈകുന്നേരം വരെ ആമിയിലും രാത്രിയില്‍ മോഹന്‍ലാലിലും അങ്ങനെയായിരുന്നു അഭിനയിച്ചിരുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത വന്ന സമയത്ത് മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ലൊക്കേഷനിലുണ്ടായിരുന്നുവെന്നും സേതു പറയുന്നു.

  മഞ്ജു വാര്യരുടെ പ്രതികരണം

  മഞ്ജു വാര്യരുടെ പ്രതികരണം

  ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത വന്നതോടെ മഞ്ജു വാര്യര്‍ ഇനി അഭിനയിക്കുമോ ഇല്ലയോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ല. ണഞ്ജു വന്നു, അന്നൊരു വില്ലയിലായിരുന്നു ഷൂട്ട്. മഞ്ജുവിന്റെ വീട്ടിലെ രംഗങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നത്. അറസ്റ്റിനെക്കുറിച്ച് ആരും ഒന്നും അങ്ങോട്ട് ചോദിച്ചില്ല, ഇങ്ങോട്ടൊന്നും പറഞ്ഞുമില്ല. ആള്‍ മൂഡിയായിരുന്നു. അഭിനയത്തില്‍ നില്‍ക്കുമ്പോള്‍ ഒന്നും മുഖത്ത് കാണിച്ചിരുന്നില്ല.

  മോഹന്‍ലാലിനെ കാണിക്കാന്‍

  മോഹന്‍ലാലിനെ കാണിക്കാന്‍

  റിലീസിന് മുന്‍പ് സിനിമ മോഹന്‍ലാലിനെ കാണിക്കാനായി ശ്രമിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം തിരക്കിലായിരുന്നതിനാല്‍ അത് നടന്നിരുന്നില്ല. മോഹന്‍ലാലിന്റെ സിനിമയുടെ ചിത്രീകരണം കാണുന്ന മീനുക്കുട്ടിയുടെ രംഗങ്ങളെടുക്കാനുള്ള പ്ലാനുണ്ടായിരുന്നു തുടക്കത്തില്‍. എന്തുകൊണ്ടോ അത് നടന്നില്ല. അതിന്റെ നിര്‍മ്മാതാവും സംവിധായകനും അങ്ങനെയൊരു കാര്യം പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും നടക്കാതെ പോയി.

  ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam
  സന്തോഷമായിരുന്നു

  സന്തോഷമായിരുന്നു

  സിനിമ കണ്ടപ്പോള്‍ മോഹന്‍ലാലിനും സന്തോഷമായിരുന്നു. സാമ്പത്തികമായി വിജയിച്ചിരുന്നു ഈ സിനിമ. ഇതില്‍ കൂടുതല്‍ ദിവസങ്ങള്‍ ഓടുമെന്നായിരുന്നു കരുതിയത്. അതുണ്ടായില്ലെന്നും സേതു അടൂര്‍ പറയുന്നു. ലാലേട്ടാ എന്ന ടൈറ്റില്‍ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ദ്രജിത്തിന്റെ മകളായ പ്രാര്‍ത്ഥനയായിരുന്നു ഈ ഗാനം ആലപിച്ചത്.

  English summary
  Manju Warrier became moody when she knows about Dileep's arrest, Sethu Adoor's comment viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X