Just In
- 2 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 3 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 4 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 4 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മഞ്ജു വാര്യരും ഭാവനയുമടക്കം ഈ ആഴ്ച സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കിയ ചിത്രങ്ങളുമായി നടിമാര്‍!
നവമാധ്യമങ്ങളില്‍ തരംഗമുണ്ടാക്കാന്‍ കേവലം ഒരു ഫോട്ടോ മതിയെന്ന് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ പലപ്പോഴായി തെളിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച മമ്മൂട്ടി പങ്കുവെച്ചൊരു ചിത്രമായിരുന്നു ആരാധകര്‍ ഏറ്റെടുത്തതെങ്കില്‍ ഇത്തവണ താരറാണിമാരുടെ ചില ചിത്രങ്ങളാണ്. മഞ്ജു വാര്യര്‍ മുതല്‍ ഭാവന വരെയുള്ള നടിമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചില ചിത്രങ്ങള്‍ അതിമനോഹരമാണെന്ന് മാത്രമല്ല പ്രേക്ഷക പ്രശംസ സ്വന്തമാക്കിയവ കൂടിയാണ്.
കഴിഞ്ഞ തവണയും സോഷ്യല്‍ മീഡിയയിലൂടെ മഞ്ജു വാര്യര്‍ പങ്കുവെച്ച ചിത്രത്തിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. ഇത്തവണയും ആരാധകര്‍ക്ക് ആവേശം നല്കുന്ന ചിത്രമാണ് മഞ്ജു പങ്കുവെച്ചത്. സിംപിള്‍ ലുക്കിലാണ് മഞ്ജു എത്തിയതെങ്കില്‍ ബ്രൈഡല്‍ ലുക്കിലും ലേശം ഗ്ലാമറായിട്ടാണ് ഭാവന എത്തിയിരിക്കുന്നത്. അതല്ലാതെ ചില നടിമാരുടെ ഫോട്ടോഷൂട്ടും രസകരമാണ്.

മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ സുന്ദരിയായി വന്ന് കൊണ്ടിരിക്കുകയാണെന്നാണ് പുതിയ ചിത്രങ്ങള്‍ പറയുന്നത്. കഴിഞ്ഞ ആഴ്ച ഒരു സെല്‍ഫി ചിത്രമായിരുന്നു മഞ്ജു പങ്കുവെച്ചത്. തലമുടി കൊണ്ട് ഒരു കണ്ണ് മറച്ചിട്ടിരിക്കുന്ന ഫോട്ടോ ആയിരുന്നു അത്. മഞ്ജു ടി ഇത്രയും ക്യൂട്ട് ആയിരുന്നോ എന്നാണ് ഇത് കണ്ട് ആരാധകര്‍ ചോദിച്ചത്. എന്നാല്‍ അതിനെയും കടത്തി വെ്ട്ടുന്നതാണ് പുതിയ ഫോട്ടോ. ബ്ലാക്ക് ഗ്രൗണ്ട് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആക്കി മഞ്ജുവിന്റെ കളര്‍ ഫോട്ടോയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മഞ്ഞയും ചുവപ്പും നിറമുള്ള ഷാള്‍ ആണ് ചിത്രത്തിന് ഭംഗി കൂട്ടിയത്. വീണ്ടും

സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള നടി ഭാവന നിരന്തരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഒത്തിരി ഫോട്ടോസാണ് ദിനംപ്രതി വന്ന് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പ്രമുഖ വസ്ത്ര വിപണിയ്ക്ക് വേണ്ടി ബ്രൈഡല്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട ഭാവന ഇത്തവണ അനാര്‍ക്കലിയിലാണ് എത്തിയിരിക്കുന്നത്. പീച്ച് നിറത്തിലും സാപ്പിയര്‍ ബ്ലൂ നിറത്തിലുള്ള അനാര്‍ക്കലിയില്‍ അതിമനോഹരിയായിട്ടാണ് ഭാവന എത്തിയത്. കന്നഡ നിര്‍മാതാവായ നവീനുമായിട്ടുള്ള വിവാഹശേഷം അവിടെയാണ് ഭാവന എങ്കിലും ടെലിവിഷന്‍ പരിപാടികളിലൂടെ കേരളത്തിലേക്ക് എത്താറുണ്ട്.

മേക്കോവറിന്റെ കാര്യത്തിലും സ്റ്റൈലിഷ് ലുക്കിന്റെ കാര്യത്തിലും നടി ശ്രിന്ദയെ കടത്തിവെട്ടാന്‍ മറ്റാരുമില്ലെന്ന് പറയേണ്ടി വരും. ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും സഹനടിയായും ഇപ്പോള്‍ ഗ്ലാമര്‍ വേഷത്തിലേക്കും എത്തി നില്‍ക്കുകയാണ് ശ്രിന്ദ. സോഷ്യല്‍ മീഡിയയിലൂടെ പുതിയ മേക്കോവര്‍ നടത്തിയ നടി ഒത്തിരി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ വന്നത് വലിയ തംരഗമായിരുന്നു. ഇത്തവണ സാരിയിലാണ് ശ്രിന്ദ കൂടുതല്‍ പരീക്ഷണങ്ങളും നടത്തിയിരുന്നത്. എക്സ് ശ്രിന്ദ എന്ന തലവാചകം നല്‍കിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

നടി ഇഷ തല്‍വാറിന്റെ പുതിയൊരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് മറ്റൊന്ന്. ഇതുവരെ കാണാത്ത തരം വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചതും. ബ്ലാക്ക് നിറമുള്ള വസ്തരത്തില്‍ വൈലറ്റ് നിറമുള്ള ഷോള് ചുറ്റിയ ചിത്രങ്ങള്‍ക്ക് അതിമനോഹരമെന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിയില്ല. മലയാള സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും ഇഷയുടെ ചിത്രങ്ങള്‍ അതിവേഗമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.