ആദ്യം വിളിച്ചത് മഞ്ജു വാര്യരെന്ന് ഭാഗ്യലക്ഷ്മി! ഭാവനയും മാളവിക ജയറാമും ശ്രീലക്ഷ്മിയും വിളിച്ചിരുന്നു
സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തിയ ആളോട് ഭാഗ്യലക്ഷ്മി പ്രതികരിച്ച സംഭവത്തില്‍ നിരവധി പേരായിരുന്നു പ്രതികരണം രേഖപ്പെടുത്തിയത്. സുഗതകുമാരിയെക്കുറിച്ച് മോശം കാര്യങ്ങള്‍ പറഞ്ഞുവെന്ന് അറിഞ്ഞതിന് ശേഷമായാണ് ഭാഗ്യലക്ഷ്മിയും ദിയ സനയും കരിഓയില്‍ പ്രയോഗം നടത്തിയത്. ഇത്തരത്തില്‍ പ്രതികരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പറഞ്ഞ് താരമെത്തിയിരുന്നു.
വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഞങ്ങള്‍ ചെയ്യാനാഗ്രഹിച്ച കാര്യമായിരുന്നു നിങ്ങള്‍ ചെയ്തതെന്നായിരുന്നു പലരും പറഞ്ഞത്. നിയമം കൈയ്യിലെടുത്തത് ശരിയായില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. സിനിമാരംഗത്ത് നിന്നുള്ള പ്രതികരണങ്ങളെക്കുറിച്ചും ഭാഗ്യലക്ഷ്മി തുറന്നുപറഞ്ഞിരുന്നു. മഞ്ജു വാര്യരും ഭാവനയുമുള്‍പ്പടെ നിരവധി പേരായിരുന്നു ഭാഗ്യലക്ഷ്മിയെ വിളിച്ചത്.

വാദി പ്രതിയാവുന്ന സാഹചര്യം
ലാപ് ടോപും മൊബൈല്‍ ഫോണും എടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഭാഗ്യലക്ഷ്മി തുറന്ന് സംസാരിച്ചിരുന്നു. യൂട്യൂബ് വീഡിയോ ഡിലീറ്റ് ചെയ്യുമെന്നായിരുന്നു ആ വ്യക്തി പറഞ്ഞത്. അങ്ങനെ ചെയ്തില്ലെന്ന് മനസ്സിലാക്കിയപ്പോഴായിരുന്നു ലാപും മൊബൈലും പിടിച്ചെടുത്തത്. പോലീസ് സ്‌റ്റേഷനിലേക്കായിരുന്നു അത് കൈമാറിയത്. തെളിവ് നശിപ്പിക്കരുതെന്നും വാദി പ്രതിയാവുന്ന സാഹചര്യം ഉണ്ടാകരുതെന്നും കരുതിയാണ് അങ്ങനെ ചെയ്തതെന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. തെളിവ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടും ഞങ്ങളുടെ പേരില്‍ മോഷണക്കുറ്റമാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്.

പരാതി നല്‍കിയിരുന്നില്ല
വിജയ് പി നായര്‍ക്കെതിരെ താന്‍ പരാതി നല്‍കിയിരുന്നില്ല. വേറെ സ്ത്രീകളാണ് പരാതി കൊടുത്തത്. പരാതി കൊടുക്കണമെന്നാലോചിച്ച ദിവസമാണ് ഇത് സംഭവിച്ചത്. ഇങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ അന്ന് താന്‍ പരാതി കൊടുത്തേനെയെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ശാന്തിവിള ദിനേശിനെതിരെ പരാതി നല്‍കിയിട്ട് 8 ദിവസം പിന്നിട്ടപ്പോഴും, വിജയ് പി നായര്‍ക്കെതിരെ മറ്റ് സ്ത്രീകള്‍ പരാതിപ്പെട്ടപ്പോഴുമൊന്നും ഒരുനടപടിയുമുണ്ടായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ പ്രതികരിച്ചപ്പോള്‍ ഒരു മണിക്കൂറുകൊണ്ട് ഞങ്ങള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ജാമ്യമില്ല വകുപ്പ്് പ്രകാരമായാണ് കേസെടുത്തത്. പോലീസ് പോലും കുറ്റവാളികള്‍ക്കൊപ്പമാണ് എന്ന് തോന്നിപ്പോയെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ഓരോ സ്ത്രീയും
ഭാഗ്യലക്ഷ്മിയുടേയും ദിയ സനയുടേയും അവസ്ഥ ഇതാണെങ്കില്‍ ഞങ്ങള്‍ എന്ത് ചെയ്യുമെന്ന് ഓരോ സ്ത്രീയും വിചാരിക്കും. അതാണ് ഇവരുടെയൊക്കെ ആവശ്യം. ഒച്ചവെക്കുന്നവര്‍ക്കെതിരെയും പ്രതികരിക്കുന്നവര്‍ക്കെതിരെയുമുള്ള നടപടി ഇതാണ്. പൊതുസമൂഹമാണ് ഏറ്റവും കൂടുതല്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ഫേസ്ബുക്കില്‍ ഇല്ലാത്തതിനാല്‍ അതേക്കുറിച്ച് അറിയില്ല. വ്യക്തിപരമായി എന്നെ മാത്രം അധിക്ഷേപിച്ചാണ് ശാന്തിവിള ദിനേശ് വീഡിയോ ചെയ്തത്. അടിക്കാന്‍ പോവുകയാണെങ്കില്‍ ആദ്യം അങ്ങോട്ടാണ് പോവേണ്ടത്. പൊതുസമൂഹത്തിന് വേണ്ടിയാണ് ഇത്തവണ ഇറങ്ങിയത്. പൊതുസമൂഹത്തില്‍ നിന്നും ഇത്തരത്തിലൊരു പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ താന്‍ തളര്‍ന്നുപോയെനെയെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

മഞ്ജു വാര്യരും ഭാവനയും
ഈ പ്രതികരണം കുറേക്കൂടി ശക്തിയും ആത്മവിശ്വാസവുമാണ് നല്‍കിയിട്ടുള്ളത്. സിനിമയില്‍ നിന്നും കുറേയധികം സ്ത്രീകള്‍, മഞ്ജു വാര്യര്‍, ഭാവന, പാര്‍വതി ജയറാം, മാളവിക ജയറാം, ശ്രീലക്ഷ്മി ശ്രീകുമാര്‍ ഇവരൊക്കെ സംസാരിച്ചിരുന്നു. സീനത്ത്, രാജശ്രീ വാര്യര്‍, ജയറാം ഇവരെല്ലാം സംസാരിച്ചിരുന്നു. സിനിമയിലും പൊതുരംഗത്തും പ്രവര്‍ത്തിക്കുന്നവരെല്ലാമായി നിരവധി സ്ത്രീകളാണ് വിളിച്ചത്. സംവിധായകരായ രഞ്ജിത്തും ബി ഉണ്ണിക്കൃഷ്ണനുമെല്ലാം വിളിച്ചിരുന്നു. ശൈലജ ടീച്ചറും എകെ ബാലന്‍ സാറുമെല്ലാം സംസാരിച്ചിരുന്നു. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

ഇതിന്റെ പേരില്‍
ഇതിന്റെ പേരില്‍ എന്ത് ശിക്ഷ അനുഭവിക്കേണ്ടി വന്നാലും സങ്കടമില്ല. പരാതിയും പരിഭവവുമില്ല. എന്റെ കാര്യത്തെക്കുറിച്ചോര്‍ത്ത് ടെന്‍ഷനടിക്കുന്നവരും ഇവിടെയുണ്ട്. അനീതിക്കെതിരെ പ്രതികരിച്ച വ്യക്തിക്കൊപ്പം നില്‍ക്കുന്ന ഒരു സമൂഹം ഇവിടെയുണ്ട്. എതിര്‍ക്കുന്നവരുടെ പ്രതികരണത്തില്‍ മാനസികമായി തളരരുത്. ഇനിയുള്ള തലമുറയിലെ കുട്ടികളെല്ലാം ഇവിടെ സമാധാനത്തോടെ ജീവിക്കണമെന്നുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു.


Click it and Unblock the Notifications











