'ഇറങ്ങിയത് ദിലീപിന്റെ ഭാ​ഗ്യദേവത', അക്കൗണ്ട് പൂട്ടി, കാറുമില്ല; മഞ്ജു ഒറ്റയ്ക്കുണ്ടാക്കിയ ഇന്നത്ത ആസ്തി

പ്രിയ താരം മഞ്ജു വാര്യരുടെ 47ാം പിറന്നാൾ ദിനമാണിന്ന്. നിരവധി പേർ താരത്തിന് ആശംസകൾ അറിയിക്കുന്നുണ്ട്. സിനിമയേക്കാൾ നാടകീയമാണ് മഞ്ജു ജീവിതത്തിൽ പിന്നിട്ട പാതകളെന്ന് ആരാധകർ പറയാറുണ്ട്. കരിയറിൽ തിളങ്ങി നിന്ന കാലത്ത് 19 വയസിലെ വിവാ​ഹം, അഭിനയ രം​ഗത്ത് നിന്നുള്ള പിന്മാറ്റം, ദിലീപുമായുള്ള വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ‌, വേർപിരിയൽ, സിനിമാ രം​ഗത്തേക്കുള്ള ശക്തമായ തിരിച്ച് വരവ് തുടങ്ങി പല ഘട്ടങ്ങൾ മഞ്ജു ജീവിതത്തിൽ കണ്ടു.

മലയാളത്തിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടിയാണ് മഞ്ജു വാര്യർ. കോടികൾ പ്രതിഫലമായി ലഭിക്കുന്ന നടി. ലളിത ജീവിതം നയിക്കുന്ന ആളാണെങ്കിലും വലിയ ആസ്തി മഞ്ജുവിനുണ്ട്. സൗഭാദ്യങ്ങളിൽ കഴിയുന്ന മഞ്ജു ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് സാമ്പത്തികമായി പ്രയാസം നേരിട്ടത്. ദിലീപുമായുള്ള വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ നേരിട്ടമായിരുന്നു അത്. അന്ന് മോളിവുഡിനെ ഭരിക്കുന്ന താരമാണ് ദിലീപ്. റിപ്പോർട്ടുകൾ പ്രകാരം 300 കോടിയുടെ ആസ്തിയുള്ള താരം. സിനിമയ്ക്ക് പുറമെ റിയൽ എസ്റ്റേറ്റിൽ നിന്നും കോടികൾ സമ്പാദിക്കുന്നു.

Manju Warrier

​സർവ സൗഭാ​ഗ്യങ്ങളോടെയുള്ള ജീവിതമാണ് മഞ്ജു വിവാഹ ശേഷം നയിച്ചതെങ്കിലും വിവാഹബന്ധത്തിൽ വിള്ളലുകൾ വന്നതോ‌ടെ ഇതിൽ മാറ്റം വന്നു. ഒരിക്കൽ ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മിയാണ് ഒരു ചാനൽ ചർച്ചയിൽ ഇതേക്കുറിച്ച് സംസാരിച്ചത്. മഞ്ജുവിന്റെ അക്കൗണ്ടുകൾ ദിലീപ് ഫ്രീസ് ചെയ്തിരുന്നെന്നാണ് ഭാ​ഗ്യലക്ഷ്മി പറഞ്ഞു. ഒരിക്കൽ മഞ്ജുവിനെ വിളിച്ചപ്പോഴാണ് ഭാ​ഗ്യലക്ഷ്മി ഇക്കാര്യം അറിഞ്ഞത്.

കരിക്കകം ക്ഷേത്രത്തിൽ ഡാൻസ് ചെയ്യാൻ വേണ്ടിയായിരുന്നു മഞ്ജുവിനെ ഭാ​ഗ്യലക്ഷ്മി വിളിച്ചത്. ഡാൻസ് ചെയ്യാൻ തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ മഞ്ജു നൽകിയ മറുപടി അന്ന് ഭാ​ഗ്യലക്ഷ്മി പങ്കുവെച്ചു. ഡാൻസ് ചെയ്യും ചേച്ചീ, ചെയ്തേ പറ്റൂ, എന്റെ കയ്യിൽ പെെസയില്ല, സാമ്പത്തികമായി പ്രശ്നത്തിലാണ്. കാരണം എന്റെ അക്കൗണ്ടുകൾ ഫ്രീസ് ചെയ്തതിരിക്കുകയാണെന്ന് പറഞ്ഞു. ആ ഡാൻസ് മഞ്ജു ചെയ്തെന്നും ഭാ​ഗ്യലക്ഷ്മി അന്ന് ഓർത്തു. ദിലീപ് ഇത് എതിർത്ത് കൊണ്ട് തന്നെ വിളിച്ചതിനെക്കുറിച്ചും ഭാ​ഗ്യലക്ഷ്മി അന്ന് സംസാരിച്ചു.

Manju Warrier

അന്ന് രാത്രി ഒന്നര മണിക്ക് എന്നെ ദിലീപ് വിളിച്ചു. ഇവിടെ കുറച്ച് പ്രശ്നമാണ് ചേച്ചി, ചേച്ചിയാണോ അമ്പലത്തിൽ ഡാൻസ് ഫിക്സ് ചെയ്ത് കൊടുത്തതെന്ന് ചോദിച്ചു. ഫിക്സ് ചെയ്ത് കൊടുത്തതല്ല, നമ്പർ കൊടുത്തതാണെന്ന് ഞാൻ പറഞ്ഞു. ഡാൻസ് കളിക്കാൻ പാടില്ലെന്ന് ദിലീപ് പറഞ്ഞു. പിന്നീട് ദിലീപിന്റെ സംസാരം ദേഷ്യത്തിലായെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

എന്നോട് ഷൗട്ട് ചെയ്ത് സംസാരിച്ചു. ഞാനും തിരിച്ച് സംസാരിച്ചു. ഫോൺ കട്ട് ചെയ്തു. പിറ്റേന്ന് രാവിലെ മഞ്ജു വിളിച്ചപ്പോൾ ഇക്കാര്യം പറഞ്ഞു. ഈ പ്രശ്നം ഞാൻ ഡീൽ ചെയ്തോളാം, കുറച്ച് പ്രശ്നമുണ്ട് ചേച്ചീ എന്നാണ് മഞ്ജു നൽകിയ മറുപടിയെന്നും ഭാ​ഗ്യലക്ഷ്മി അന്ന് ഓർത്തു. ദിലീപിന്റെ വീട്ടിൽ നിന്നും ഇറങ്ങുന്ന ദിവസം കാർ പോലും എടുക്കാൻ മഞ്ജുവിന് അനുവാദമില്ലായിരുന്നെന്നും അന്ന് ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

എന്നാൽ ഇതൊന്നും മഞ്ജുവിനെ തകർത്തില്ല. സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്നപ്പോൾ മുതൽ സിനിമകളുടെയും പരസ്യങ്ങളുടെയും കുത്തൊഴുക്കായിരുന്നു മഞ്ജുവിന്. കോടികളുടെ സമ്പാദ്യം നടി സ്വന്തമായുണ്ടാക്കി. റിപ്പോർട്ടുകൾ പ്രകാരം 142 കോടി രൂപയുടെ ആസ്തി മഞ്ജുവിനുണ്ട്. വിവാഹ മോചന സമയത്ത് ജീവനാംശമായി ഒന്നും മഞ്ജു വാങ്ങിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ദിലീപിന്റെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയത് ഭാ​ഗ്യദേവതയാണെന്ന് ആരാധകർ പറയാറുണ്ട്. മഞ്ജുവിനെ വിവാഹം ചെയ്ത ശേഷമാണ് ദിലീപ് കരിയറിൽ വലിയ താരമായി വളർന്നത്. മഞ്ജുവുമായി പിരിഞ്ഞ ശേഷം കരിയറിലും ജീവിതത്തിലും തുടരെ തിരിച്ചടികൾ ദിലീപ് നേരിട്ടെന്ന് ആരാധകർ പറയുന്നു.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X