For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യര്‍ വളരെയധികം സന്തോഷിച്ച ദിനത്തെക്കുറിച്ച് മധു വാര്യര്‍! അമ്മയും ഭാര്യയും പറഞ്ഞിരുന്നു

  |

  മലയാളികളുടെ പ്രിയപ്പെട്ട നായികയായ മഞ്ജു വാര്യര്‍ പിറന്നാളാഘോഷിക്കുകയാണ്. സിനിമാതിരക്കുകളില്ലാതെ പുള്ളിലെ വീട്ടില്‍ കുടുംബത്തിനൊപ്പമാണ് താരം ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് താനെന്ന് വ്യക്തമാക്കി താരംഎത്തിയിരുന്നു. ഇടവേളയ്ക്ക് പിന്നില്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെന്ന് മഞ്ജു പറഞ്ഞിരുന്നു. ലളിതം സുന്ദരമെന്ന ചിത്രത്തിന്‍രെ തിരക്കിലായിരുന്ന മധു വാര്യരും ലോക് ഡൗണായതോടെ വീട്ടിലേക്ക് എത്തിയിരുന്നു.

  നാളുകള്‍ക്ക് ശേഷം മക്കള്‍ ഇരുവരും വീട്ടിലേക്ക് വന്നതിന്റെ സന്തോഷം പങ്കുവെച്ച് ഗിരിജ വാര്യരെത്തിയിരുന്നു. മരുമകളും മകളും അടുക്കളയിലും മകനും കൊച്ചുമകളും തൊടിയിലുമൊക്കെയായി സമയം ചെലവഴിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. വീണയിലെ കഴിവും ഡാന്‍സ് ചെയ്യാനുമൊക്കെയായാണ് മഞ്ജു വാര്യര്‍ ലോക് ഡൗണ്‍ കാലം വിനിയോഗിച്ചത്. തിരക്കുകളൊന്നുമില്ലാതെ പുള്ളില്‍ കഴിയുന്ന താരത്തിന് ആശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയത്. ലളിതം സുന്ദരത്തിലേക്ക് മഞ്ജു എത്തിയതിനെക്കുറിച്ചും അഭിനയത്തിനെക്കുറിച്ചുമെല്ലാം വാചാലനായെത്തിയിരിക്കുകയാണ് മധു വാര്യര്‍. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  ആദ്യം പറയുന്നത്

  ആദ്യം പറയുന്നത്

  ല​ളി​തം​ ​സു​ന്ദ​രം​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​ക​ഥ​ ​ഞാ​നാ​ദ്യം​ ​പ​റ​യു​ന്ന​ത് ​ബി​ജു​വേ​ട്ട​നോ​ടാ​ണ്.​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ​ല​ക്ഷ്യം​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​ഷൂ​ട്ടിം​ഗ് ​ന​ട​ക്കു​മ്പോ​ൾ​ ​അ​തി​ര​പ്പ​ള്ളി​യി​ൽ​ ​പോ​യി​ട്ടാ​ണ് ​ക​ഥ​ ​പ​റ​ഞ്ഞ​ത്.​ ​അ​ത് ​ക​ഴി​ഞ്ഞാ​ണ് ​മ​ഞ്ജു​വി​നോ​ട് ​ക​ഥ​ ​പ​റ​യു​ന്ന​ത്.​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​വ​ച്ച് ​മ​ഞ്ജു​വി​ന് ​ സ്ക്രി​പ്ട് വാ​യി​ച്ച് ​ കേ​ൾ​പ്പി​ച്ചിരുന്നു.

  ആവേശം കൂടി

  ആവേശം കൂടി

  സ്ക്രി​പ്റ്റ് ​വാ​യി​ച്ച് ​കേ​ട്ട​ ​മ​ഞ്ജു​ ​ത്രി​ൽ​ഡാ​യി.​ ​ബി​ജു​ച്ചേ​ട്ട​ന്റെ​ ​ഡേ​റ്റൊ​ക്കെ​ ​ഒ​ത്തു​വ​രാ​ൻ​ ​സ​മ​യ​മെ​ടു​ത്തു.​ ​ഞ​ങ്ങ​ൾ​ ​വീ​ണ്ടും​ ​സ് ക്രി​പ്റ്റ് റീ​ ​വ​ർ​ക്ക് ​ചെ​യ്തു. പു​തി​യ​ ​ഡ്രാ​ഫ്ട് ​കേ​ട്ട​പ്പോ​ൾ​ ​മ​ഞ്ജു​വി​ന് ​കൂ​ടു​ത​ൽ​ ​ആ​വേ​ശ​മാ​യി.​ ​അ​പ്പോ​ഴാ​ണ് ​പ്രൊ​ഡ്യൂ​സ് ​ചെ​യ്താ​ലോ​ ​എ​ന്ന​ ​ഐ​ഡി​യ​ ​മ​ഞ്ജു​ ​പ​റ​യു​ന്ന​ത്.​ ​അ​ങ്ങ​നെ​യാ​ണ് ​സെ​ഞ്ച്വ​റി​ ​കൊ​ച്ചു​മോ​ൻ​ ​സാ​റു​മാ​യി​ ​ചേ​ർ​ന്ന് ​മ​ഞ്ജു​ ​ല​ളി​തം​ ​സു​ന്ദ​രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.

  ഇനിയും ബാക്കിയുണ്ട്

  ഇനിയും ബാക്കിയുണ്ട്

  ഇ​നി​ ​ഇ​രു​പ​ത്തി​യ​ഞ്ച് ​ദി​വ​സ​ത്തോ​ളം​ ​ല​ളി​തം​ ​സു​ന്ദ​ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ബാ​ക്കി​യു​ണ്ട്.​ ​ഒ​രാ​യി​രം​ ​കി​നാ​ക്ക​ളാ​ൽ​ ​എ​ന്ന​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​പ്ര​മോ​ദ് ​മോ​ഹ​നാ​ണ് ​ല​ളി​തം​ ​സു​ന്ദ​ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥാ​കൃ​ത്ത്.​ ​ഞാ​നും​ ​പ്ര​മോ​ദും​ ​ജൂ​ഡ് ​ആ​ന്റ​ണി​യും​ ​അ​രു​ൺ​ഗോ​പി​യു​മൊ​ക്കെ​ ​ക്രേ​സി​ഗോ​പാ​ല​നി​ൽ​ ​ദീ​പു​ക​രു​ണാ​ക​ര​ന്റെ​ ​അ​സി​സ്റ്റ​ന്റാ​യി​രു​ന്നു.

  Mammootty and manju warrier combo first time ever in mollywood | FilmiBeat Malayalam
  സന്തോഷമായിരുന്നു

  സന്തോഷമായിരുന്നു

  മ​ഞ്ജു​വി​ന്റെ​ ​ക​ഥാ​പാ​ത്രം​ ​രൂ​പ​പ്പെ​ടു​ത്തു​മ്പോ​ൾ​ത​ന്നെ​ ​എ​ന്റെ​ ​കൈ​യി​ൽ​ ​ചി​ല​ ​റ​ഫ​റ​ൻ​സു​ക​ളു​ണ്ടാ​യി​രു​ന്നു.​ ​ചി​ല​ ​ഇ​മോ​ഷ​ൻ​സൊ​ക്കെ​ ​ഇ​ങ്ങ​നെ​ ​ചെ​യ്താ​ൽ​ ​കൊ​ള്ളാ​മെ​ന്നൊ​ക്കെ​ ​ഞാ​ൻ​ ​മ​ഞ്ജു​വി​നോ​ട് ​പ​റ​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു.​ ​ലൊ​ക്കേ​ഷ​നി​ൽ​ ​വ​രു​മ്പോ​ൾ​ ​വ​ള​രെ​ക്കാ​ലം​ ​മു​ൻ​പേ​ ​ഞാ​ൻ​ ​പ​റ​ഞ്ഞി​രു​ന്ന​ ​അ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ​ ​മ​ഞ്ജു​വി​നോര്‍മ്മ​യു​ണ്ടാ​യി​രു​ന്നു. ലൊ​ക്കേ​ഷ​നി​ൽ​ ​മ​ഞ്ജു​ ​വ​ള​രെ​ ​ഹാ​പ്പി​യാ​യി​രു​ന്നു.​ ​എ​ന്നോ​ട് ​നേ​രി​ട്ട് ​പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും​ ​അ​മ്മ​യോ​ടും​ ​എ​ന്റെ​ ​ഭാ​ര്യ​യോ​ടു​മൊ​ക്കെ​ ​പ​റ​ഞ്ഞുവെന്നും മധു വാര്യര്‍ പറയുന്നു.

  English summary
  Manju Warrier Birthday Special: Madhu Warrier about Manju Warriers's most happiest moment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X