twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യരെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍! ലേഡീ സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍

    By Prashant V R
    |

    മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളത്തിലെ മുന്‍നിരനായികയായി മഞ്ജു തിളങ്ങിയിരുന്നു. വിവാഹ ശേഷം സിനിമ വിട്ട താരം പിന്നീട് 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തിയത്. തിരിച്ചുവരവിലും വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളും സിനിമകളും ചെയ്ത് മഞ്ജു പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ മഞ്ജു വാര്യര്‍ അഭിനയിച്ചിരുന്നു.

    ഇന്ന് മലയാളികളുടെ പ്രിയ താരത്തിന്റെ 42ാം ജന്മദിനമാണ്. ലേഡീ സൂപ്പര്‍ സ്റ്റാറിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. അതേസമയം മഞ്ജുവിന്റെ ജന്മദിനത്തില്‍ നടിയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം. തുടര്‍ന്ന് വായിക്കൂ,

    പതിനേഴാം വയസ്സില്‍ അരങ്ങേറ്റം

    പതിനേഴാമത്തെ വയസ്സിലാണ് മഞ്ജു വാര്യര്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. കലോത്സവ വേദികളില്‍ തിളങ്ങിയ ശേഷമായിരുന്നു നടിക്ക് സിനിമയില്‍ അവസരം ലഭിച്ചത്. 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രമാണ് മഞ്ജു വാര്യരുടെ ആദ്യ സിനിമ. അരങ്ങേറ്റ ചിത്രത്തില്‍ സഹനടിയായിട്ടാണ് മഞ്ജു അഭിനയിച്ചിരുന്നത്.

    തുടര്‍ന്ന് ലോഹിതദാസിന്റെ

    തുടര്‍ന്ന് ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രമാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയത്. മഞ്ജു ജനിച്ചത് തമിഴ്‌നാട്ടില്‍ ആണെന്ന് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ ആണ് നടി ജനിച്ചുവളര്‍ന്നത്. മാതാപിതാക്കള്‍ മലയാളികള്‍ തന്നെയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാഗര്‍കോവിലില്‍ താമസിച്ചിരുന്നു ഇവര്‍.

    നടിയുടെ സകൂള്‍

    നടിയുടെ സകൂള്‍ വിദ്യാഭ്യാസമൊക്കെ അവിടെയായിരുന്നു. പിന്നീടാണ് മഞ്ജുവിന്റെ കുടുംബം കേരളത്തിലേക്ക് എത്തിയത്. തന്റെ ജന്മസ്ഥലം നാഗര്‍കോവിലാണെന്ന് അസുരന്‍ എന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോഷനിടെ മഞ്ജു തുറന്നുപറഞ്ഞിരുന്നു. അതേസമയം മലയാളത്തില്‍ അരങ്ങേറി നാല് വര്‍ഷംകൊണ്ട് ലേഡീ സൂപ്പര്‍സ്റ്റാര്‍ പദവി ലഭിച്ച താരമാണ് മഞ്ജു വാര്യര്‍.

    20 സിനിമകള്‍ മാത്രമാണ്

    20 സിനിമകള്‍ മാത്രമാണ് ഇക്കാലയളവില്‍ മഞ്ജു ചെയ്തിരുന്നത്. നായികാ വേഷങ്ങള്‍ക്കൊപ്പം ശക്തമായ സ്ത്രീകഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നടി ഈ പദവിയിലേക്ക് എത്തിയത്. വിവാഹത്തിന് മുന്‍പ് മലയാളത്തിലെ മിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും മഞ്ജു അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി മഞ്ജു അഭിനയിച്ചിരുന്നു.

    പാട്ടുകാരി

    അഭിനേതാവ് എന്നതിലുപരി നല്ലൊരു പാട്ടുകാരി കൂടിയാണ് മഞ്ജു വാര്യര്‍. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ പാടിയിട്ടുളളുവെങ്കിലും അതെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1999ല്‍ പുറത്തിറങ്ങിയ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലെ ചെമ്പഴുക്ക എന്ന മഞ്ജുവിന്റെ പാട്ട് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സിനിമയില്‍ കേന്ദ്രകഥാപാത്രമായിട്ടാണ് മഞ്ജു വാര്യര്‍ അഭിനയിച്ചിരുന്നത്.

    Recommended Video

    Mammootty and manju warrier combo first time ever in mollywood | FilmiBeat Malayalam
    വീണ വായന

    അഭിനയത്തിനും പാട്ടിനും നൃത്തത്തിനും പുറമെ വീണ വായിക്കാനും അറിയാം മഞ്ജുവിന്. അടുത്തിടെ ലോക്ഡൗണ്‍ കാലത്ത് നടി തന്നെയായിരുന്നു വീണ വായിക്കുന്ന തന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്. അന്ന് നന്നായി വീണ വായന അവതരിപ്പിച്ച നടിയെ അഭിനന്ദിച്ച് സഹതാരങ്ങളും സുഹൃത്തുക്കളുമെല്ലാം തന്നെ രംഗത്തെത്തിയിരുന്നു.

    Read more about: manju warrier
    English summary
    Manju Warrier Birthday Special: Rare and Unknown Facts About Lady Superstar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X