തരം​ഗമാവേണ്ടിയിരുന്ന താര ജോഡി; ആ ചിത്രങ്ങൾക്ക് പിന്നിൽ; ഫോട്ടോ പങ്കുവെച്ച് മഞ്ജു

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നടി മഞ്ജു വാര്യർ. വെറും മൂന്ന് വർഷം മാത്രം സിനിമകളിൽ അഭിനയിച്ച് പിന്നീട് സിനിമാ ലോകം വിട്ട മഞ്ജു വാര്യരുടെ തിരിച്ചു വരവിനായി ആരാധകർ കാത്തിരുന്നത് നീണ്ട 15 വർഷമാണ്. 2016 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു തിരിച്ചെത്തിയപ്പോൾ നടിയെ ഇരുകൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു.

മലയാളത്തിൽ‌ പ്ര​ഗൽഭരായ ഒട്ടനവധി നടിമാർ മുൻപെ വന്നിട്ടുണ്ടെങ്കിലും മഞ്ജുവിനെ പോലെ മറ്റാെരു നടിയും മലയാളത്തിൽ ഇത്ര മാത്രം ആഘോഷിക്കപ്പെട്ടിട്ടില്ലെന്നാണ് സിനിമാ ലോകം പറയുന്നത്. സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ തരം​ഗം സൃഷ്ടിച്ച മഞ്ജുവിന്റെ അഭിനയ മികവിനെ പറ്റി തിലകൻ, ശ്രീവിദ്യ തുടങ്ങിയ പ്ര​ഗൽഭരായ അഭിനേതാക്കൾ വാചാലരായിരുന്നു.

തിരിച്ചെത്തുകയും ചെയ്തപ്പോൾ ആരാധകർ ആഘോഷമാക്കി

എന്നാൽ പിന്നീട് അഭിനയം ഉപേക്ഷിച്ച് നടി കുടുംബ ജീവിതത്തിലേക്ക് കടന്നു. പിന്നീട് ഏറെ വർഷങ്ങൾക്ക് ശേഷം നടി തിരിച്ചെത്തുകയും ചെയ്തപ്പോൾ ആരാധകർ ആഘോഷമാക്കി. ഇപ്പോഴിതാ നടൻ കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നിരിക്കുകയാണ് മഞ്ജു വാര്യർ. കുഞ്ചാക്കോ ബോബനൊപ്പമുള്ള പഴയ കാല ചിത്രമാണ് മഞ്ജു പങ്കുവെച്ചത്. ഹാപ്പി ബർത്ത് ഡേ ചാക്കോച്ചാ എന്നും എഴുതിയിരിക്കുന്നു.

മഞ്ജുവും കുഞ്ചാക്കോ ബോബനും അന്ന് ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിൽ

ആരാധകർക്ക് എപ്പോഴും കൗതുകമുണർത്തുന്ന ചിത്രങ്ങളിലൊന്നാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. മഞ്ജുവും കുഞ്ചാക്കോ ബോബനും കരിയറിൽ തിളങ്ങി നിന്ന തുടക്ക കാലത്ത് ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഇരുവരും ഒരുമിച്ച് അക്കാലത്ത് ഒരു മാ​ഗസിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണിവ. മഞ്ജുവും കുഞ്ചാക്കോ ബോബനും അന്ന് ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിൽ തരം​ഗമായേനെ എന്നാണ് ആരാധകർ പറയുന്നത്.

ഹിറ്റ് താര ജോ‍‍ഡിയായി ബി​ഗ് സ്ക്രീനിൽ തിളങ്ങാനുള്ള കെൽപ്പും

മലയാളത്തിലെ ഹിറ്റ് താര ജോ‍‍ഡിയായി ബി​ഗ് സ്ക്രീനിൽ തിളങ്ങാനുള്ള കെൽപ്പും ഇരുവർക്കും ഉണ്ടായിരുന്നെന്നും ആരാധകർ പറയുന്നു. അതേസമയം രണ്ടാം വരവിൽ ഹൗ ഓൾഡ് ആർയു, വേട്ട തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ കുടുംബവുമായും അടുത്ത ബന്ധമാണ് മഞ്ജുവിനുള്ളത്.

ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും ഇടയ്ക്ക് പങ്കു വെക്കാറുണ്ട്. മഞ്ജുവിനെ പോലെ തന്നെ സിനിമയിൽ നിന്ന് ഏറെക്കാലം വിട്ടു നിൽക്കലും പിന്നീടൊരു തിരിച്ചു വരവും കുഞ്ചാക്കോ ബോബന്റെ കരിയറിലും സംഭവിച്ചിട്ടുണ്ട്.

ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്നപ്പോൾ

അനിയത്തി പ്രാവ് എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തെത്തിയ കുഞ്ചാക്കോ ബോബന് പക്ഷെ പിന്നീട് ഇത്തരം സിനിമകൾ തന്നെ തേടി വരികയും പിന്നീട് തുടരെ പരാജയങ്ങൾ സംഭവിക്കുകയും ചെയ്തു.

എന്നാൽ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്നപ്പോൾ വ്യത്യസ്തമായ സിനിമകളിൽ കുഞ്ചാക്കോ ബോബൻ അഭിനയിച്ചു. ന്നാ താൻ കേസ് കൊട് ആണ് അടുത്തിടെ ഇറങ്ങിയതിൽ ശ്രദ്ധിക്കപ്പെട്ട ചാക്കോച്ചൻ സിനിമ. ഇതുവരെ കണ്ടിട്ടില്ലാത്ത ​ഗെറ്റപ്പിലാണ് നടൻ ഈ സിനിമയിലെത്തിയത്. ആയിഷ ആണ് മഞ്ജു വാര്യരുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഇതിന് പുറമെ വെള്ളരിപട്ടണം എന്ന സിനിമയും മഞ്ജുവിന്റേതായി പുറത്തിറങ്ങാനുണ്ട്. സൗബിനാണ് സിനിമയിലെ നായകൻ.

Read more about: manju warrier kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X