Just In
- 9 min ago
ബിഗ് ബോസിലേക്ക് റായി ലക്ഷ്മിയും പൂനം ബജ്വയും? ആകാംക്ഷകളോടെ ആരാധകര്‍
- 39 min ago
സായ് ദേഹത്ത് അടിച്ചെന്ന് സജ്ന, ഹൗസിൽ കയ്യാങ്കളി, അന്ത്യമ തീരുമാനം അറിയിച്ച് ബിഗ് ബോസ്
- 40 min ago
ചിത്രീകരണത്തിനിടെ ഫഹദ് ഫാസിലിന് പരിക്ക്; സെറ്റിട്ട വീടിന് മുകളില്‍ നിന്നും നടന് താഴേക്ക് വീഴുകയായിരുന്നു
- 51 min ago
കാവ്യ മാധവനും ദിലീപും മകള്‍ മഹാലക്ഷ്മിയ്ക്കൊപ്പം യാത്രയിലാണ്; എയര്‍പോര്‍ട്ടിൽ നിന്നുള്ള ചിത്രങ്ങള്‍ വൈറൽ
Don't Miss!
- Finance
നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി സെന്‍സെക്സും നിഫ്റ്റിയും; 2 ശതമാനത്തിന് മുകളില്‍ കുതിപ്പ്
- Automobiles
സിഗ്ന 3118.T ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്
- News
ഫഹദ് ഫാസിലിന് സിനിമാ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റു
- Sports
IND vs ENG: ഒരു കാര്യം ഏറ്റവും പ്രധാനം! ഇന്ത്യയെ വീഴ്ത്താന്‍ ഇംഗ്ലണ്ടിന് ഹുസൈന്റെ ഉപദേശം
- Travel
നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍
- Lifestyle
മാര്‍ച്ചില്‍ നേട്ടങ്ങള്‍ ഇപ്രകാരം; സമ്പൂര്‍ണ ന്യൂമറോളജി ഫലം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശൈലജ ടീച്ചര്‍ റോള്‍ മോഡലാണെന്ന് മഞ്ജു വാര്യര്‍, വിളിച്ചാല്‍ ചോദിക്കുന്നത് ഇക്കാര്യമെന്നും നടി
മലയാളത്തിന്റെ സ്വന്തം നായികയാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു താരം വെള്ളിത്തിരയിലേക്കെത്തിയത്. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു മഞ്ജു വാര്യര്‍. ശക്തമായ തിരിച്ചുവരവായിരുന്നു പിന്നീട് നടത്തിയത്. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറെന്ന വിശേഷണവും സ്വന്തമാക്കി മുന്നേറുകയാണ് താരം. അങ്ങനെയൊരു വിശേഷണത്തിന് അര്ഹയാണോയെന്ന് അറിയില്ലെന്നായിരുന്നു താരം പറഞ്ഞത്.
അഭിനയത്തിന് പുറമെ പൊതുപരിപാടികളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലുമെല്ലാം സജീവമാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയിലൂടെ അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് പറയാറുമുണ്ട്. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും മഞ്ജു എത്താറുണ്ട്. തന്റെ ജീവിതത്തിലെ റോള്‍ മോഡല്‍ ആരാണെന്നുള്ളത് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മഞ്ജു വാര്യരുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കെ കെ ശൈലജ ടീച്ചര്‍ ജീവിതത്തിൽ തന്റെ റോൾമോഡൽ ആണെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. ടീച്ചർക്ക് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍ ഒരു മലയാളി എന്ന നിലയില്‍ അഭിമാനമുണ്ടാക്കുന്നതാണെന്നും താരം പറഞ്ഞിരുന്നു. മനോരമ ന്യൂസിന്റെ ന്യൂസ് മെയ്ക്കര്‍ പരിപാടിയില്‍ ശൈലജ ടീച്ചര്‍ക്ക് ലഭിച്ച അംഗീകാരങ്ങളെ എങ്ങിനെ കാണുന്നു എന്ന ചോദ്യത്തിനാണ് മഞ്ജു മറുപടി പറഞ്ഞത്.
ശൈലജ ടീച്ചറെ വിളിച്ച് ആരോഗ്യത്തെ കുറിച്ചെല്ലാം അന്വേഷിക്കാറുണ്ട്. പുസ്തകങ്ങള്‍ വായിക്കണമെന്ന് എന്നെ ഉപദേശിക്കാറുണ്ട്. ഒരു കലാകാരി എന്ന നിലയില്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മഞ്ജു എന്ന് ശൈലജ ടീച്ചറും പറഞ്ഞിരുന്നു. കേരളത്തിലെ സ്ത്രീകള്‍ക്ക് ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകാന്‍ സാധിക്കുന്ന മികച്ച മാതൃകയാണ് മഞ്ജു വാര്യരെന്നും ടീച്ചര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.
സ്ക്രീനില്‍ മാത്രമേ താന്‍ അഭിനയിക്കാറുള്ളൂവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ അങ്ങനെയല്ല. ക്യാമറയ്ക്ക് മുന്നില്‍ മാത്രമേ കഥാപാത്രമായി മാറാറുള്ളൂ. ചാനല്‍ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് മഞ്ജു വാര്യര്‍.