മഞ്ജു വാര്യരുടെ ആഗ്രഹം സാധിപ്പിച്ച് മീനാക്ഷി? പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്ക് മകളുടെ സമ്മാനം ഇതോ?

ഞങ്ങള്‍ പരിചയപ്പെടുത്തുന്ന പുതുമുഖ നായിക മഞ്ജു വാര്യര്‍,തിരശ്ശീലയില്‍ ഇങ്ങനെ എഴുതിക്കാണിച്ച് കാലമേറെ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം ഇതിനകം തന്നെ താരത്തിന് സ്വന്തമാണ്. ശക്തമായ സ്വീകാര്യതയും മികച്ച പിന്തുണയുമാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെയെല്ലാം കൃത്യമായി ഓര്‍ത്തിരിക്കുന്നുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു താരം സിനിമയിലേക്ക് എത്തിയത്. സാക്ഷ്യത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും സല്ലാപത്തിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്.

മഞ്ജു വാര്യര്‍ അണിഞ്ഞിരിക്കുന്ന നെക്ലേസ് കണ്ടോ? ഓണത്തിനെത്തിയ ലേറ്റസ്റ്റ് മോഡലുകള്‍ കാണാം

ദിലീപായിരുന്നു മഞ്ജു വാര്യരുടെ ആദ്യനായകന്‍. അദ്ദേഹത്തെയായിരുന്നു താരം വിവാഹം ചെയ്തതും. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഇടയ്ക്ക് വെച്ച് വഴിപിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം. മകളായ മീനാക്ഷി അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്നായിരുന്നു പറഞ്ഞത്. ചെന്നൈയില്‍ എംബിബിഎസ് പഠനത്തിനായി പോയ താരപുത്രി അവധിയാഘോഷത്തിനായി തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇത്തവണ അമ്മയെ കാണാനായി മകളെത്തിയിരുന്നുവെന്നും ഇരുവരുടേയും ഓണാഘോഷം ഒരുമിച്ചാണെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ചിത്രീകരണത്തിനായി പോയ മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശില്‍ കുരുങ്ങിയപ്പോള്‍ സഹായം ആവശ്യപ്പെട്ട് ദിലീപ് തന്നെ സമീപിച്ചിരുന്നുവെന്ന് ഹൈബി ഈഡന്‍ വ്യക്തമാക്കിയിരുന്നു.

 മീനാക്ഷിയുടെ വരവ്

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് മീനാക്ഷി. ലാല്‍ ജോസിന്റെ മകളുടെ വിവാഹത്തിലും റിസപ്ക്ഷനിലും പങ്കെടുക്കാനായി താരപുത്രി എത്തിയിരുന്നു. ദിലീപിനൊപ്പമായിരുന്നു മീനൂട്ടി എത്തിയത്. വേറിട്ട മേക്കോവറുമായാണ് മീനൂട്ടി എത്തിയത്. താരപുത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മഞ്ജു വാര്യരെ കാണാനായി മീനാക്ഷി എത്തിയിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശില്‍ കുരുങ്ങിയ അമ്മയെ രക്ഷിക്കുന്നതിനായി മകള്‍ അച്ഛനെ വിളിച്ചിരുന്നുവെന്നും അതേത്തുടര്‍ന്നാണ് ദിലീപ് ഇടപെട്ടതെന്നുമുള്ള വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

 ബോളിവുഡ് ശൈലി

വിവാഹമോചനത്തിന് ശേഷവും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. അതേ നയം തന്നെയാണ് ദിലീപും സ്വീകരിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇടയ്ക്ക് പ്രചരിച്ചിരുന്നു. സിനിമാചിത്രീകരണത്തിനായി ഹിമാചലില്‍ കുരുങ്ങിയ മഞ്ജു വാര്യരെയും സംഘത്തേയും സഹായിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് തന്നെ സമീപിച്ചിരുന്നുവെന്ന് വ്യക്തമാക്കി ഹൈബി ഈഡനും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഹൈബി ഈഡന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു.

പിറന്നാളാശംസ നേര്‍ന്ന് ആരാധകരും താരങ്ങളും

മഞ്ജു വാര്യരുടെ പിറന്നാളാണ് സെപ്റ്റംബര്‍ 10ന്. ആരാധകരും താരങ്ങളുമെല്ലാം ലേഡി സൂപ്പര്‍ സ്റ്റാറിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളിലെ വീഡിയോയും ചിത്രങ്ങളുമൊക്കെ ഇതിനകം തന്നെ തരംഗമായി മാറിയിരുന്നു. 41 ല്‍ എത്തിനില്‍ക്കുകയാണ് മഞ്ജു വാര്യര്‍. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്.

യുവജനോത്സവ വേദിയില്‍ നിന്നും

കുട്ടിക്കാലം മുതല്‍ മഞ്ജു വാര്യര്‍ നൃത്തം അഭ്യസിച്ചിരുന്നു. മകളുടെ കലാജീവിതത്തിന് പ്രാധാന്യം നല്‍കിയിരുന്ന മാതാപിതാക്കള്‍ ജോലി മാറുന്നതിനിടയില്‍ ആദ്യം അന്വേഷിച്ചിരുന്നതും ഇത്തരത്തിലുള്ള കാര്യങ്ങളായിരുന്നു. സിനിമയിലെത്തിയതിന് ശേഷവും നൃത്തവേദികളില്‍ സജീവമായിരുന്നു താരം. വിവഹാ ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് എത്തിയതിന് പിന്നാലെയായാണ് നൃത്തത്തിലും സജീവമായത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലെത്തി മലയാളത്തിന്റെ അഭിമാനമായി മാറുകയായിരുന്നു ഈ താരവും.

ആദ്യ 100/200 കോടി ചിത്രത്തിലെ നായിക

കരിയറില്‍ ഒന്നിന് പിന്നാലെ ഒന്നൊന്നായി നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് മഞ്്ജു വാര്യര്‍ മുന്നേറുന്നത്. ലൂസിഫര്‍ എന്ന ചിത്രത്തില്‍ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. 200 കോടി നേട്ടമായിരുന്നു സിനിമ സ്വന്തമാക്കിയത്. പുലിമുരുകനിലൂടെ 100 കോടി നേട്ടം മുന്‍പേ മലയാളത്തിന് സ്വന്തമായിരുന്നുവെങ്കിലും ചിത്രത്തില്‍ നായികയ്ക്ക് പ്രാധാന്യമില്ലാത്തതിനാല്‍ ആ നേട്ടം മഞ്ജു വാര്യര്‍ക്ക് ലഭിക്കുകയായിരുന്നു. പൃഥ്വിരാജായിരുന്നു ലൂസിഫര്‍ സംവിധാനം ചെയ്തത്.

പരസ്യങ്ങളിലും സജീവം

സിനിമയില്‍ മാത്രമല്ല പരസ്യങ്ങളിലും സജീവമാണ് മഞ്ജു വാര്യര്‍. പരസ്യത്തില്‍ അഭിനയിച്ചതിന് പിന്നാലെയായാണ് താരം സിനിമയിലേക്ക് തിരിച്ചെത്തിയത്. സിനിമാതിരക്കുകള്‍ക്കിടയിലും പരസ്യങ്ങളുമായി എത്താറുമുണ്ട്. ഹോര്‍ട്ടി കോര്‍പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് താരം. അമ്പരപ്പിക്കുന്ന മേക്കോവറുമായും താരം എത്താറുണ്ട്. മോഡേണായാലും നാടനായാലും ഒരുപോലെ തിളങ്ങാനാവുമെന്നും താരം തെളിയിച്ചിരുന്നു.

വ്യത്യസ്തമായ സിനിമകള്‍

വൈവിധ്യമാര്‍ന്ന സിനിമകളുമായാണ് മഞ്ജു വാര്യര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താറുള്ളത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍ കോഴിയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരാഴ്ച കൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്നും ഒരുപാട് സന്തോഷത്തോടെയാണ് സിനിമയുമായി സഹകരിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഹൗ ഓള്‍ഡ് ആര്‍യൂവിന് ശേഷം വീണ്ടും റോഷന്‍ ആന്‍ഡ്രൂസിനൊപ്പം പ്രവര്‍ത്തിക്കുകയാണ് താരം. സനല്‍കുമാര്‍ ശശിധരന്‍ ചിത്രമായ കയറ്റം, ജാക്ക് ആന്‍ഡ് ജില്‍ തുടങ്ങിയ സിനിമകളും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X