Just In
- 11 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 12 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 12 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 13 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
രാജസ്ഥാനില്‍ 16കാരിയെ ബാലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി, തൊണ്ടയില്‍ ആഴത്തില്‍ മുറിവ്
- Automobiles
അംബാനിയുടെ സുരക്ഷ വലയം ശക്തമാക്കാൻ മെർസിഡീസ് ബെൻസ് G63 AMG
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൂളിങ് ഗ്ലാസും ക്യൂട്ട് ലുക്കും! മഞ്ജു വാര്യരുടെ ലേറ്റസ്റ്റ് ചിത്രം വൈറലാവുന്നു! കാണൂ!
ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ മലയാള അഭിനേത്രിയാണ് മഞ്ജു വാര്യര്‍. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുന്ന താരം പ്രേക്ഷക പിന്തുണയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. ഇന്നും മലയാളികള്‍ക്ക് ഈ അഭിനേത്രിയോട് പ്രത്യേകം ഇഷ്ടമുണ്ട്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും തന്റെ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. സിനിമയ്ക്കപ്പുറത്ത് സമൂഹത്തിലെ മറ്റ് കാര്യങ്ങളിലും താരം സജീവമായ ഇടപെടലുകള്‍ നടത്താറുണ്ട്. അവശരായവരെ സഹായിക്കാനും കലാപ്രതിഭകളെ സഹായിക്കാനുമൊക്കെയായി താരം നേരിട്ടെത്താറുണ്ട്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെ നേരിടുന്നതിനായി സിനിമാലോകം ഒന്നടങ്കം മുന്നിട്ടിറങ്ങിയപ്പോള്‍ മഞ്ജു വാര്യരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും പരസ്പരം ചളി വാരിയെറിയാനോ അനാവശ്യമായ പ്രസ്താവനകളുമായോ താരമെത്തിയിരുന്നില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. വിവാഹ മോചനത്തിന്റെ കാര്യത്തിലായാലും മകളുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞപ്പോഴും താരം പരസ്യ പ്രതികരണം നടത്തിയിരുന്നില്ല.
പൊട്ടിച്ചിരിയുടെ പൂരവുമായി മോഹന്‍ലാലും സംഘവും! ഡ്രാമ പൊളിച്ചടുക്കുന്നു! പ്രേക്ഷക പ്രതികരണം കാണൂ!
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ നടിക്കൊപ്പം ശക്തമായ പിന്തുണയുമായി മഞ്ജു വാര്യരും ഒപ്പമുണ്ടായിരുന്നു. ഈ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി ആദ്യം പറഞ്ഞത് താരമായിരുന്നു. വനിതാ സംഘടന രൂപീകരിച്ചപ്പോഴും താരം മുന്‍നിരയിലുണ്ടായിരുന്നു. അടുത്തിടെ അരങ്ങേറിയ വിവാദങ്ങളെക്കുറിച്ചെല്ലാം കൃത്യമായി മനസ്സിലാക്കിയിട്ടും താരം മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. താരത്തിന്റെ മൗനത്തെ സംശയിച്ച് സോഷ്യല്‍ മീഡിയ മാത്രമല്ല സിനിമാരംഗത്തുള്ളവരും രംഗത്തെത്തിയിരുന്നു. നടിക്കൊപ്പം തന്നെയാണ് താരമെന്നും പരസ്യമായി പലരെയും എതിര്‍ക്കുന്നതിനോട് താല്പര്യമില്ലാത്തതിനാലുമാവും നിശബദ്തയെന്നായിരുന്നു അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.
അടുത്തിടെയായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ ജോയിന്‍ ചെയ്തത്. വ്യത്യസ്തമായ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്യുന്നത്. നിമിഷനേരം കൊണ്ടാണ് പല ചിത്രങ്ങളും വൈറലായി മാറുന്നത്. സോഷ്യല്‍ മീഡിയയിലെ പിന്തുണയുടെ കാര്യത്തില്‍ താരം ഏറെ മുന്നിലാണ്. ഫേസ്ബുക്കില്‍ ഏറെ സജീവമായ താരം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെയായാണ് ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം മാറ്റിയത്. സോഷ്യല്‍ മീഡിയയിലൂടെ പുതിയ ഫോട്ടോ വൈറലായിക്കൊണ്ടിരിക്കുകയാണ്.