ഇതാണ് പ്രേക്ഷകർ കാത്തിരുന്ന മ‍ഞ്ജു വാര്യർ!! ട്രോളിയവർക്ക് ഉഗ്രൻ മറുപടിയുമായി ലേഡി സൂപ്പർസ്റ്റാർ..

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാലിന്റെ ലൂസിഫർ. ചിത്രത്തിലെ ലാലേട്ടന്റെ ഗെറ്റപ്പും കഥാപാത്രത്തിന്റെ സ്റ്റൈലും റിലീസിനു മുൻപ് തന്നെ പ്രേക്ഷകരെ ഈ ചിത്രത്തിലേയ്ക്ക് അടുപ്പിക്കുകയായിരുന്നു. എന്നാൽ പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെ അല്ലായായിരുന്നില്ല. പ്രതീക്ഷിച്ചതിലും ഒരുപടി അപ്പുറത്തായിരുന്നു ചിത്രം. അഭിനയത്തിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന നടനാണ് പൃഥ്വിരാജ്. എന്നാൽ കന്നി സംരംഭത്തിലും പൃഥ്വി ഇതേ ചരിത്രം ആവർത്തിക്കുകയായികുന്നു.‌‌‌

manju warrier

ലൂസിഫർ ഒരു മൾട്ടിസ്റ്റാർ ചിത്രമാണ്. ടൊവിനോ, മഞ്ജു , ഇന്ദ്രജിത്ത്, വിവേക് ഒബ്റോയി എന്നു വേണ്ട സകല താരങ്ങളും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. താരങ്ങളുടെ ബെസ്റ്റ് പ്രകടനമായിരുന്നു ചിത്രത്തിൽ ഉടനീളം. ലൂസിഫറിൽ ഏറ്റവും എടുത്തു പറയേണ്ടത് മഞ്ജുവാര്യരുടെ പ്രകടനമാണ്. ശരിയ്ക്കും മഞ്ജു ലേഡി സൂപ്പർസ്റ്റാർ തന്നെയാണെന്ന് ലൂസിഫറിലൂടെ ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്. വിമർശകരുടെ വായ അടപ്പിക്കാൻ പ്രിയദർശിനി രാംദാസിന് കഴിഞ്ഞിട്ടുണ്ട്.

 പ്രിയദർശിനി രാംദാസ്

പ്രിയദർശിനി രാംദാസ്

മഞ്ജുവാര്യരുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് പ്രിയദർശിനി രാംദാസ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പ്രേക്ഷകർ ആഗ്രഹിച്ചിരുന്ന മഞ്ജുവിനെയാണ് ലൂസിഫർ എന്ന ചിത്രത്തിലൂടെ കണ്ടത്. പ്രിയദർശിന രാംദാസ് എന്ന കഥാപാത്രമായി മഞ്ജു ജീവിക്കുകയായിരുന്നു. വിമർശിച്ചവർക്കും ട്രോളിയവർക്കും ഇതിൽ കൂടുതൽ മറുപടി കിട്ടാനില്ല.

 ബോൾഡ് ആന്റ് സ്റ്റൈലൻ ക്യാരക്ടർ

ബോൾഡ് ആന്റ് സ്റ്റൈലൻ ക്യാരക്ടർ

കൺമദം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾക്ക് സമാനമായിരുന്നു മഞ്ജുവിന്റെ പ്രിയദർശിനി രാംദാസ്. സ്ട്രോങ് ആന്റ് ബോൾഡ് ക്യാരക്ടർ അതിന്റേതായ പക്വതയോടെ മഞ്ജു പ്രേക്ഷകർക്ക് മുന്നിൽ അഭിനയിച്ചും ഫലിച്ചിട്ടുണ്ട്. ഇന്നത്തെ സ്ത്രീകളിൽ നിന്ന് എന്തെല്ലാം മാറ്റി നിർത്തപ്പെടുന്നുവോ അതെല്ലാം പ്രിയദർശിനി തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നുണ്ട്. ഇന്നത്തെ സ്ത്രീയ്ക്ക് ഇങ്ങനേയും ഒരു മുഖമുണ്ടെന്ന് പ്രിയദർശിനി കാണിച്ചു തരുന്നുണ്ട്. കൂടാതെ മഞ്ജുവിന്റെ ചിത്രത്തിന്റെ ലുക്കിൽ നിന്ന് തന്നെ താരത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവം നമുക്ക് ഏകദേസം ഊഹിക്കാം.

 ലാലേട്ടനോടൊപ്പം

ലാലേട്ടനോടൊപ്പം

ലൂസിഫർ ഒരു മോഹൻലാൽ ചിത്രമാണെങ്കിൽ പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തിലൂടെ മഞ്ജുവിന് ശരിയ്ക്കും തിളങ്ങാൻ കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ടൊവിനോയുടെ സഹോദരിയായിട്ടാണ് മഞ്ജു എത്തുന്നത്. സമൂഹത്തിൽ ഒരു സ്ത്രീ എങ്ങനെയായിരിക്കണമെന്ന് പ്രിയദർശിനി കാണിച്ചു തരുന്നുണ്ട്.

 ട്രോളിയവർക്ക് മറുപടി

ട്രോളിയവർക്ക് മറുപടി

മഞ്ജു വാര്യർ എന്ന നടിയെ ട്രോളിയവർക്ക് ഇതിൽ കൂടുതൽ മികച്ച മറുപടി ലഭിക്കാനില്ല. പ്രിയദർശിനി രാംദാസിലൂടെ വിമർശകരുടെ വായടപ്പിച്ചടിരിക്കുകയാണ് മഞ്ജു . ഓടിയൻ എന്ന ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രത്തിന് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ചിത്രത്തിലെ മഞ്ജുവിന്റെ പല ഡയലോഗും ട്രോളായും പ്രത്യക്ഷപ്പെട്ടിരുന്നു. ഓടിയനു ഷേഷം പുറത്തിറങ്ങിയ തെട്ട് അടുത്ത ചിത്രത്തിൽ തന്നെ മ‍ഞ്ജു എന്ന നടി ആരാണെന്ന് കാണിച്ചു കൊടുത്തിരിക്കുകയാണ്. ശരിയ്ക്കും മഞ്ജുവാര്യർ മോളിവുഡിലെ ലേഡി സൂപ്പർസ്റ്റാർ തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X