പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് പകച്ച് പോയ മഞ്ജു വാര്യര്‍! ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത്!!
Recommended Video

പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ആദ്യ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനാവുന്ന സിനിമയില്‍ നായിക മഞ്ജു വാര്യരാണ്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ലൂസിഫര്‍ മാര്‍ച്ച് അവസാനത്തോടെ തിയറ്ററുകളിലേക്ക് എത്താന്‍ പോവുകയാണ്. അതിനിടെ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ അനുഭവം പൃഥ്വി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഇംഗ്ലീഷിലുള്ള സംസാരത്തിന്റെ പേരില്‍ പലപ്പോഴും പൃഥ്വിരാജ് വാര്‍ത്തയില്‍ ഇടം നേടാറുണ്ട്. കടുപ്പമുള്ള ഇംഗ്ലീഷ് വാക്കുകളാണ് പലപ്പോഴും പൃഥ്വി ഉപയോഗിക്കാറുള്ളത്. ലൂസിഫറിലും അതുപോലൊരു വാക്ക് പ്രയോഗിച്ചതിനെ കുറിച്ചാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പൃഥ്വി വെളിപ്പെടുത്തിയിരിക്കുന്നത്.

മഞ്ജു വാര്യരും ബോളിവുഡ് താരം വിവേക് ഒബ്‌റോയും തമ്മിലുള്ള ഒരു രംഗം ചിത്രീകരിക്കുകയായിരുന്നു. മഞ്ജുവിന്റെ മുഖത്ത് താനുദ്ദേശിച്ച ഭാവമല്ല വരുന്നത്. മഞ്ജുവിന്റെ അടുത്തെത്തി കുറച്ച് കൂടി Incredulousnsse (പെട്ടെന്ന്് വിശ്വാസം വരാത്ത) ഭാവമാണ് വരേണ്ടത് എന്ന് പറഞ്ഞു. മഞ്ജു തലയാട്ടി. പക്ഷെ വീണ്ടും ടേക്കെടുത്തപ്പോള്‍ ഭാവത്തില്‍ മാറ്റമുണ്ടായില്ല. കട്ട് പറഞ്ഞ ഉടനെ മഞ്ജു അടുത്തെത്തി ചോദിച്ചു. നേരത്തെ പറഞ്ഞില്ലേ അതെന്താ? എന്ന്. സെറ്റില്‍ കൂട്ടച്ചിരി ഉയര്‍ന്നതോടെ താന്‍ ചമ്മി. ഷൂട്ടിംഗ് തീരും വരെ ഈ ഇന്‍ക്രഡുലെസ്‌നെസ് ചിരിക്കാനുള്ള വകയായിരുന്നെന്നും പൃഥ്വി പറയുന്നു.
തന്റെ ഇംഗ്ലീഷിനെ കുറിച്ച് പൃഥ്വി തന്നെ തുറന്ന് പറഞ്ഞതോടെ ലൂസിഫറില്‍ എന്തെല്ലാം ഇംഗ്ലീഷ് വാക്കുകള്‍ കേട്ട് മഞ്ജു വാര്യര്‍ ഞെട്ടിയിട്ടുണ്ടാവുമെന്നും തുടങ്ങി പൃഥ്വിയെ ട്രോളി ആരാധകര്‍ എത്തിയിരിക്കുകയാണ്. ലൂസിഫറില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മഞ്ജു ഒരിക്കല്‍ പോലും ഇങ്ങനെ ഒരു അവസ്ഥ പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്നും ആരാധകര്‍ പറയുന്നു.


Click it and Unblock the Notifications