മഞ്ജു വാര്യരുടെ കൈയിലൊരു കുഞ്ഞുവാവ! പൊതുചടങ്ങിനിടെയുള്ള ചിത്രങ്ങള്‍ പുറത്ത്

കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ് മഞ്ജു വാര്യര്‍. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന ദി പ്രീസ്റ്റ്, സണ്ണി വെയിനൊപ്പം അഭിനയിക്കുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ചതുര്‍മുഖം എന്നീ സിനിമകളാണ് ഉടന്‍ വരാനിരിക്കുന്നത്. ഈ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. ലൊക്കേഷനില്‍ നിന്നും മഞ്ജുവിന്റെ കിടിലന്‍ ഫോട്ടോസും വീഡിയോസും പുറത്ത് വരുന്നുമുണ്ട്.

ഇപ്പോഴിതാ നീരജ് മാധവ് നായകനാവുന്ന ഗൗതമന്റെ രഥം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയ മഞ്ജുവിന്റെ ദൃശ്യങ്ങളാണ് വന്നിരിക്കുന്നത്. മഞ്ജു വാര്യരായിരുന്നു ചടങ്ങിലെ വിശിഷ്ടാതിഥി. ചടങ്ങിനിടെ ഒരു കുഞ്ഞിനെയും കൈയിലെടുത്തായിരുന്നു ലേഡി സൂപ്പര്‍സ്റ്റാര്‍ എല്ലാവരുടെയും ശ്രദ്ദ ആകര്‍ഷിച്ചത്.

manju-warrier

ചടങ്ങിനിടെ ഒരു ആരാധകന്‍ സ്വന്തം മകളെ മഞ്ജുവിന്റെ മടിയിലിരുത്തി ഫോട്ടോ എടുക്കുകയായിരുന്നു. നടിയുടെ കൈയിലെത്തിയ കുഞ്ഞ് സന്തോഷവതിയായി തന്നെ ഇരിക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. സിംപിള്‍ ലുക്കിലായിരുന്നു നടി ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയത്. നടന്‍ നീരജ് മാധവ്, സംവിധായകന്‍ ആനന്ദ് മേനോന്‍, സംഗീത സംവിധായകന്‍ അങ്കിത് മേനോന്‍, സൂരജ് സന്തോഷ്, സയനോര, വിനായക് ശശികുമാര്‍, പുണ്യ എലിസബത്ത്, ദേവി അജിത്ത്, കൃഷ്‌ണേന്ദു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X