മഞ്ജു വാര്യര്‍ ലേഡീ സൂപ്പർസ്റ്റാറല്ല, ലേഡീ മമ്മൂട്ടിയാണ്! ഇത്രയും ക്യൂട്ട് ആയിരുന്നോ മഞ്ജു?
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഫോട്ടോ ആയിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമുണ്ടാക്കിയത്. ഇപ്പോഴും പ്രായം കുറഞ്ഞ് ഗ്ലാമര്‍ ലുക്കിലെത്താന്‍ മമ്മൂട്ടിയ്ക്ക് എങ്ങനെ കഴിഞ്ഞു എന്നാണ് ആരാധകര്‍ ചോദിച്ചിരുന്നത്. ഇപ്പോഴിതാ മഞ്ജു വാര്യരും സമാനമായ ചിത്രം പുറത്ത് വിട്ട് ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ്.
സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കുന്ന മഞ്ജു വാര്യര്‍ പുതിയൊരു സെല്‍ഫി ചിത്രമാണ് പങ്കുവെച്ചരിക്കുന്നത്. തലമുടി കൊണ്ട് ഒരു കണ്ണ് മറച്ചിട്ടിരിക്കുന്ന നടി ഇത്രയും ക്യൂട്ട് ആയിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നടി അതീവ സുന്ദരിയാണെന്നും ഈ ചിത്രത്തില്‍ മഞ്ജുവിന്റെ കണ്ണ് തിളങ്ങുന്നുണ്ടെന്നാണ് ചിലര്‍ പറയുന്നത്.

പുതിയ ഫോട്ടോയില്‍ മഞ്ജുവിന് പ്രായം തോന്നിക്കുന്നില്ലെന്നും മമ്മൂട്ടിയെ പോലെ ദിവസങ്ങള്‍ കഴിയുംതോറും മഞ്ജു വാര്യര്‍ക്കും ഗ്ലാമര്‍ കൂടുകയാണെന്നുമൊക്കെയുള്ള കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ്. നടനും സംവിധായകനുമായ ലാലും മഞ്ജുവിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റ് ഇട്ടിരുന്നു. 'മനോഹരമായ കണ്ണുകള്‍' എന്നായിരുന്നു ലാലിന്റെ കമന്റ്. പിന്നീട് അത് തിരുത്തി 'മനോഹരമായ കണ്ണ്' എന്നാക്കി. രചന നാരായണന്‍കുട്ടി, രാജ് കലേഷ് എന്നിങ്ങനെയുള്ള താരങ്ങളും ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തി.


Click it and Unblock the Notifications