Just In
- 4 hrs ago
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- 5 hrs ago
സങ്കടത്തോടെ ഹൗസിൽ നിന്ന് പടിയിറങ്ങി മിഷേൽ, അവസാനമായി മോഹൻലാലിനോട് ഒരു അഭ്യർത്ഥന....
- 6 hrs ago
ബിഗ് ബോസ് ഹൗസിലെ പ്രണയം തുറന്ന് സമ്മതിച്ച് സൂര്യ, പേര് വെളിപ്പെടുത്തുമെന്ന് മോഹൻലാൽ
- 6 hrs ago
5 മണിക്ക് ശിവാജി ഗണേശൻ സമയം നൽകി, എന്നാൽ ബിജു മേനോൻ എത്തിയത് 7 മണിക്ക്, അന്ന് സംഭവിച്ചത്
Don't Miss!
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- News
കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കി
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മഞ്ജു വാര്യര്‍ മോഹന്‍ലാലിന് നല്കിയ സര്‍പ്രൈസ്, ശരിക്കും തമാശയായിരുന്നു അതെന്ന് താരം, വീഡിയോ വൈറല്‍
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യര്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടുകയായിരുന്നു താരം. എല്ലാ തരത്തിലുമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും കഴിയുമെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്. വിവാഹത്തോടെ ഇടയ്ക്ക് അഭിനയ ജീവിതത്തിന് ബ്രേക്കിട്ടെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്.
അഭിനയം മാത്രമല്ല നൃത്തവും പാട്ടുമെല്ലാം തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് മഞ്ജു വാര്യര്‍. ജാക് ആന്‍ഡ് ജില്ലിനായി ആലപിച്ച കിം കിം ഗാനം ഇതിനകം തന്നെ ട്രന്‍ഡിംഗായി മാറിയതാണ്. മോഹന്‍ലാലിനായി പാടിയതിനെക്കുറിച്ചും ആ സമയത്തെ തമാശകളെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മോഹന്‍ലാലിന് മുന്നില്‍ വെച്ചായിരുന്നു മഞ്ജു വാര്യര്‍ പാട്ടുപാടിയത്. പരിപാടിയുടെ വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് മഞ്ജുവിന്റെ ഗാനത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചെത്തിയിട്ടുള്ളത്.

മഞ്ജു വാര്യരുടെ പാട്ട്
മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമയാണ് സ്ഫടികം. ചിത്രത്തിലെ ഡയഗോലുകളും ഗാനങ്ങളുമെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനമായിരുന്നു മഞ്ജു വാര്യര്‍ ആലപിച്ചത്. പരുമലക്കാട്ടിലെ എന്ന ഗാനം വീണ്ടും കേട്ടപ്പോള്‍ മോഹന്‍ലാലിനും സന്തോഷമായിരുന്നു. ചിരിച്ച മുഖത്തോടെ അതീവ സന്തോഷത്തോടെയായിരുന്നു മഞ്ജു വാര്യര്‍ ഗാനം ആലപിച്ചത്.

കണ്ണട തരുമോ?
ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ് എന്ന മോഹന്‍ലാലിന്റെ ഡയലോഗ് മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. പാട്ടുപാടുന്നതിനിടയിലായിരുന്നു മഞ്ജു വാര്യര്‍ കൂളിങ് ഗ്ലാസിനായി ചോദിച്ചത്. ആദ്യം വിസമ്മതിച്ചുവെങ്കിലും മുകേഷും കൂടി പറഞ്ഞതോടെ മോഹന്‍ലാല്‍ അത് കൊടുക്കുകയായിരുന്നു. രമേഷ് പിഷാരടിയായിരുന്നു മഞ്ജുവിന് കണ്ണട വെച്ചുകൊടുത്തത്.

തമാശയായിരുന്നു
ഇത് ശരിക്കും തമാശയായിരുന്നു. ഈ ഗാനം തിരഞ്ഞെടുത്തതിന് നന്ദി അനൂപ്, ലാലേട്ടനും നന്ദിയെന്നും മഞ്ജു വാര്യര്‍ കുറിച്ചിട്ടുണ്ട്. ഫ്ളവേഴ്സ് ചാനലിലെ ക്രിസ്മസ് പരിപാടിയായ ഉത്സവത്തിനിടയിലായിരുന്നു മഞ്ജു വാര്യര്‍ പാട്ടുപാടിയത്. മഞ്ജു വാര്യര്‍ക്ക് മോഹന്‍ലാലും സര്‍പ്രൈസ് നല്‍കിയിരുന്നു. പരിപാടിയുടെ മുഴുവന്‍ ഭാഗവും കാണാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

മോഹന്‍ലാലിനൊപ്പവും
മഞ്ജു വാര്യരും മോഹന്‍ലാലും ഒരുമിച്ചെത്തുന്നത് കാണാന്‍ ആരാധകര്‍ക്കും ഏറെയിഷ്ടമാണ്. ഇവരുടെ കൂട്ടുകെട്ടിലെ സിനിമകള്‍ക്കെല്ലാം ഗംഭീര സ്വീകരണമാണ് ലഭിക്കാറുള്ളത്. കൈതപ്പൂവിന് കന്നിക്കുറുമ്പി എന്ന ഗാനം ഇരുവരും വേദിയില്‍ ആലപിച്ചിരുന്നു. പാട്ടിലും അഭിനയത്തിലും ഒരുപോലെ കഴിവ് തെളിയിച്ചവരാണ് ഇരുവരും. ഇരുവരും പാടിയപ്പോള്‍ ആരാധകര്‍ക്കായിരുന്നു സന്തോഷം.