സമാധാനപരം; ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ; ശ്രദ്ധ നേടി നടിയുടെ വാക്കുകൾ

മലയാള സിനിമയ്ക്കപ്പുറം തമിഴ് സിനിമാ രം​ഗത്തും മഞ്ജു വാര്യർക്ക് ആരാധകർ ഏറെയാണ്. അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളേ മഞ്ജു ഇതുവരെ തമിഴിൽ ചെയ്തിട്ടുള്ളൂ. രണ്ട് സിനിമകളും വൻ ഹിറ്റായി. അജിത്ത്, ധനുഷ് എന്നീ രണ്ട് സൂപ്പർസ്റ്റാറുകൾക്കൊപ്പവും മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞു. തമിഴ് പ്രേക്ഷകർക്ക് നടിയെ ഏറെ ഇഷ്ടപ്പെട്ടു എന്ന് ഇതിനകം ലഭിച്ച സ്വീകാര്യതയിൽ നിന്ന് വ്യക്തമാണ്. സിനിമയ്ക്കപ്പുറം ഓഫ് സ്ക്രീനിലെ ലളിതമായ സംസാരം, താര ജാഡകളില്ലാത്ത പെരുമാറ്റം തുടങ്ങി പല ഘടകങ്ങൾ ഇതിന് കാരണമാണ്.

ഇപ്പോഴിതാ ഇന്ത്യാ ​ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ മഞ്ജു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തമിഴിൽ നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് മഞ്ജു പറയുന്നു. ജീവിതത്തെ എങ്ങനെ വിവരിക്കുമെന്ന
ചോദ്യത്തിന് ഒറ്റ വാക്കിൽ നടി ഉത്തരം നൽകി. സമാധാനപരമെന്നാണ് നൽകിയ മറുപടി. ലോകത്തിൽ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഏതാണെന്ന ചോദ്യത്തിനും മഞ്ജു മറുപടി നൽകി.

Manju Warrier

ഞാൻ എവിടെയാണോ അവിടെ സന്തോഷമായിരിക്കാൻ ഇഷ്ടപ്പെടുന്നു, ഓരോ നിമിഷവും നന്നായി ആസ്വദിക്കുന്നയാളാണ് താനെന്നും മഞ്ജു മറുപടി നൽകി. മനസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മ‍ഞ്ജു മുമ്പും സംസാരിച്ചിട്ടുണ്ട്. പുറമെയുള്ള സൗന്ദര്യത്തിനപ്പുറം മനസ് സന്തോഷമായും സമാധാനപരമായും ഇരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നാണ് മുമ്പൊരിക്കൽ മഞ്ജു പറഞ്ഞത്.

ജീവിതത്തിൽ പല ഘട്ടങ്ങൾ കണ്ട മഞ്ജുവിനെ സംബന്ധിച്ച് മനസ്സമാധാനമാണ് പ്രധാനമെന്ന് പറയുന്നതിൽ വലിയ അർത്ഥമുണ്ടെന്ന് ആരാധകർ പറയുന്നു. ജീവിതം കീഴ്മേൽ മറിഞ്ഞപ്പോഴും മഞ്ജുവിന് തുണയായി സിനിമാ ലോകവും പ്രേക്ഷകരും ഉണ്ടായിരുന്നു. വ്യക്തി ജീവിതത്തിൽ സംഭവിച്ച പ്രതിസന്ധി ഘട്ടങ്ങളെ മഞ്ജു അതിജീവിച്ച രീതി ഇന്ന് ഏവർക്കും മാതൃകയാണ്.

Manju Warrier

ആരോപണമോ കുറ്റപ്പെടുത്തലോ ഇല്ലാതെ എല്ലാം നഷ്ടപ്പെട്ടിടത്ത് നിന്നും മഞ്ജു പുതിയൊരു ജീവിതം തുടങ്ങി. മധ്യ വയസ്സിൽ സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്ന് മുൻനിര നായിക നടിയാകാൻ മഞ്ജുവിന് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. ഇന്ന് സിനിമയ്ക്കൊപ്പം തന്റെ ചെറുതും വലുതുമായ ആ​ഗ്രഹങ്ങൾക്കും നടി സമയം കണ്ടെത്തുന്നു.

ബൈക്ക് റെെഡിം​ഗ്, യാത്രകൾ തുടങ്ങി തന്റേതായ സന്തോഷങ്ങളിലാണ് മഞ്ജു ഇന്ന്. ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് മഞ്ജുവിന്റേതായി മലയാളത്തിൽ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. ആയിഷ ശ്രദ്ധിക്കപ്പെട്ടെങ്കിലും വെള്ളരിപട്ടണം പരാജയപ്പെട്ടു. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ മഞ്ജുവിന് തുടരെ പിഴവ് സംഭവിക്കുന്നെന്ന് പ്രേക്ഷകർക്ക് പരാതിയുണ്ട്.

മലയാളത്തിൽ നടിക്ക് രണ്ടാം വരവിൽ പരാജയ സിനിമകൾ ഏറെയാണ്. മഞ്ജു ഇക്കാര്യത്തിൽ ശ്രദ്ധ കൊടുക്കേണ്ട സമയം അതിക്രമിച്ചെന്ന് ആരാധർക്കിടയിലും അഭിപ്രായമുണ്ട്. അതേസമയം മറുഭാഷകളിൽ സിനിമ ചെയ്യുമ്പോൾ നടി ശ്രദ്ധാലുവാണ്. അസുരൻ, തുനിവ് എന്നീ സിനിമകളിൽ തീർത്തും വ്യത്യസ്തമായ വേഷമാണ് മഞ്ജുവിന് ലഭിച്ചത്. അതേസമയം മലയാളത്തിൽ മഞ്ജുവിന്റെ ജനപ്രീതിക്ക് ഇടിവ് സംഭവിച്ചിട്ടില്ല.

സിനിമകളുടെ വിജയ പരാജയത്തിനപ്പുറത്ത് പ്രത്യേക മമത മഞ്ജുവിനോട് പ്രത്യേക മമത പ്രേക്ഷകർക്കുണ്ട്. സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് ജനം തന്നെ കാണുന്നതെന്ന് മഞ്ജുവും നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളത്തിൽ താരമൂല്യത്തിൽ മറ്റെല്ലാ നടിമാരും മഞ്ജുവിന് പിന്നിലാണ്. നടിയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X