For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തലയിൽ മൂന്ന് സ്റ്റിച്ചുമായാണ് മഞ്ജു ആ രംഗം ചിത്രീകരിക്കാൻ ഇറങ്ങിയത്; സുരേഷ് കുമാർ രവീന്ദ്രൻ

  |

  യൂട്യുബിലും ഇൻസ്റാഗ്രാമിലും ഫെയ്സ്ബുക്കിലുമൊക്കെ തരംഗമായി മാറിയ ഗാനമാണ് മഞ്ജു വാര്യർ ആലപിച്ച് ഒരു വർഷം മുന്നേ പുറത്തിറങ്ങിയ 'കിം കിം' എന്ന ഗാനം.

  ഗാനം തരംഗമായതിനു പിന്നാലെ ആരാധകർ 'ജാക്ക് ആൻഡ് ജിൽ' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം മേയ് 20നാണ് പ്രദർശനത്തിന് എത്തുന്നത്.

  കാളിദാസ് ജയറാമാണ് ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്യുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ തന്നെയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നതും.

  മഞ്ജുവിന്റെ ഗംഭീര പെർഫോമൻസ് ആവും ചിത്രത്തിൽ കാണാൻ കഴിയുക എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലർ സാക്ഷ്യപ്പെടുത്തുന്നത്.

  മലയാളത്തിൽ അത്രയധികം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഫൈറ്റ് സീൻ ആണ് മഞ്ജു ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി ആരാധകർ കാത്തിരിക്കുന്നത്.

  ഇപ്പോഴിതാ താരത്തിന്റെ അർപ്പണബോധത്തെക്കുറിച്ച് പറയുകയാണ് ജാക്ക് ആൻഡ് ജില്ലിന്റെ സംഭാഷണ രചയിതാക്കളിൽ ഒരാളായ സുരേഷ് കുമാർ രവീന്ദ്രൻ.

  തന്റെ പരിക്കുകൾ മറന്ന് തൊഴിലിൽ ആത്മാർത്ഥത പ്രകടിപ്പിക്കുന്ന താരമാണ് മഞ്ജു വാര്യർ എന്നാണ് സുരേഷ് കുമാർ പറയുന്നത്.

  തലയിൽ മൂന്ന് സ്റ്റിച്ച് ഉണ്ടായി ഡോക്ടർ വിശ്രമിക്കാൻ നിർദേശം നൽകിയിട്ടും മണിക്കൂറുകൾ നീണ്ട ഷൂട്ടിംഗ് താരം പൂർത്തിയാക്കിയെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് കുമാർ പങ്കുവച്ചത്.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ.

  'ജാക്ക് & ജിൽ', അവസാന ദിവസത്തെ ഷൂട്ട് നടക്കുന്ന സമയം. തലേദിവസത്തെ ഫൈറ്റ് രംഗത്തിനിടയിൽ സംഭവിച്ച പരിക്ക് (തലയിൽ 3 സ്റ്റിച്ച്) വക വയ്ക്കാതെ, ഒരു 'സ്‌പെഷ്യൽ ആക്ഷൻ' ഉൾപ്പെടെ മണിക്കൂറുകൾ നീണ്ടു നിന്ന മറ്റൊരു ഫൈറ്റ് രംഗം അസാധ്യമായി പെർഫോം ചെയ്തു കഴിഞ്ഞ്, മഞ്ജു മാഡം ലാസ്റ്റ് ഫ്രെയിമിന് പോസ് ചെയ്യുന്നു.

  ഏതാണ്ട് ഒന്നോ രണ്ടോ മിനിറ്റ് നീണ്ടു നിന്ന നിശബ്ദതയ്ക്കു ശേഷം, ക്യാമറയുടെ പിറകിൽ നിന്ന് സന്തോഷ് സാർ ഉറക്കെ വിളിച്ചു പറഞ്ഞു, "കട്ട് ഇറ്റ്... ആൻഡ്... "."ആൻഡ്?""ആൻഡ്.... പാക്കപ്പ്!"പിന്നെ അവിടെ സംഭവിച്ചത് 'ഹരിപ്പാട് പൂര'മായിരുന്നു! ഏറെ നേരം നീണ്ടു നിന്ന കരഘോഷം അവിടമാകെയൊരു ഉത്സവപ്രതീതി സൃഷ്ടിച്ചു.

  നീണ്ട 43 ദിവസത്തെ ആ ഷെഡ്യൂൾ അവസാനിച്ചതിൽ ഒരുപാട് വിഷമം തോന്നി. അവസാന ദിവസത്തെ ഷൂട്ട് മാറ്റി വയ്‌ക്കേണ്ടി വരുമോ എന്നു പോലും ഭയപ്പെട്ടിരുന്ന സാഹചര്യത്തിൽ, "വിശ്രമം കൂടിയേ തീരൂ" എന്ന ഡോക്ടറിന്റെ നിർദ്ദേശം പോലും വക വയ്ക്കാതെ, ധൈര്യപൂർവ്വം ക്യാമറയ്ക്കു മുന്നിലെത്തിയ മഞ്ജു മാഡത്തിന്റെ ആ ഒരു മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

  അപ്പോൾ അവിടെ മുഴങ്ങി കേട്ട കരഘോഷത്തിന്റെ പകുതിയും ആൾക്കു വേണ്ടിയുള്ളതായിരുന്നു!

  'സന്തോഷ് ശിവൻ, മഞ്ജു വാരിയർ' കോമ്പിനേഷൻ എന്നത് എല്ലാക്കാലവും സംഭവിക്കുന്ന ഒന്നല്ല എന്ന ഉൾബോധത്തോടൊപ്പം ഇരുവരുടെയും പ്രൊഫഷണൽ സമീപനത്തിന്റെ പാരമ്യതയും ചേരുമ്പോൾ, ആ ദിവസത്തെ ആ ഒരു സെഷൻ, 'ജാക്ക് & ജിൽ' ക്രൂവിനെ സംബന്ധിച്ച് ഒരിക്കലും മറക്കാൻ കഴിയാത്തൊരു അനുഭവമാണ്.

  മേയ് 20'ന് സ്‌ക്രീനിൽ ഓരോ രംഗവും തെളിയുമ്പോൾ, മനസിൽ അതാത് രംഗങ്ങളുടെ പിറകിലെ രസകരമായ അനുഭവങ്ങളും തെളിയും, ഉറപ്പാണ്. കാത്തിരിക്കുന്നു.

  മലയാളത്തിൽ ഇതുവരെ ഇറങ്ങാതെ തരത്തിലുള്ള ഒരു സയൻസ് ഫിക്‌ഷൻ കോമഡി ആയിരിക്കും ജാക്ക് ആൻഡ് ജിൽ എന്ന കാര്യം ഉറപ്പാണ്.

  സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, അജു വർഗീസ്, സേതുലക്ഷ്മി, എസ്തർ അനിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സന്തോഷ് ശിവന്റെ തിരക്കഥയിൽ അജിൽ എസ്.എം. ആണ് സംഭാഷണം.

  സുരേഷ്‌കുമാർ രവീന്ദ്രൻ, അമിത് മോഹൻ രാജേശ്വരി, വിജേഷ് തോട്ടിങ്ങൽ ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ, റാം സുന്ദർ, സംഗീതം ഗോപിസുന്ദർ, റാം സുന്ദർ, ജേക്സ് ബിജോയ്. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം. പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

  English summary
  Manju warrier did that stunt scene with three stiches on her head
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X