മഞ്ജു വാര്യരും കാവ്യ മാധവനും ദിലീപും ഒരുമിച്ചെത്തിയ വിരുന്ന്, അനീഷയുടെ വിവാഹ വീഡിയോ വൈറല്‍

സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹ വിരുന്നായിരുന്നു അനീഷ ആന്റണിയുടേത്. പള്ളിയില്‍ വെച്ച് നടന്ന ചടങ്ങിലും പിന്നീട് നടത്തിയ വിരുന്നിലുമെല്ലാമായി താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം എത്തിയിരുന്നു. മോഹന്‍ലാലിന്റെ സന്തതസഹചാരിയാണ് ആന്റണി. മോഹന്‍ലാലിലേക്ക് എത്താനുള്ള വഴിയായി പലരും വിശേഷിപ്പിക്കുന്നതും അദ്ദേഹത്തെയാണ്.

അടുത്തിടെയായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വിവാഹ വീഡിയോ പുറത്തുവന്നത്. വീഡിയോ പങ്കുവെച്ച് മോഹന്‍ലാലും ആന്റണിയും എത്തിയിട്ടുണ്ട്. മമ്മൂട്ടിയും പൃഥ്വിരാജും മാത്രമല്ല ടൊവിനോയും മഞ്ജു വാര്യരും ദിലീപുമെല്ലാം വിവാഹ വിരുന്നില്‍ പങ്കെടുത്തിരുന്നു.

മോഹന്‍ലാലിനെക്കുറിച്ച്

മോഹന്‍ലാലിനെക്കുറിച്ച്

ലാല്‍ സാറിന് വേണ്ടി താനും കഥകള്‍ കേള്‍ക്കാറുണ്ടെന്ന് ആന്റണി പറഞ്ഞിരുന്നു. ഡ്രൈവറായി തുടങ്ങി പിന്നീട് മോഹന്‍ലാലിന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു അദ്ദേഹം. ലാല്‍ സാറിനെ ദൈവത്തെപ്പോലെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മോഹന്‍ലാലിനെക്കുറിച്ച് വാചാലനായെത്താറുണ്ട് ആന്‍റണി.

അടുപ്പത്തെക്കുറിച്ച്

അടുപ്പത്തെക്കുറിച്ച്

ആന്റണിയോടും കുടുംബത്തോടുമുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞ് മോഹന്‍ലാലും എത്തിയിരുന്നു. വീട്ടിലെ കല്യാണമായാണ് തോന്നുന്നത്. മകളുടെ വിവാഹം പോലെയാണ് അനുഭവപ്പെടുന്നത്. അനീഷ ഞങ്ങളുടെ കുടുംബത്തിലെ കുട്ടിയാണെന്നായിരുന്നു സുചിത്രയും പറഞ്ഞത്. പൊതുവേദികളില്‍ നിന്നും അകലം പാലിക്കാറുള്ള പ്രണവ് മോഹന്‍ലാലും ചടങ്ങുകളിലെല്ലാം സജീവമായിരുന്നു. നാളുകള്‍ക്ക് ശേഷമായി വിസ്മയ മോഹന്‍ലാലും ചടങ്ങിനെത്തിയിരുന്നു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു ഇവരെത്തിയത്.

ധരിച്ചത്

ധരിച്ചത്


വിരുന്നില്‍ പങ്കെടുത്തവരില്‍ മിക്കവരും ധരിച്ചത് കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവിനോ തോമസ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി ഇവരെല്ലാം കറുപ്പില്‍ തിളങ്ങിയിരുന്നു. മഞ്ജു വാര്യരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കാവ്യ മാധവനൊപ്പമായാണ് ദിലീപ് എത്തിയത്. പാര്‍വതിക്കും ജയറാമിനുമൊപ്പമായി സംസാരിച്ച് നില്‍ക്കുന്ന കാവ്യ മാധവന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സജീവമല്ലെങ്കിലും

സജീവമല്ലെങ്കിലും

സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റുമൊക്കെയായി കാവ്യ മാധവനേയും കാണാറുണ്ട് ആരാധകര്‍. സല്‍വാറില്‍ അതീവ സുന്ദരിയായാണ് താരമെത്താറുള്ളത്. കാവ്യ മാധവനെ ഒരുക്കിയതിനെക്കുറിച്ച് പറഞ്ഞ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണി എത്തിയിരുന്നു. കാവ്യയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്തത് താനായിരുന്നുവെന്നും, അതിന് ശേഷമായാണ് താന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതെന്നുമായിരുന്നു ഉണ്ണി പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X