For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വെറുതെ പുറത്ത് പോവല്ലേ! തോറ്റുപോയാല്‍ നമ്മളെ കാത്തിരിക്കുന്നത് വലിയ ദുരന്തമെന്ന് മഞ്ജു വാര്യര്‍!

  |

  കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍. അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ ജനങ്ങള്‍ പുറത്തിങ്ങരുതെന്നുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. സിനിമാതാരങ്ങളും ഇതേക്കുറിച്ച് ഓര്‍മ്മിപ്പിച്ച് രംഗത്തെത്തിയിരുന്നു. താരങ്ങള്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ചിത്രീകരണവും റിലീസുകളുമെല്ലാം മാറ്റിവെച്ചതിനാല്‍ പല താരങ്ങളും വീട്ടില്‍ കഴിയുകയാണ്.

  പൃഥ്വി ജോര്‍ദാനില്‍ സുരക്ഷിതനാണെന്ന് സുപ്രിയ മേനോന്‍! ആരാധകരുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടി

  നാളുകള്‍ക്ക് ശേഷം കുടുംബത്തിന് അരികിലേക്കെത്തിയപ്പോഴും സുരക്ഷിതരായി നില്‍ക്കേണ്ടതിനെക്കുറിച്ചാണ് പലരും ഓര്‍മ്മപ്പെടുത്തിയത്. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായ മഞ്ജു വാര്യരും ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കി എത്തിയിട്ടുണ്ട്. വിലക്ക് മറികടന്ന് ആരും പുറത്തേക്ക് ഇറങ്ങരുതെന്ന അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് താരം. സ്റ്റേ ഹോം, കൊവിഡ് 19 തുടങ്ങിയ ഹാഷ് ടാഗോടെയാണ് മഞ്ജു വാര്യര്‍ പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.

  ഇസയെ പുറത്ത് കിടത്തി ടൊവിനോ തോമസിന്‍റെ തകര്‍പ്പന്‍ പുഷ് അപ്! പൊളിക്ക് ബ്രോയെന്ന് രാജ് കലേഷ്!

  ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ആളുകള്‍ പുറത്തിറങ്ങുന്നത് കാണുമ്പോള്‍ സങ്കടമുണ്ട്. നമുക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന കോടിക്കണക്കിന് ആളുകളുണ്ട്. ദയവ് ചെയ്ത് ആരും പുറത്തിറങ്ങരുതെന്നും മഞ്ജു വാര്യര്‍ അപേക്ഷിക്കുന്നുണ്ട്.

  Manju Warrier

  മരുന്നും മറ്റ് അവശ്യസാധനങ്ങളും വാങ്ങാന്‍ പുറത്ത് പോകാം. പക്ഷെ വെറുതെ പുറത്തു പോകുമ്പോള്‍ തകർന്നു പോകുന്നത് കോടിക്കണക്കിന് പേരുടെ അധ്വാനമാണ്. സഹായത്തിന് സര്‍ക്കാര്‍ മുന്നിലുണ്ടെന്ന് പറയുമ്പോള്‍ അത് വിശ്വസിക്കണമെന്നും താരം പറയുന്നു. തോറ്റു പോയാല്‍ നമ്മളെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും മഞ്‍ജു ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

  സത്യം പറഞ്ഞാല്‍ ഹീറോസ്! ആശുപത്രിയില്‍ നിന്നും മുകേഷിന്‍റെ മകന്‍ ഡോക്ടര്‍ ശ്രാവണ്‍ പറയുന്നത് ഇങ്ങനെ!

  എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. വൈറസ് വ്യാപനം തടയുകയെന്നത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പ്രഖ്യാപിട്ച്ച ലോക് ഡൗണുമായി എല്ലാവരും സഹകരിക്കണമെന്നും മഞ്ജു വാര്യര്‍ പറയുന്നു. ബ്രേക്ക് ദി ചെയ്ന്‍ ക്യാംപയിന് പിന്തുണ അറിയിച്ചും മഞ്ജു വാര്യര്‍ എത്തിയിരുന്നു.

  വീണ നായര്‍ക്ക് അമൃത സുരേഷിന്‍റെ മറുപടി! ഇതിലും മികച്ച കമന്‍റ് കിട്ടാനില്ല! ഇത് പൊളിച്ചു!

  അല്ലാന്ന് തോന്നാന്‍ മാഷ്‌ക്ക് മുന്‍പ് കണ്ട പരിചയമൊന്നും ഇല്ലല്ലോയെന്ന താരത്തിന്റെ ഡയലോഗായിരുന്നു പോസ്റ്ററുകളിലുണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ വൈറലായി മാറിയിരുന്നു.

  അവള്‍ വിവാഹത്തിന് സമ്മതിച്ചത് സര്‍പ്രൈസായി! അര്‍ജുന്‍ മരുമകനല്ല മകനാണെന്നും താര കല്യാണ്‍!

  English summary
  Manju Warrier facebook live video viral!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X