മഞ്ജു വാര്യരുടെ കാര്യത്തിൽ പൃഥ്വിരാജ് ആദ്യമേ പറഞ്ഞു; നടിക്ക് പ്രാധാന്യം കുറയുമോയെന്ന ആശങ്കയിൽ ആരാധകർ

സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ റിലീസിനൊരുങ്ങുകയാണ്. അവസാന ഘട്ടത്തിൽ പ്രൊഡക്ഷനിൽ ചില പ്രശ്നമുണ്ടായെങ്കിലും ഇവയെല്ലാം പരിഹരിച്ചു. മാർച്ച് 27 ന് എമ്പുരാൻ റിലീസ് ചെയ്യും. പൃഥ്വിരാജിന്റെ സംവിധാനം, മോഹൻലാലിന്റെ സാന്നിധ്യം, ആദ്യ ഭാ​ഗം ലൂസിഫറിന്റെ വിജയം തുടങ്ങി എമ്പുരാനിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകങ്ങൾ ഏറെയാണ്. ഇതിലൊരു ഘടകം മഞ്ജു വാര്യരുടെ സാന്നിധ്യമാണ്.

പ്രിയദർശിനി രാം ദാസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. തിരിച്ച് വരവിൽ മഞ്ജുവിന് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ലൂസിഫറിലേത്. പല രം​ഗങ്ങളിലും മഞ്ജു തിളങ്ങി. സ്ക്രീൻ സ്പേസ് കുറവായിരുന്നെങ്കിലും വളരെ പ്രധാനപ്പെട്ട റോളായിരുന്നു ഇത്. എമ്പരുരാനിൽ പ്രയദർശിനിയായി മഞ്ജു വീണ്ടുമെത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഏറെയാണ്. മഞ്ജുവിനെ ലൂസിഫറിലും എമ്പുരാനിലും മേക്കപ്പ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് മേക്കപ്പ്മാൻ ശ്രീജിത്ത് ​ഗുരുവായൂർ. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

Manju Warrier

ലൂസിഫറിന്റെ ക്യാരക്ടർ ബ്രീഫിം​ഗിൽ എന്നോട് ആദ്യം മെൻഷൻ ചെയ്തത് മഞ്ജു ചേച്ചിയുടെ കാര്യമാണ്. മഞ്ജു വാര്യരുടെ ആ ക്യാരക്ടറിന് കുറച്ച് കൂടെ എല​ഗന്റ് ഫീൽ വേണം. ഇതുവരെ മഞ്ജു ചേച്ചിയെ പ്രസന്റ് ചെയ്യാത്ത രീതിയിൽ. കുറച്ച് കൂടെ ബോൾഡ് ആണ്. രാജു (പൃഥ്വിരാജ്) എന്നോട് ആദ്യം പറഞ്ഞ റഫറൻസ് വില്ലൻ സിനിമയിലെ മഞ്ജു ചേച്ചിയുടെ ലുക്ക് ആണ്. ആ ലുക്കാണ് എന്റെ മനസിലുള്ളതെന്ന് രാജു പറഞ്ഞു. അത് ശ്രീജിത്താണ് ചെയ്തതെന്ന് മഞ്ജു ചേച്ചി പറഞ്ഞു.

വില്ലൻ ചെയ്യുന്ന സമയത്ത് ഉണ്ണി സാറും (ബി ഉണ്ണികൃഷ്ണൻ) മഞ്ജു ചേച്ചിയുടെ ക്യരക്ടറിന് കുറച്ച് എല​ഗെന്റ്സ് വേണമെന്ന് പറഞ്ഞിരുന്നു. മേക്കപ്പ് ചെയ്ത് കൊണ്ട് സീറോ മേക്കപ്പ് ലുക്ക് കൊടുക്കുകയാണ് അന്ന് ചെയ്തത്. അത് ബു​ദ്ധിമുട്ടാണ്. അത് ആക്ടറുടെ ഫീച്ചറുകൾ മനസിലാക്കണം. എല്ലാം പ്രി പ്ലാൻ ചെയ്താൽ ഈസിയാണെന്നും ശ്രീജിത്ത് ​ഗുരുവായൂർ വ്യക്തമാക്കി.

Manju Warrier

എമ്പുരാനിലും മഞ്ജു വാര്യരുടെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നടി അടുത്തിടെ ചെയ്ത സൂപ്പർതാര ചിത്രങ്ങളിലെല്ലാം പ്രാധാന്യം കുറഞ്ഞ റോളാണ് ചെയ്തത്. രജിനികാന്ത് ചിത്രം വേട്ടയാനിൽ മഞ്ജുവിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ആരാധകർ ഇത് ചൂണ്ടിക്കാട്ടുകയും ചെയ്തു. അജിത്ത് ചിത്രം തുനിവിലും പ്രാധാന്യം കുറവായിരുന്നു.

അതേസമയം വരാനിരിക്കുന്ന മിസ്റ്റർ എക്സ് എന്ന തമിഴ് സിനിമയിൽ മുഴുനീള റോളാണ് മഞ്ജുവിനെന്ന് സൂചനയുണ്ട്. എമ്പുരാനിൽ തന്റെ കഥാപാത്രം ചെറുതാണെന്ന് സാനിയ അയ്യപ്പൻ അടുത്തിടെ പറഞ്ഞിരുന്നു. മഞ്ജു വാര്യരുടെ മകളായാണ് ചിത്രത്തിൽ സാനിയ അഭിനയിച്ചത്. മഞ്ജുവിനും പ്രാധാന്യം കുറയുമോ എന്നാണിപ്പോൾ ആരാധകരുടെ ആശങ്ക.

ഒന്നിന് പിറകെ ഒന്നായി സിനിമകളുമായി കരിയറിലെ തിരക്കുകളിലാണ് മഞ്ജു വാര്യർ. മലയാളത്തിൽ ഫൂട്ടേജ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മലയാളത്തിൽ നിലവിൽ മഞ്ജുവിന് ഒരു ഹിറ്റ് സിനിമ അനിവാര്യമാണ്. താരത്തിന്റെ അടുത്ത കാലത്തിറങ്ങിയ ഒരു മലയാള സിനിമയും ഹിറ്റായിട്ടില്ല എന്നതാണിതിന് കാരണം. എന്നാൽ തമിഴിൽ ചെയ്യുന്ന സിനിമകൾ ഹിറ്റാകുന്നുണ്ട്. എമ്പുരാനിൽ മഞ്ജു വാര്യരെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X