»   » ആരാധകരുടെ തെറ്റിദ്ധാരണയ്ക്ക് മഞ്ജു നല്‍കിയ ഞെട്ടിക്കുന്ന മറുപടികള്‍!!

ആരാധകരുടെ തെറ്റിദ്ധാരണയ്ക്ക് മഞ്ജു നല്‍കിയ ഞെട്ടിക്കുന്ന മറുപടികള്‍!!

By: Sanviya
Subscribe to Filmibeat Malayalam
സിനിമയില്‍ അഭിനയിച്ചവരാണോ? എന്നാല്‍ ഗോസിപ്പുകളും നിഴലായി കൂടെയുണ്ടാകും. സിനിമക്കാര്‍ക്കിടയിലെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം പൊതുകാര്യം പോലെയാണ്. സിനിമാക്കാരുടെ ജീവിതം എന്നും സിനിമാ ലോകം ചര്‍ച്ച ചെയ്യും.

മലയാളികളുടെ പ്രിയനടിയായ മഞ്ജു വാര്യരെയും ചില ഗോസിപ്പുകള്‍ അടുത്ത കാലത്തായി വളഞ്ഞിരുന്നു. ദിലീപുമായുള്ള വിവാഹവും വിവാഹമോചനത്തിന് ശേഷവും അഭിനയരംഗത്ത് നിന്ന് ബ്രേക്ക് എടുത്ത മഞ്ജു ഇപ്പോള്‍ സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടെ നടി തന്റെ കരിയറില്‍ നേരിട്ട ചില വിവാദങ്ങളും ആരോപണങ്ങളുമുണ്ട്.

ദിലീപുമായുള്ള വിവാഹമോചനം നടിയെ തളര്‍ത്തിയെന്നും മഞ്ജു ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. 2017ല്‍ വീണ്ടും ഒരു വിവാഹമുണ്ടാകുമെന്നും വാര്‍ത്തകളിലുണ്ടായിരുന്നു. വിവാഹത്തിനും വിവാഹമോചനത്തിനും ശേഷം നേരിട്ട വിവാദങ്ങളോടും വിവാഹമോചനത്തിനോടും മഞ്ജുവിന്റെ ഞെട്ടിക്കുന്ന പ്രതികരണം.

സിനിമയിലേക്ക്

1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടിയാണ് മഞ്ജു വാര്യര്‍. സല്ലാപം, ഈ പുഴയും കടന്ന്, തൂവല്‍ കൊട്ടാരം, കളിയാട്ടം, കൃഷ്ണകുടിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങിയ ചിത്രങ്ങളെല്ലാം മഞ്ജുവിന്റെ കരിയറിലെ മികച്ച ചിത്രങ്ങളാണ്.

രണ്ടാം വരവ്

നടിയുടെ അഭിനയരംഗത്തേക്കുള്ള രണ്ടാമത്തെ തിരിച്ച് വരവാണിത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത നടി മഞ്ജു വിവാഹമോചനത്തിന് ശേഷവും സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. പിന്നീട് 2014ല്‍ പുറത്തിറങ്ങിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ മഞ്ജു വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി.

മികച്ച ചിത്രങ്ങള്‍-അവാര്‍ഡ്

വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തിരക്കിലാണിപ്പോള്‍ മഞ്ജു. അടുത്തിടെ പുറത്തിറങ്ങിയ വേട്ട, കരിങ്കുന്നം സിക്‌സസ് എന്നീ ചിത്രങ്ങളെല്ലാം തിയേറ്ററുകളില്‍ വിജയം നേടിയിരുന്നു. 2017ലെ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, വനിത ഫിലിം അവാര്‍ഡില്‍ മികച്ച നടിയായി തെരഞ്ഞെടുത്തത് മഞ്ജു വാര്യരെയായിരുന്നു. വേട്ട, കരിങ്കുന്നം സിക്‌സസ് എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിലൂടെയാണ് മഞ്ജുവിനെ 2017ലെ മികച്ച നടിയായി തെരഞ്ഞെടുത്തത്.

മഞ്ജു വിവാഹിതയാകുന്നു

ദിലീപും കാവ്യയുമായുള്ള വിവാഹത്തിന് ശേഷം മഞ്ജു വിവാഹഹിതയാകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രചരിച്ച വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് നടി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു.

ആത്മഹത്യാ ശ്രമം

ദിലീപുമായുള്ള വിവാഹമോചനം മഞ്ജുവിനെ തളര്‍ത്തിയെന്നും നടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രചരിക്കുന്ന വാര്‍ത്തകള്‍ പ്രതിഹരണമര്‍ഹിക്കുന്നില്ലെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

ദിലീപിനെതിരായ കഥാപാത്രങ്ങള്‍

രണ്ടാം വരവില്‍ മഞ്ജു തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം ഫീമയില്‍ ഓറിയന്റഡായിട്ടുള്ള സബ്ജക്ടുകളാണ്. ദിലീപിനെതിരായ കഥാപാത്രങ്ങള്‍ നടി മനപ്പൂര്‍വ്വം തെരഞ്ഞെടുക്കുന്നതാണെന്ന് ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. തനിയ്ക്ക് വരുന്നതില്‍ 99 ശതമാനം കഥാപാത്രങ്ങളും ഫീമയില്‍ ഓറിയന്റഡായതാണ്. ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങളില്‍ നിന്ന് മാറി അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും നടി വ്യക്തമാക്കിയിരുന്നു.

സിനിമ, ജീവിതം

എല്ലാ കാര്യങ്ങളും പോസീറ്റാവായി ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. മറ്റൊരാള്‍ക്ക് ദോഷം വരണമെന്ന് ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. ഇനിയുമത് ഉണ്ടാകുകയുമില്ല. എന്നെ കൊണ്ട് ആര്‍ക്കെങ്കിലും ഒരു സന്തോഷം ഉണ്ടാകുന്നുവെങ്കില്‍ അത് വലിയൊരു കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്.

ഇനി ഒറ്റയ്ക്ക്

ദിലീപുമായുള്ള വിവാഹത്തിന് ശേഷം നടി മഞ്ജു തന്റെ പ്ലാന്‍ എന്താണെന്ന് തുറന്ന് പറഞ്ഞിരുന്നു. ഇനി ഒറ്റയ്ക്കുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാനാണ് തനിയ്ക്ക് ആഗ്രഹമെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു.

English summary
Manju Warrier career planning.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam