മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം പകുതിയിൽ നിന്നു! 21 വർഷങ്ങൾക്ക് ശേഷമുള്ള എൻട്രി കലക്കി
മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ ഇപ്പോൾ കോളിവുഡിന്റേയും പ്രിയപ്പെട്ട നടിയായിരിക്കുകയാണ്. സിനിമയിൽ പുരുഷാധിപത്യമുള്ള കാലത്ത് വെള്ളിത്തിരയിൽ തന്റേതായ ഇടം നേടിയെടുക്കാൻ മഞ്ജുവിനായിരുന്നു കന്മദത്തിലെ ഭാനുവും കണ്ണെഴുതി പൊട്ടുംത്തൊട്ടിലെ ഭഭ്രയുമെല്ലാം അഭ്രപാളിയിൽ മഞ്ജു തകർത്ത് അഭിനയിച്ച് ചിത്രങ്ങളാണ്. ഈ കഥാപാത്രങ്ങളാണ് മഞ്ജുവിനെ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറാക്കിയത്.
മോളിവുഡിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ കോളിവുഡിന്റെ പ്രിയപ്പെട്ടവളായിരിക്കുകയാണ് . താരത്തിന്റെ ആദ്യ തമിഴ് ചിത്രമായ അസുരൻ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്. വെട്രിമാരൻ-ധനുഷ് കോമ്പോയ്ക്കൊപ്പമാണ് മഞ്ജുവിന്റെ എൻട്രി. മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നോറി കൊണ്ടിരിക്കുന്ന ചിത്രത്തിലെ പച്ചൈയമ്മാൾ എന്ന മഞ്ജുവിന്റെ കഥപാത്രവും കയ്യടി നേടുകയാണ്. മഞ്ജുവിന്റെ കോളിവുഡ് പ്രവേശനം വൈകിപ്പോയെന്നാണ് ആരാധകരുടെ ഭാഷ്യം.

ഒരു കാലത്ത് മലയാളയത്തിലെ നായിക സങ്കൽപ്പത്തിലെ ആദ്യത്തേയും അവസാനത്തേയും വാക്ക് മഞ്ജുവാര്യർ ആയിരുന്നു. മലയാളത്തിലെ മുൻനിര താരങ്ങളോടൊപ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കാ മഞ്ജുവിന് കഴിഞ്ഞിരുന്ന. മലയാളത്തിലെ പല നടിമാരും തമിഴിലും തെന്നിന്ത്യൻ ഭാഷകളിലും ചുവട് ഉറപ്പിച്ചപ്പോൾ മലയാളത്തിൽ തന്നെ ഉ റച്ചു നിൽക്കുകയായിരുന്നു മഞ്ജു.

പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ സജീവമായ മഞ്ജു തന്റെ രണ്ടാം വരവിലാണ് കോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വർഷങ്ങൾക്ക് മുൻപ് തന്നെ മഞ്ജുവിനെ നായികയാക്കി തമിഴിൽ ഒരു ചിത്രം ചെയ്യാൻ തീരുമാനിച്ചിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്യാൻ തിരുമാനിച്ചത്. എന്നാൽ അത് നടക്കാതെ പോകുകയായിരുന്നു. മാത്യഭൂമി ഡോട്കോമിന് നേരത്തെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

മഞ്ജുവാര്യർ, ജയറാം, സുരേഷ് ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങളെ ഇവതരിപ്പിച്ച സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമാണ് സമ്മറിൻ ബത്ലഹേം. മലയാളത്തിൽ ഹിറ്റായ ചിത്രം തമിഴിൽ ഒരുക്കുവാൻ ആദ്യം തീരുമാനിച്ചത് സിബി മലയിലായിരുന്നു, ചിത്രത്തിന്റെ കാസ്റ്റിങ് ഉൾപ്പെടെ നടന്നിരുന്നു. പ്രഭു, മഞ്ജു വാര്യർ, സുരേഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയായിരുന്നു ചിത്രം ചെയ്യാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഒരു പാട്ട് വരെ ചിത്രീകരിച്ചിരുന്നു. എന്നാൽ ചിത്രം പകുതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
Recommended Video

ആ ചിത്രം പാളിപ്പോയ വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു വീണ്ടും കോളിവുഡിൽ എത്തുന്നത്. കരുത്തുറ്റ കഥപാത്രമായിട്ടാണ് താരത്തിന്റെ ഫസ്റ്റ് എൻട്രി. മഞ്ജുവാര്യരുടെ കരിയറിൽ പ്രേക്ഷക നിരൂപക ശ്രദ്ധ നേടി കൊടുത്ത ചിത്രമായിരുന്നു കന്മദം. മോഹൻലാലിനോടൊപ്പം ഭാനുമതിയായി താരം തിളങ്ങുകയായിരുന്നു. എന്നാൽ ഈ കഥാപാത്രമായി ലുക്കിൽ ഏറെ സാമ്യമുണ്ട് അസുരനിലെ പച്ചൈയമ്മാളിന്. ഇതുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഭാനുമതി അല്ല പച്ചൈയമ്മാൾ എന്ന് ഒടുവിൽ മഞ്ജു തന്നെ വെളിപ്പെടുത്തുകയായിരുന്നു.


Click it and Unblock the Notifications