നയൻതാര ജന്മ ശത്രുവിനെ പോലെ, പക്ഷെ മഞ്ജു വാര്യർ ഇവർക്ക് പ്രിയങ്കരി; തമിഴ് മീഡിയകളിൽ നടക്കുന്നത്
തമിഴകത്ത് തിരക്കേറുകയാണ് നടി മഞ്ജു വാര്യർക്ക്. പുതിയ ചിത്രം വേട്ടെയാനിൽ സൂപ്പർതാരം രജിനികാന്തിനൊപ്പമാണ് മഞ്ജു വാര്യർ അഭിനയിക്കുന്നത്. ധനുഷ്, അജിത്ത് എന്നീ താരങ്ങൾക്കൊപ്പം നടി ചെയ്ത രണ്ട് സിനിമകളും സൂപ്പർഹിറ്റാണ്. മലയാളത്തിലേക്കാളും മികച്ച സിനിമകൾ ഇന്ന് മഞ്ജുവിന് ലഭിക്കുന്നത് തമിഴകത്ത് നിന്നാണ്. തമിഴ് സിനിമാ ലോകവുമായി പെട്ടെന്ന് ഇഴുകി ചേരാൻ മഞ്ജു വാര്യർക്ക് സാധിക്കുന്നു. തമിഴ് ഫിലിം ജേർണലിസ്റ്റുകളും യൂട്യൂബ് മീഡിയകളിലെ പ്രമുഖ സാന്നിധ്യങ്ങളുമെല്ലാം മഞ്ജു വാര്യരെ പ്രശംസിക്കുകയാണ്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുള്ള അന്തനൻ എന്ന ഫിലിം ജേർണലിസ്റ്റ് മഞ്ജു വാര്യരെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യർ വളരെ നല്ല നടിയാണെന്ന് അനന്തൻ പറയുന്നു. ധനുഷിന്റെ അഭിനയത്തെ വാഴ്ത്തുന്നത് പോലെ മഞ്ജു വാര്യരെയും പ്രശംസിക്കുന്ന തരത്തിൽ അവർ പെർഫോമൻസ് മികച്ചതാണ്. വേട്ടയാനിൽ വലിയ ഗെറ്റപ്പിലാണ് മഞ്ജു. സിനിമയ്ക്കും പാട്ടിനും അത് ഗുണം ചെയ്യുമെന്നും അന്തനൻ പറയുന്നു.

മഞ്ജു വാര്യരുടെ ഡാൻസ് ചുവടുകൾ ഇന്ന് ഏവരും ആഘോഷിക്കുന്നു. ഓഡിയോ ലോഞ്ചിൽ മഞ്ജു വാര്യർ പറഞ്ഞത് ആശ്ചര്യകരമായി തോന്നി. കേരളത്തിലെ സിനിമകളിൽ എത്ര വലിയ നേട്ടം നേടിയെടുത്തവരാണ് അവർ. അങ്ങനെയാെരാൾക്ക് രജിനി സാറുടെ കൂടെ അഭിനയിക്കുക വലിയ ആഗ്രഹമായിരുന്നെന്ന് പറയുന്നു. കലാകാരനെ കലാകാരൻ ആരാധിക്കുന്നത് വലിയ കാര്യമാണെന്നും അന്തനൻ അഭിപ്രായപ്പെട്ടു.
നേരത്തെ തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലുവും മഞ്ജു വാര്യരെ പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്. തുനിവിന് എന്ന സിനിമ പുറത്തിറങ്ങിയപ്പോഴായിരുന്നു ഇത്. തുനിവിൽ നയൻതാര നായികയായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ കഥാപാത്രം ചെയ്ത മഞ്ജു വാര്യർ മൂന്ന് നയൻതാരയ്ക്ക് തുല്യമായ പെർഫോമൻസ് സിനിമയിൽ കാഴ്ച വെച്ചു എന്നാണ് ചെയ്യാർ ബാലു പറഞ്ഞത്.

തമിഴകത്ത് നിരവധി താരങ്ങളെക്കുറിച്ച് ചെയ്യാർ ബാലു, അന്തനൻ, സബിത ജോസഫ് തുടങ്ങു ഫിലിം ജേർണലിസ്റ്റുകൾ സംസാരിക്കാറുണ്ട്. പലപ്പോഴും മുൻനിര നായിക നടിമാരെക്കുറിച്ച് ഗോസിപ്പുകളും വിമർശനങ്ങളും ഇവർ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ മഞ്ജു വാര്യരെ പ്രശംസിച്ചാണ് മിക്ക വീഡിയോകളിലും ഇവർ സംസാരിക്കാറുള്ളത്. തെന്നിന്ത്യൻ താര റാണി നയൻതാരയ്ക്കെതിരെ ഒന്നിലേറെ തവണ ഇരുവരും സംസാരിച്ചു.
പൊതുവേ സിനിമകളുടെ പ്രൊമോഷന് നയൻതാര എത്താറില്ല. പ്രൊമോഷൻ നിർബന്ധമാണെങ്കിൽ ഒരു അഭിമുഖം ഷൂട്ട് ചെയ്ത് എല്ലാ മീഡിയകൾക്കുമായി നൽകും. കോടികൾ പ്രതിഫലം വാങ്ങുന്ന നയൻതാരയുടെ നോ പ്രൊമോഷൻ പോളിസി തെറ്റാണെന്ന് ചെയ്യാർ ബാലുവും അന്തനനും ഒരുപോലെ വാദിക്കാറുണ്ട്.
അടുത്തിടെ നയൻതാരയെക്കുറിച്ച് തനിക്ക് ലഭിച്ച വിവരങ്ങളെന്ന പേരിൽ അന്തനൻ പറഞ്ഞ കാര്യങ്ങളും വലിയ തോതിൽ ചർച്ചയായി. കുട്ടികൾ പിറന്ന ശേഷം നയൻതാര സിനിമകളിൽ അഭിനയിക്കാൻ ചില നിബന്ധനകൾ വെച്ചിട്ടുണ്ടെന്നാണ് അന്തനൻ പറഞ്ഞത്. 11 മണിക്കേ സെറ്റിലെത്തൂ, നിശ്ചിത സമയം മാത്രമേ സെറ്റിലുണ്ടാവൂ, മക്കളെ നോക്കുന്ന ആയമാരുടെ താമസ ചെലവും മറ്റും നിർമാതാവ് വഹിക്കണമെന്നുമാണ് നയൻതാരയുടെ നിബന്ധനയെന്ന് അന്തനൻ വാദിച്ചു.
പരാമർശം വലിയ തോതിൽ ചർച്ചയായി. ഇതേക്കുറിച്ച് നയൻതാര പ്രതികരിച്ചില്ല. നയൻതാരയും അപാർട്മെന്റിലെ അയൽവാസികളും തമ്മിൽ അസ്വാരസ്യമുണ്ടെന്നാണ് അന്തനൻ ഒരിക്കൽ വാദിച്ചു. ഒരു സുഹൃത്ത് മുഖേനെയാണ് ഇക്കാര്യം അറിഞ്ഞതെന്നും നയൻതാര പ്രത്യേക നിബന്ധനകളും ദേഷ്യവുമാണ് പ്രശ്നത്തിന് കാരണമെന്നും അന്തനൻ പറഞ്ഞു.
ലേഡി സൂപ്പർസ്റ്റാറായ നയൻതാരയെ നിരന്തരം കുറ്റപ്പെടുത്തുന്ന അന്തനനും ചെയ്യാർ ബാലുവുമെല്ലാം മോളിവുഡിലെ ലേഡി സൂപ്പർസ്റ്റാറായ മഞ്ജു വാര്യരെ നിരന്തരം പുകഴ്ത്തുകയാണ്. 30 വർഷത്തോളമായി ഫിലിം ജേർണലിസ്റ്റായി തുടരുന്ന അന്തനൻ കിഴക്ക് കടക്കരെ സാലെെ എന്ന സിനിമയുടെ നിർമാതാവുമാണ്.


Click it and Unblock the Notifications