»   »  ദിലീപേട്ടനെന്നാണ് മഞ്ജു വാര്യര്‍ വിളിക്കുന്നത്, സോഷ്യല്‍ മീഡിയയിലെ താരമായി ലേഡി സൂപ്പര്‍ സ്റ്റാര്‍!

ദിലീപേട്ടനെന്നാണ് മഞ്ജു വാര്യര്‍ വിളിക്കുന്നത്, സോഷ്യല്‍ മീഡിയയിലെ താരമായി ലേഡി സൂപ്പര്‍ സ്റ്റാര്‍!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളായ മഞ്ജു വാര്യരോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് ആരാധകര്‍ക്ക്. നോക്കിലും വാക്കിലും പ്രവര്‍ത്തിയിലും ഏറ്റെടുക്കുന്ന കഥാപാത്രത്തിലുമെല്ലാം താരം തന്റേതായ വ്യക്തിത്വം സൂക്ഷിക്കുന്നുണ്ട്. അഭിനയത്തില്‍ മാത്രമല്ല സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളിലും താരം ഇടപെടാറുണ്ട്. അവശത അനുഭവിക്കുന്നവര്‍ക്ക് തന്നാല്‍ കഴിയാവുന്ന വിധത്തില്‍ സഹായവും നല്‍കാറുണ്ട്.

മഞ്ജിമയെ മലയാള സിനിമ കൈവിട്ടോ? അച്ഛന്റെ പരിചയം പോലും താരപുത്രിക്ക് സഹായകമായില്ലേ?

സരയുവിന്‍റെ അപകടം റേറ്റിങ്ങ് കൂട്ടാനുള്ള ചാനല്‍ തന്ത്രം? വീഡിയോ കണ്ടവര്‍ പരിപാടി കാണാതെയിരിക്കുമോ?

സല്ലാപത്തിലൂടെ നായികയായി തുടക്കം കുറിച്ച മഞ്ജു വാര്യര്‍ ആദ്യ സിനിമയിലെ നായകനെയായിരുന്നു വിവാഹം ചെയ്തത്. 1998ലായിരുന്നു ഇവര്‍ വിവാഹിതരായത്. 17 വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ദിലീപിനൊപ്പം പോകാനാണ് മകള്‍ മീനാക്ഷി താല്‍പര്യപ്പെട്ടത്. അച്ഛനും മകളും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാല്‍ താരം ആ തീരുമാനത്തിനോട് യോജിക്കുകയായിരുന്നു.

വിവാഹ മോചനം നേടിയത്

പതിവില്‍ നിന്നും വ്യത്യസ്തമായി പരസ്പരമുള്ള പഴി ചാരലുകളോ, കുറ്റപ്പെടുത്തലുകളോ ഇല്ലാതെ സമാധാന പരമായാണ് ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞത്. പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ച വിവാഹ മോചനമായിരുന്നു ഇത്.

വിവാദങ്ങളില്‍ പ്രതികരിക്കാറില്ല

മലയാള സിനിമയിലെ ജനപ്രിയ നായകനായ ദിലീപിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ മാധ്യമങ്ങള്‍ മഞ്ജു വാര്യരുടെ പ്രതികരണം അറിയാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഒരിക്കല്‍പ്പോലും ദിലീപിനെക്കുറിച്ച് താരം ഒന്നും പറഞ്ഞിട്ടില്ല.

ശക്തമായ തിരിച്ചുവരവ്

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയ്ക്ക് ശേഷം സിനിമയ്ക്ക് ശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷമായ മഞ്ജു വാര്യര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം 2014ലാണ് സിനിമയില്‍ തിരിച്ചെത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെയാണ് താരം തിരിച്ചെത്തിയത്.

ദിലീപേട്ടന്‍ എന്നേ വിളിക്കാറുള്ളൂ

വിവാഹ മോചനത്തിന് ശേഷവും മഞ്ജു വാര്യര്‍ ദിലീപിനെ ദിലീപേട്ടന്‍ എന്നേ സംബോധന ചെയ്യാറുള്ളൂ. അബിയുടെ മരണത്തെ തുടര്‍ന്ന് പോസ്റ്റ് ചെയ്ത കുറിപ്പിലും താരം ദിലീപേട്ടനെന്നായിരുന്നു കുറിച്ചത്.

ചേച്ചിക്കേ ഇങ്ങനെ കഴിയു

അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം വേര്‍പിരിഞ്ഞതിന് ശേഷവും ദിലീപേട്ടാ എന്ന് വിളിക്കാന്‍ ചേച്ചിക്കേ കഴിയൂവെന്ന് ആരാധകര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം കൂടിയാണ് മഞ്ജു വാര്യര്‍.

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ത

വിവാഹ മോചനം നേടിയ താരങ്ങള്‍ പൊതുവെ പറയുന്ന കാര്യമുണ്ട്. വിവാഹ മോചനത്തിന് ശേഷവും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്, എന്നാല്‍ മുന്‍ഭര്‍ത്താവിന്റെ പേര് പറയാന്‍ അധികമാരും തയ്യാറാവാറില്ല. എന്നാല്‍ അക്കാര്യത്തില്‍ മഞ്ജു വാര്യര്‍ വ്യത്യസ്തയാണ്. മുന്‍ഭര്‍ത്താവെന്ന് താരം പറയാറില്ല. പക്ഷേ ദിലീപേട്ടന്‍ എന്നേ സംബോധന ചെയ്യാറുള്ളൂവെന്നും ആരാധകര്‍ പറയുന്നു.

അറസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവവമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ മാധ്യമങ്ങള്‍ മഞ്ജു വാര്യരുടെ പ്രതികരണം തിരക്കിയിരുന്നു. എന്നാല്‍ താരം പ്രതികരിച്ചിരുന്നില്ല.

English summary
Manju Warrier gets strong support from Social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X