മഞ്ജു വാര്യരുടെ സ്‌നേഹവും കരുതലും ഇങ്ങനെയാണ്! 50 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഭക്ഷണമെത്തിച്ച് നടി

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായവര്‍ക്ക് സഹായങ്ങളുമായി സിനിമാ താരങ്ങളും എത്തുകയാണ്. തെലുങ്കിലെ സൂപ്പര്‍ താരങ്ങളെല്ലാം ദുരിതാശ്വാസനിധിയിലേക്ക് കോടികളാണ് നല്‍കുന്നത്. ഇപ്പോഴിതാ മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ കരുതലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരികയാണ്.

ലോക്ഡൗണില്‍ ഭക്ഷണം പോലുമില്ലാതെ കഴിയുന്ന 50 ട്രാന്‍ഡ് ജെന്‍ഡേഴ്‌സിന് ഭക്ഷണമെത്തിച്ചിരിക്കുകയാണ്. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ ദ്വയയിലൂടെയാണ് സാമ്പത്തിക സഹായം നടി കൈമാറിയത്. നേരത്തെ ഫെഫ്കയിലെ ദിവസവേതന തൊഴിലാളികള്‍ക്കായി 5 ലക്ഷം രൂപയും മഞ്ജു നല്‍കിയിരുന്നു.

 മഞ്ജു വാര്യരുടെ കരുതല്‍

സൂര്യ ഇഷാനാണ് യൂട്യൂബ് പേജിലൂടെ ഇക്കാര്യം പുറത്ത് അറിയിച്ചത്. തങ്ങളും മനുഷ്യരാണെന്ന് തിരിച്ചറിഞ്ഞ് മനുഷ്യത്വപരമായി സഹായിച്ച ഒരാളെ കുറിച്ച് പറയാനാണ് ഈ വീഡിയോ എന്നും സൂര്യ പറയുന്നു. ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് മഞ്ജു ചേച്ചിയെന്നും സംസ്ഥാന സര്‍ക്കാരും അതാത് ജില്ലകളില്‍ തങ്ങളെ സഹായിക്കുന്നുണ്ടെന്നും സൂര്യ പറയുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ സിസഹായാവസ്ഥയെ കുറിച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ ആണ് മഞ്ജു വാര്യരോട് പറഞ്ഞത്. അവരുടെ അവസ്ഥ അറിഞ്ഞതോടെയാണ് സഹായവുമായി മഞ്ജു എത്തിയത്.

 മഞ്ജു വാര്യരുടെ കരുതല്‍

എല്ലാ ദിവസവും ഞാന്‍ മഞ്ജു ചേച്ചിയ്ക്ക് അയക്കാറുണ്ട്. കഴിഞ്ഞ ദിവസം കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ കുട്ടികളെ (ട്രാന്‍സ്‌ജെന്‍ഡേര്‍സ്) കുറിച്ച് ചോദിച്ചു. അവര്‍ സുരക്ഷിതരാണോ എന്നായിരുന്നു ചേച്ചി ചോദിച്ചത്. സുരക്ഷിതരാണ് പക്ഷേ ഭക്ഷണ കാര്യത്തില്‍ മാത്രമാണ് പ്രശ്‌നമെന്ന് ഞാന്‍ പറഞ്ഞു. ചേച്ചിയോട് കാര്യങ്ങള്‍ പറഞ്ഞു. ഭക്ഷണ സാധനങ്ങള്‍ മേടിക്കാന്‍ എത്ര രൂപയാകുമെന്ന് ചേച്ചി ചോദിച്ചു. ഒരു കിറ്റിന് 700 മുതലാണ് തുടങ്ങുന്നത്.

 മഞ്ജു വാര്യരുടെ കരുതല്‍

എല്ലാ ദിവസവും ഞാന്‍ മഞ്ജു ചേച്ചിയ്ക്ക് അയക്കാറുണ്ട്. കഴിഞ്ഞ ദിവസം കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ കുട്ടികളെ (ട്രാന്‍സ്‌ജെന്‍ഡേര്‍സ്) കുറിച്ച് ചോദിച്ചു. അവര്‍ സുരക്ഷിതരാണോ എന്നായിരുന്നു ചേച്ചി ചോദിച്ചത്. സുരക്ഷിതരാണ് പക്ഷേ ഭക്ഷണ കാര്യത്തില്‍ മാത്രമാണ് പ്രശ്‌നമെന്ന് ഞാന്‍ പറഞ്ഞു. ചേച്ചിയോട് കാര്യങ്ങള്‍ പറഞ്ഞു. ഭക്ഷണ സാധനങ്ങള്‍ മേടിക്കാന്‍ എത്ര രൂപയാകുമെന്ന് ചേച്ചി ചോദിച്ചു. ഒരു കിറ്റിന് 700 മുതലാണ് തുടങ്ങുന്നത്.

മഞ്ജു വാര്യരുടെ കരുതല്‍

അങ്ങനെയെങ്കില്‍ 50 പേര്‍ക്കുള്ള ഭക്ഷണത്തിന്റെ പൈസ ചേച്ചി തരാമെന്ന് പറയുകയായിരുന്നു. ഞങ്ങളുടെ കൂടെയുള്ള ദ്വയയുടെ അക്കൗണ്ട് നമ്പര്‍ എന്നോട് മേടിച്ചു. പത്ത് മിനുറ്റിനുള്ളില്‍ 35000 രൂപ ചേച്ചി ഞങ്ങള്‍ക്ക് അയച്ച് തന്നു. ഇന്ന് രാവിലെ ഞങ്ങള്‍ ബാങ്കില്‍ പോയി പൈസ എടുത്തു. അതിന് ശേഷം പല സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പോയി സാധനങ്ങള്‍ മേടിച്ചു. മഞ്ജു ചേച്ചി എപ്പോഴും അത്ഭുതപ്പെടുത്തുന്ന പ്രതിഭയാണ്.

മഞ്ജു വാര്യരുടെ കരുതല്‍

അഭിനയത്തിന്റെ കാര്യത്തിലോ നൃത്തത്തിന്റെ കാര്യത്തിലോ അല്ല ഞാന്‍ പറയുന്നത്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ മനുഷ്യ പറ്റുള്ള സ്ത്രീയാണ്. മറ്റുള്ളവരുടെ വേദനയും സങ്കടവും മനസിലാക്കാന്‍ പറ്റുന്ന സ്ത്രീ. എന്റെ ഫോണില്‍ ഞാന്‍ സേവ് ചെയ്തിരിക്കുന്നത് എന്റെ മഞ്ജു ചേച്ചി എന്നാണ്. ഇതുപോലെ പുറത്ത് പറയാതെ ഒരുപാട് സഹയാങ്ങള്‍ ചേച്ചി ചെയ്യുന്നുണ്ടെന്ന് രഞ്ജു രഞ്ജിമാര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X