കാർ എ‌ടുക്കാൻ അനുവാദമില്ല, ആ വീട്ടിൽ നിന്നും ഇറങ്ങിയ നാൾ; ഇന്ന് ലക്ഷ്വറി കാറുകൾ വാങ്ങിക്കൂട്ടി മഞ്ജു വാര്യർ

സിനിമകളുടെ തിരക്കിനിടയിൽ വ്യക്തി ജീവിതത്തിലെ സന്തോഷങ്ങൾ‌ക്ക് മഞ്ജു വാര്യർ പ്രാധാന്യം നൽകാറുണ്ട്. യാത്രകൾ ഇഷ്ടപ്പെടുന്ന മഞ്ജുവിന് ഇന്ന് ഡ്രെെവിം​ഗിനൊപ്പം ബെെക്ക് റെെഡിം​ഗും ഇഷ്ടമാണ്. ലക്ഷ്വറി കാറുകളുടെ ചെറിയൊരു ശേഖരം ഇന്ന് മഞ്ജുവിനുണ്ട്. വെറുമൊരു വാഹനക്കമ്പം മാത്രമല്ല മഞ്ജുവിന്റെ ഈ ശേഖരത്തിന് പിന്നിലെന്ന് ആരാധകർ പറയാറുണ്ട്. പിന്നിട്ട വഴികളോർക്കുമ്പോൾ മഞ്ജുവിന് മധുര പ്രതികാരം പോലെയാണ് വാങ്ങിക്കൂട്ടുന്ന കാറുകൾ.

മഞ്ജുവിന്റെ ജീവിതത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ചാനൽ ചർച്ചയിൽ ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി തുറന്ന് സംസാരിച്ചിട്ടുണ്ട്. മഞ്ജുവിനെതിരെ ദിലീപിന്റെ സംഘം തെറ്റായ പ്രചരണങ്ങൾ നടത്തുന്നെന്ന വാർത്ത അന്നത്തെ റിപ്പോർട്ടർ ടിവിയിൽ വന്നു. ഈ ഘട്ടത്തിൽ മഞ്ജുവിനെ അനുകൂലിച്ച് സംസാരിക്കവെയാണ് ഭാ​ഗ്യലക്ഷ്മി ചില വെളിപ്പെടുത്തലുകൾ നടത്തിയത്.

Manju Warrier

എന്ത് ആരോപണം വന്നാലും മഞ്ജു പ്രതികരിക്കാത്തതിന് കാരണം വ്യക്തമാക്കുകയായിരുന്നു അന്ന് ഭാ​ഗ്യലക്ഷ്മി. സെറ്റിൽ ചെന്നപ്പോൾ മഞ്ജു വാര്യർ എഴുന്നേറ്റില്ല എന്ന് ഒരിക്കൽ ഒരു നടി എന്നോട് പറഞ്ഞു. ഇതിനെക്കുറിച്ച് ഒരു സംസാരമുണ്ടായിരുന്നു. ഇങ്ങനെയൊരു സംസാരമുണ്ടായെന്ന് ഞാൻ മഞ്ജു വാര്യരോട് പറഞ്ഞപ്പോൾ അയ്യോ, ഞാൻ ശ്രദ്ധിച്ചില്ല, ആരാണെന്ന് പറ ചേച്ചീ, ഞാൻ അവരോട് സോറി പറയാം എന്നായിരുന്നു മറുപടി. അവരുടെ പ്രകൃതം അങ്ങനെയാണ്. അവർ ആരെക്കുറിച്ചും പരദൂഷണം പറഞ്ഞ് ഞാൻ ഇന്ന് വരെ കേട്ടിട്ടില്ല. ഞാൻ ​ഗ്ലോറിഫെെ ചെയ്ത് സംസാരിക്കുകയല്ല. വളരെ ലേറ്റായാണ് ഞാൻ മഞ്ജു വാര്യരെ പരിചയപ്പെടുന്നത്. പക്ഷെ അവരുടെ സ്വഭാവം മാതൃകയാണെന്നും ഭാ​ഗ്യലക്ഷ്മി അന്ന് പറഞ്ഞു.

അവരുടെ പ്രകൃതം അങ്ങനെയാണ്. ഞാൻ ആ വീട്ടിൽ ജീവിക്കുമ്പോഴും ഞാനധികം സംസാരിക്കാറില്ലായിരുന്നു ചേച്ചീ എന്ന് മഞ്ജു പറയുമായിരുന്നു. പത്ത് വാക്ക് മഞ്ജുവിനോട് സംസാരിച്ചാൽ ഇല്ല, അതെ എന്നതിൽ ഒതുക്കുന്ന ആളാണ്. പറയാൻ പാടില്ലാത്ത കാര്യങ്ങൾ പല പുരുഷൻമാരെയും ചേർത്ത് വളരെ മോശമായി ആ സ്ത്രീയെക്കുറിച്ച് പറഞ്ഞപ്പോഴും ഒരിടത്ത് പോലും എന്തായിരുന്നു അകലാനുണ്ടായ കാരണമെന്ന് പബ്ലിക്കായി ഒരിടത്തും മഞ്ജു പറഞ്ഞിട്ടില്ല. സൗഹൃദ സംഭാഷണത്തിനിടയിൽ ചില കാര്യങ്ങൾ അവർ നമ്മളോട് പറയുമെന്നല്ലാതെ അവർ ആരോടും അത് സംസാരിക്കില്ലെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

Manju Warrier  Dileep

ദിലീപുമായുള്ള വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായപ്പോൾ മഞ്ജു നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും അന്ന് ഭാ​ഗ്യലക്ഷ്മി സംസാരിച്ചു.
മഞ്ജുവിന്റെയും ദിലീപിന്റെയും ജോയിന്റ് അക്കൗണ്ട് ആയിരുന്നു. ആ അക്കൗണ്ട് ഫ്രീസ് ചെയ്തു. ഒപ്പം വീട്ടിലുള്ള വണ്ടികളൊന്നും എടുക്കാൻ പാടില്ലെന്ന് പറഞ്ഞു. ഇറങ്ങുന്നതിന് മുമ്പത്തെ ദിവസം എന്നെ വിളിച്ച് ഞാൻ നാളെ ഇവിടെ നിന്നും ഇറങ്ങും ചേച്ചീ, പോകാൻ കാറില്ല എന്ന് വരെ അന്ന് പറഞ്ഞിരുന്നു.

വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു അന്ന് മഞ്ജു. അതുകൊണ്ടാണ് താനുൾപ്പെടെയുള്ളവർ അന്ന് മഞ്ജുവിനൊപ്പം ആശ്വാസമായി നിന്നതെന്നും ഭാ​ഗ്യലക്ഷ്മി വ്യക്തമാക്കി. മാസങ്ങളോളം വളരെ സങ്കട‌കരമായ അവസ്ഥയിലായിരുന്നു മഞ്ജു അവിടെ ജീവിച്ചതെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു. മഞ്ജുവിന്റെ അടുത്ത സു​ഹൃത്തുക്കളിൽ ഒരാളാണ് ഭാ​ഗ്യലക്ഷ്മി. മഞ്ജു തന്റെ ചേച്ചിയുടെ സ്ഥാനത്ത് കാണുന്നയാൾ. ദിലീപുമായി അകന്ന ശേഷം ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് വർഷങ്ങൾ നീണ്ട ഇടവേള അവസാനിപ്പിച്ച് മഞ്ജു വാര്യർ തിരിച്ചെത്തിയത്. പിന്നീട് മലയാള സിനിമാ രം​ഗത്തെ തിരക്കേറിയ താരമായി. ഇന്ന് തമിഴകത്തും നടി സജീവമാണ്.

More from Filmibeat

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X