»   » ദിലീപിനെ എല്ലാവരും കൈവിട്ടു,കൂട്ടത്തില്‍ മഞ്ജു വാര്യരും? മകളുടെ പേരില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്ത!!

ദിലീപിനെ എല്ലാവരും കൈവിട്ടു,കൂട്ടത്തില്‍ മഞ്ജു വാര്യരും? മകളുടെ പേരില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്ത!!

Posted By: Teresa John
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ടതിന് ശേഷം പോലീസ് കസ്റ്റഡിയിലായ ദിലീപിനെയും കുടുംബത്തെയും കുറിച്ച് കേരളം മുഴുവന്‍ ഒന്നടങ്കം ചര്‍ച്ച ചെയ്യുകയാണ്. അക്കൂട്ടത്തില്‍ പ്രധാനമായും പറയുന്ന കാര്യമാണ് ദിലീപിന്റെ മകളെ കുറിച്ച്. ദിലീപ് ജയിലില്‍ ആയതോട് കൂടി മകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനായി നടി മഞ്ജു വാര്യര്‍ കോടതിയെ സമീപിക്കാന്‍ പോവുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

ഭര്‍ത്താവിനെ കുറിച്ച് ചോദിക്കുന്നവര്‍ക്ക് ഉത്തരമായി വിവാഹമോചന വാര്‍ത്തയുമായി നടി സുരഭി ലക്ഷ്മി!

സ്ത്രീകള്‍ സുരക്ഷിതരായിരിക്കാന്‍ ഈ കാര്യം ഒന്ന് ശ്രദ്ധിച്ചാല്‍ മതിയെന്ന് നടി മീര വാസുദേവന്‍!!!

എന്നാല്‍ ദിലീപിന്റെ പേര് കേസില്‍ വന്നതിന് ശേഷം മുന്‍ ഭാര്യയായിരുന്ന മഞ്ജു വാര്യരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനിടെയാണ് മകളുടെ സംരക്ഷണത്തിന് വേണ്ടി മഞ്ജു നിയമയുദ്ധത്തിന് ഇറങ്ങുന്നതായി വാര്‍ത്തകള്‍ വന്നത്. എന്നാല്‍ മഞ്ജു വാര്യരുടെ പേരില്‍ പ്രചരിക്കുന്നതെല്ലാം വ്യാജ വാര്‍ത്തകളാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ദിലീപിന്റെ കുടുംബം

പ്രമുഖ നടി ഓടി കൊണ്ടിരിക്കുന്ന കാറില്‍ ആക്രമണത്തിന് ഇരയായതിന് ശേഷം വിവാദ കുടുക്കില്‍ പെട്ടിരുന്നത് ദിലീപായിരുന്നു. ശേഷം അദ്ദേഹത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് മകളുടെ സംരക്ഷണം മഞ്ജു വാര്യര്‍ ഏറ്റെടുക്കാന്‍ പോവുന്നതായി വാര്‍ത്ത വന്നത്.

മകളുടെ സംരക്ഷണം

ദിലീപിന്റെയും മഞ്ജുവിന്റെയും ഏക മകളായ മീനാക്ഷി താരങ്ങളുടെ വിവാഹമോചനത്തിന് ശേഷം ദിലീപിന്റെ കൂടെയായിരുന്നു താമസം. ഇപ്പോള്‍ കേസില്‍ അകപ്പെട്ടതോടെ മകളുടെ സംരക്ഷണത്തിനായി അമ്മയായ മഞ്ജു വാര്യര്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നായിരുന്ന വാര്‍ത്ത.

വ്യാജ വാര്‍ത്ത

മഞ്ജുവിന്റെയും മകളുടെയും പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളിലൊന്നും സത്യമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മഞ്ജു ഇക്കാര്യത്തില്‍ കാര്യമായ പ്രതികരണം ഒന്നും ഇതുവരെ നടത്തിയിട്ടില്ല.

മഞ്ജുവിന്റെ പ്രതികരണം

ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത വന്നതിന് പിന്നാലെ മഞ്ജു വാര്യര്‍ പുതിയ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ പൊട്ടി കരഞ്ഞെന്നും വാര്‍ത്തകളുണ്ടായിരുന്നു.

മഞ്ജു തിരക്കിലാണ്

ദിലീപിന്റെ അറസ്റ്റും മറ്റുമായി കേരളത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവങ്ങള്‍ നടക്കുകയാണെങ്കിലും മുന്‍ഭാര്യയായിരുന്ന മഞ്ജു സിനിമയുടെ തിരക്കുകളിലാണ്.

വിദേശയാത്ര

അതിനിടെ പ്രമുഖ ജ്വല്ലറിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടി വിദേശത്ത് പോയിരിക്കുകയാണ്. തമിഴ് നടന്‍ പ്രഭുവിനൊപ്പമാണ് മഞ്ജുവിന്റെ വിദേശയാത്ര.

മഞ്ജുവും ആക്രമിക്കപ്പെട്ട നടിക്കൊപ്പം?

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പോലീസ് അറസ്റ്റ് ചെയ്തതോടെ ഇതുവരെ കൂടെ നിന്നവരെല്ലാം ദിലീപിനെ കൈവിട്ടിരിക്കുകയാണ്. എല്ലാവരും ആക്രമണത്തിനിരയായ നടിക്കൊപ്പമാണ്.

നടിക്ക് പിന്തുണ

മുമ്പ് തന്നെ ആക്രമണത്തിനിരയായ നടിക്ക് പിന്തുണയുമായി മുന്നിലെത്തിയത് മഞ്ജു വാര്യരായിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് വേണ്ടി അതിനിടെയ പുതിയൊരു സംഘടനയ്ക്ക് നേതൃത്വം നല്‍കിയതും മഞ്ജുവിന്റെ നേതൃത്വത്തിലായിരുന്നു.

English summary
'Manju Warrier has not said anything about moving the court for Meenakshi's custody'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam