For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യര്‍ പുള്ളിലെ വീട്ടിലുണ്ട്! സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുത്തതിന് കാരണം ഇതാണ്!

  |

  മലയാളത്തിന്റെ ലേഡി സൂപ്പറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്. കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് ഈ നായിക. സാക്ഷ്യമെന്ന സിനിമയിലൂടെയായിരുന്നു അഭിനയത്തിന് തുടക്കമിട്ടത്. 18ാമത്തെ വയസ്സിലാണ് സല്ലാപത്തിലൂടെ നായികയായി അരങ്ങേറിയത്. ആദ്യ സിനിമയിലെ നായകനായ ദിലീപിനെയായിരുന്നു താരം വിവാഹം ചെയ്തതെങ്കിലും ഇരുവരും വേര്‍പിരിയുകയായിരുന്നു പിന്നീട്.

  വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും 14 വര്‍ഷത്തിന് ശേഷം ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. അഭിനയത്തിന് പുറമെ മികച്ച നര്‍ത്തകി കൂടിയാണ് താനെന്നും മഞ്ജു വാര്യര്‍ തെളിയിച്ചിരുന്നു. നൃത്തവേദികളിലും സജീവമാണ് താരം. മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ഇനി താരത്തിന്റേതായി റിലീസ് ചെയ്യാനുള്ള സിനിമ. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമുള്‍പ്പടെ നിരവധി സിനിമകളാണ് താരത്തിന്‍റേതായി ഒരുങ്ങുന്നത്.

  മഞ്ജു വാര്യര്‍ എവിടെപ്പോയി?

  മഞ്ജു വാര്യര്‍ എവിടെപ്പോയി?

  സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു മഞ്ജു വാര്യര്‍. സിനിമാവിശേഷങ്ങളെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് താരമെത്താറുണ്ട്. അടുത്തിടെയായി മഞ്ജു വാര്യരുടെ പോസ്റ്റുകളൊന്നും കാണാനുണ്ടായിരുന്നില്ല. താരത്തിന് എന്ത് പറ്റിയെന്ന ചോദ്യമായിരുന്നു ആരാധകരുടേത്. ലളിതം സുന്ദരം, കയറ്റം, ദി പ്രീസ്റ്റ്, ചതുര്‍മുഖം തുടങ്ങി നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. അഭിനേതാവിനും അപ്പുറത്ത് നിര്‍മ്മാണത്തിലും ചുവടുവെക്കുന്നുണ്ട് മഞ്ജു വാര്യര്‍.

  ഇടവേളയിലാണ്

  ഇടവേളയിലാണ്

  സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ച് പറയുന്ന മഞ്ജു വാര്യരുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. എല്ലാവരും സുഖമായും സന്തോഷത്തോടെയും സുരക്ഷിതരായും ഇരിക്കുന്നുവെന്ന് കരുതുന്നുവെന്ന് പറഞ്ഞായിരുന്നു മഞ്ജു വാര്യര്‍ സംസാരിച്ച് തുടങ്ങിയത്. കുറച്ച് നാളായി സോഷ്യല്‍ മീഡിയയില്‍ കാണുന്നില്ലല്ലോയെന്നായിരുന്നു ആരാധകരുടെ ചോദ്യം.

  Nithya Mammen exclusive interview | FilmiBeat Malayalam
  ഫേസ്ബുക്ക് പേജിലൂടെ

  ഫേസ്ബുക്ക് പേജിലൂടെ

  ശരിയാണ് കുറച്ച് നാളായി സോഷ്യല്‍ മീഡിയയില്‍ ഇല്ല, ഇപ്പോഴും ഇല്ല. എന്റെ അക്കൗണ്ടുകളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒരു കാരണവുമില്ല. ഒരു ബ്രേക്കെടുക്കാമെന്ന് വിചാരിച്ചുവെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. പുള്ളില്‍ എന്റെ വീട്ടില്‍ത്തന്നെയാണ്, സുഖമായിരിക്കുന്നു. പ്രമുഖ ബ്രാന്‍ഡിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു വാര്യര്‍ എത്തിയത്. ഇത്തരമൊരു അവസരം നല്‍കിയതിന് നന്ദി പറയുന്നുവെന്നും താരം പറഞ്ഞിരുന്നു.

  കുറച്ചുനാള്‍കൂടി

  കുറച്ചുനാള്‍കൂടി

  കുറച്ച് നാള്‍ ബ്രേക്കെടുക്കാനാണ് തീരുമാനിച്ചത്. പുതിയ വിശേഷങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പങ്കുവെക്കാനെത്തും. നിങ്ങളുടെ സ്‌നേഹം അനുഭവിച്ചറിയാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നുമായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. മോഹന്‍ലാലും മഞ്ജു വാര്യരും നായികാ നായകന്‍മാരായെത്തുന്ന ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ ചിത്രീകരണവും മറ്റ് ജോലികളുമെല്ലാം ഇതിനകം തന്നെ പൂര്‍ത്തിയായതുമാണ്. അപ്രതീക്ഷിതമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചിത്രത്തിന്റെ റിലീസ് നീട്ടുകയായിരുന്നു.

  ആരാധകരുടെ സ്വന്തം

  ആരാധകരുടെ സ്വന്തം

  ആരാധകരുടെ സ്വന്തം താരം കൂടിയാണ് മഞ്ജു വാര്യര്‍. വ്യക്തി ജീവിതത്തില്‍ വലിയ പ്രതിസന്ധിയെ നേരിട്ടപ്പോഴും ആരാധകര്‍ താരത്തിനൊപ്പമായിരുന്നു. താരത്തെക്കുറിച്ച് പല തരത്തിലുള്ള പ്രചാരണങ്ങള്‍ നടന്നപ്പോള്‍ ശക്തമായ മറുപടിയായിരുന്നു ആരാധകര്‍ നല്‍കിയത്. മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവല്ലാത്തതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഇടയ്ക്ക് ആരാധകര്‍ നടത്തിയിരുന്നു. ലൈവ് വീഡിയോയുമായെത്തിയപ്പോള്‍ പലരും ആ ചോദ്യം ചോദിച്ചിരുന്നു.

  English summary
  Manju Warrier is not active in social media because of this reason, latest chat went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X