മഞ്ജു വാര്യര്‍ക്ക് ഇങ്ങനെയൊരു രൂപമോ? വൈറലാവുന്ന ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ സംശയം!

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. യുവജനോത്സവത്തില്‍ നിന്നും സിനിമയിലെത്തി താരമായി മാറിയതാണ് മഞ്ജു വാര്യര്‍. വ്യത്യസ്തമായ കഥാപാത്രങ്ങളെയായിരുന്നു താരത്തിന് തുടക്കം മുതലേ ലഭിച്ചത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് മഞ്ജു വാര്യര്‍ തെളിയച്ചിരുന്നു. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് മഞ്ജുവിനെ വിശേഷിപ്പിക്കാറുള്ളത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്.

അഭിനയം മാത്രമല്ല നിര്‍മ്മാണത്തിലും തുടക്കം കുറിച്ചിരിക്കുകയാണ് മഞ്ജു ഇപ്പോള്‍. നിര്‍മ്മാാതാവായി അരങ്ങേറുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത് മഞ്ജു തന്നെയായിരുന്നു. കഥാപാത്രങ്ങളുടെ വ്യത്യസ്തതയ്ക്കായി വേറിട്ട മേക്കോവറുകളും താരം സ്വീകരിക്കാറുണ്ട്. മഞ്ജു വാര്യരുടെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. തലയില്‍ തൊപ്പി വെച്ച് മുടി ഉയര്‍ത്തിക്കെട്ടിയുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇടം ആര്‍ട് കഫേയില്‍ നിന്നുള്ള മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് പ്രചരിക്കുന്നത്. അടുത്ത കാലത്തുള്ള ചിത്രങ്ങളാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്. ലളിതം സുന്ദരമെന്ന ചിത്രത്തിലെ ലുക്കുമായി സാമ്യമുണ്ടല്ലോയെന്നായിരുന്നു ചിലര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ടെങ്കിലും കുറേക്കാലമായി അത്ര സജീവമല്ല മഞ്ജു വാര്യര്‍.

Manju Warrier

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam

കയറ്റം, ലളിതം സുന്ദരം, ചതുര്‍മുഖം, ദി പ്രീസ്റ്റ് തുടങ്ങി നിരവധി സിനിമകളാണ് മഞ്ജു വാര്യരുടേതായി പുറത്തിറങ്ങാനുള്ളത്. മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തില്‍ ബിജു മേനോനാണ് നായകന്‍. അവസാനനിമിഷമാണ് താന്‍ ഈ ചിത്രത്തിലുണ്ടെന്ന് അറിഞ്ഞതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇടവേള അവസാനിപ്പിച്ചാണ് മഞ്ജു വാര്യരും ബിജു മേനോനും നായികനായകന്‍മാരായി അഭിനയിക്കുന്നത്. ദി പ്രീസ്റ്റിലൂടെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവുമാണ് മഞ്ജു വാര്യരെ തേടിയെത്തിയിട്ടുള്ളത്.

സിനിമയിലെത്തി വര്‍ഷങ്ങളായെങ്കിലും ഇതാദ്യമായാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം മഞ്ജു വാര്യരെ തേടിയെത്തിയത്. ഇക്കാര്യത്തില്‍ അതീവ സന്തുഷ്ടവതിയാണ് താനെന്ന് വ്യക്തമാക്കിയായിരുന്നു താരമെത്തിയത്. ലോക് ഡൗണായതോടെ ചിത്രീകരണം നിര്‍ത്തിവെച്ചതോടെ മഞ്ജു വാര്യര്‍ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. സഹോദരനായ മധു വാര്യരും കുടുംബവും വീട്ടിലുണ്ടായിരുന്നു. മക്കളും മരുമകളും കൊച്ചുമകളുമെല്ലാം വീട്ടിലുള്ളതിനെക്കുറിച്ച് വാചാലയായി മഞ്ജു വാര്യരുടെ അമ്മ എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X