മഞ്ജു വാര്യര്‍ ഒരു അത്ഭുതമായി കൊണ്ടിരിക്കുകയാണ്! വീണ്ടും സുന്ദരിയായി നടിയുടെ ഫോട്ടോസ്
തിരിച്ച് വരവില്‍ മഞ്ജു വാര്യര്‍ മിന്നിച്ച് കൊണ്ടിരിക്കുകയാണ്. തിയറ്ററുകളിലേക്ക് എത്തുന്ന ഓരോ സിനിമകളും സൂപ്പര്‍ ഹിറ്റായി മാറുകയാണ്. ബ്രഹ്മാണ്ഡ ചിത്രമടക്കം മഞ്ജു വാര്യരുടേതായി ഇനി വരാനിരിക്കുന്നതെല്ലാം പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതുമാണ്. വിവാഹശേഷം സിനിമാ ജീവിതം ഉപേക്ഷിച്ചെങ്കിലും വിവാഹമോചനത്തിന് ശേഷമാണ് മഞ്ജു സിനിമാഭിനയം തുടരുന്നത്.
രണ്ടാം വരവില്‍ മഞ്ജുവിന്റെ പ്രകടനം വേണ്ടത്ര മികച്ചതാവുന്നില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അത്തരം മുന്‍വിധികളെയെല്ലാം തകര്‍ത്തെറിയുന്ന പ്രകടനമാണ് പിന്നീട് കണ്ട് വരുന്നത്. മാത്രമല്ല പഴയതിനെക്കാള്‍ മഞ്ജു കുറച്ച് കൂടി സുന്ദരിയായി എന്ന സംശയം ആരാധകര്‍ക്കും തോന്നി തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടി പുറത്ത് വിട്ട ചില ചിത്രങ്ങളാണ് അതിന് കാരണം.

ഒരു ഉദ്ഘാനടത്തിനെത്തിയ മഞ്ജു ആളുകള്‍ക്കിടയില്‍ നില്‍ക്കുന്നതും സംസാരിക്കുന്നതുമായ ചിത്രങ്ങള്‍ നടിയുടെ തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരുന്നു. പുതിയ ഓരോ ചിത്രങ്ങള്‍ വരുന്നതിന് അനുസരിച്ച് നടി കൂടുതല്‍ ചെറുപ്പമായി കൊണ്ടിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. അമ്മയുടെ മുന്നില്‍ മകള്‍ മീനാക്ഷി പിടിച്ച് നില്‍ക്കാന്‍ അല്‍പ്പം ചലഞ്ച് ആയിരിക്കുമെന്നും മറ്റ് ചിലര്‍ കമന്റ് ഇടുന്നു.


Click it and Unblock the Notifications











