For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യർ എന്താണ് ഉദ്ദേശിക്കുന്നത്, നന്മയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ദൈവം കൂടെയുണ്ടാവുമെന്ന് ആരാധകർ...

  |

  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യർ. 1995 ൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് തൊട്ട് പിന്നാലെ പുറത്ത് ഇറങ്ങിയ സല്ലാപത്തിലൂടെയാണ്. ഇന്നും സല്ലാപത്തിലെ രാധ സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. രാധ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു മഞ്ജു വാര്യർ. തുടക്കം മുതൽ തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മഞ്ജുവിനെ തേടി എത്തിയിരുന്നത്. ഇന്നും കളിയാട്ടത്തിലെ താമരയും കന്മദത്തിലെ ഭാനുമതിയും കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലെ ഭഭ്രയുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്.

  ധ്യാന് തന്നോട് വലിയ ബഹുമാനമാണെന്ന് ശ്രീനിവാസൻ,അതിന് ശേഷം ആരും പാടൻ വിളിച്ചില്ലെന്ന് വിനീത്

  സൂപ്പർ താരങ്ങളോടൊപ്പം സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് മഞ്ജു അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നത്. സിനിമയിൽ നിന്ന് മാറി നിന്നുവെങ്കിലും മഞ്ജുവിന്റെ ചിത്രങ്ങൾ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്താറുണ്ടായിരുന്നു. തലമുറ വ്യത്യാസമില്ലാതെ ആവേശത്തോടെയായിരുന്നു മഞ്ജുവിന്റെ ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചത്.

  'കുറുപ്പിൽ' വലിയ ബുദ്ധിമുട്ട് അതായിരുന്നു,സമയം എടുക്കാനുള്ള കാരണം വെളിപ്പെടുത്തി ദുൽഖർ

  2014 ൽ പുറത്ത് ഇറങ്ങിയ റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയിൽ മടങ്ങി എത്തുന്നത്. ചിത്ര നിരുപമ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ആദ്യത്തെ പോലെ തന്നെ ഇരുകൈളും നീട്ടിയാണ് മഞ്ജുവിനെ മലയാളി പ്രേക്ഷകർ രണ്ടാം വരവിലും സ്വീകരിച്ചത്. താരത്തിന്റെ മടങ്ങി വരവ് ആരാധകർ ആഘോഷമാക്കുകയായിരുന്നു. പിന്നീട് മഞ്ജുവിന് വേണ്ടി സിനിമകൾ അണിയറയിൽ ഒരുങ്ങുകയായിരുന്നു.

  ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. ആരാധകരെ അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു മഞ്ജു ഓരോ തവണയും സ്ക്രീനിൽ എത്തിയിരുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായിട്ടായിരുന്നു നടി എത്തിയത്. സിനിമ പോലെ തന്നെ താരത്തിന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു ഓരോ തവവണയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഗെറ്റപ്പിലായിരുന്നു നടി എത്തിയിരുന്നത്. ഇപ്പോഴിത മഞ്ജുവാര്യരുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം നടി തന്റെ പുതിയ ചിത്രം പങ്കുവെച്ചിരുന്നു. നിമിഷ നേരം കൊണ്ട് ചിത്രം വൈറലാവുകയായിരുന്നു.

  ഒരു പൊതുവേദിയിൽ സംസാരിക്കുന്ന ചിത്രമാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷനും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ‘നിങ്ങള്‍ സംസാരിക്കുന്ന വാക്കുകള്‍ നിങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നുവെങ്കില്‍ അവ മനോഹരമായിരിക്കുമോ? എന്ന ക്യാപ്ഷനോടെയാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാജീവൻ ഫ്രാൻസിസാണ് മഞ്ജുവിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

  മഞ്ജുവിന്റെ ചിത്രം പുറത്ത് വന്നതിന് പിന്നലെ കമന്റുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. എന്താണ് താരം ഉദ്ദ്യേശിച്ചതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. വാക്കുകൾ പ്രവൃത്തിയാകുന്നതിനെ കുറിച്ചാണോ, നിങ്ങള്‍ സത്യം പറയുകയാണെങ്കില്‍, നന്മയെക്കരുതി എന്തെങ്കിലും പറയുകയാണെങ്കില്‍ ദൈവം നിങ്ങളെ എന്നും അനുഗ്രഹിക്കും, ‘നിങ്ങള്‍ എക്കാലത്തും ഒരു പ്രചോദനമാണ്' എന്നിങ്ങനെയാണ് കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. കൂടാതെ ചിത്രങ്ങൾ കൊള്ളാമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് മഞ്ജു പങ്കുവെച്ച മറ്റൊരു ക്യാപ്ഷനും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. നിങ്ങള്‍ നിങ്ങളോട് സംസാരിക്കുന്ന രീതിയും പ്രധാനമാണ്' എന്നായിരുന്നു ക്യാപ്ഷൻ.

  Manju warrier's stunning look for kalyan jeweller's inaugural event in Delhi

  ലോക്ക് ഡൗണിന് ശേഷം മഞ്ജു വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. എഫ്.എം റേഡിയോയുടെ പശ്ചാത്തലചത്തിലൊരുങ്ങുന്ന ‘മേരി ആവാസ് സുനോ, മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹം, സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം,കയറ്റം, പടവെട്ട്, വെള്ളരിക്കാപട്ടണം, 9എംഎം, ആയിഷ, കാപ്പ തുടങ്ങിയവായാണ്. ചതുർമുഖമാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മഞ്ജു വാര്യർ ചിത്രം.

  English summary
  Manju Warrier Latest Picture And Her Words Went Viral On Social Media,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X