മഞ്ജു വാര്യരെ കുറിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങള്‍...?

By Aswini

മലയാളത്തിന്റെ സൂപ്പര്‍ ലേഡി എന്നാണ് മഞ്ജു വാര്യരെ വിശേഷിപ്പിയ്ക്കുന്നത്. അല്ലായിരുന്നെങ്കില്‍ 14 വര്‍ഷത്തെ നടിയുടെ തിരിച്ചുവരവ് മലയാളി പ്രേക്ഷകര്‍ ഇത്രയേറെ ആഘോഷിക്കില്ലായിരുന്നു. അതും വിവാഹ മോചിതയായി വരുമ്പോള്‍.

തുടക്കകാലത്ത് സംവിധായകരെ പോലും ഞെട്ടിച്ച പത്തൊമ്പത് കാരി, 14 വര്‍ഷത്തിന് ശേഷം തിരിച്ചുവരുമ്പോള്‍ അഭിനയത്തിലും പെരുമാറ്റത്തിലും ജീവിതം പഠിപ്പിച്ച പക്വതയുണ്ടായിരുന്നു. സ്വാഭവികാഭിനയം മഞ്ജുവിനെ പ്രേക്ഷകരിലേക്ക് വീണ്ടും അടുപ്പിച്ചു. മഞ്ജു വാര്യരെ ഇത്രയേറെ സ്‌നേഹിക്കുമ്പോഴും നടിയെ കുറിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങള്‍ കൂടെയുണ്ട്. എന്താണെന്ന് നോക്കാം,

ആദ്യകാല ജീവിതം

മഞ്ജു വാര്യരെ കുറിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങള്‍...?

തൃശ്ശൂര്‍ ജില്ലയിലെ പുള്ളു എന്ന ഗ്രാമത്തിലായിരുന്നു മഞ്ജുവിന്റെ കുടുംബം. അച്ഛന്‍ മാധവന്‍ വാര്യര്‍ നാഗര്‍കോയില്‍ റീജണല്‍ ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. 1979, നവംബര്‍ ഒന്നിന് നാഗര്‍കോയിലിലാണ് മഞ്ജുവിന്റെ ജനനം. അച്ഛന് കണ്ണൂരിലേക്ക് സ്ഥലമാറ്റം കിട്ടിയതോടെ കുടുംബത്തോടെ അങ്ങോട്ട് മാറി. ചിന്മയ വിദ്യാലയത്തിലും, ചൊവ്വ ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് എസ് എന്‍ കോളേജിലും. മഞ്ജുവിന് ഒരു സഹോദരനാണുള്ളത്, മധു വാര്യര്‍. മധുവും ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

17 ആം വയസ്സില്‍ തുടക്കം

മഞ്ജു വാര്യരെ കുറിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങള്‍...?

മോഹന്‍ സംവിധാനാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യരുടെ അരങ്ങേറ്റം. 1995 ല്‍ ചിത്രം റിലീസ് ചെയ്യുമ്പോള്‍ മഞ്ജുവിന് 17 വയസ്സാണ് പ്രായം. 1996 ല്‍ അടുത്ത ചിത്രം, സല്ലാപം. ദിലീപിനൊപ്പം മഞ്ജു ആദ്യമായി അഭിനയിച്ചത് സല്ലാപത്തിലാണ്. അതിന് ശേഷം 25 ഓളം ചിത്രങ്ങളില്‍ മഞ്ജു വീണ്ടും വേഷമിട്ടു. പല കഥാപാത്രങ്ങളിലൂടെയും മഞ്ജു പ്രേക്ഷകരെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചു.

നൃത്തത്തിലെ താത്പര്യം

മഞ്ജു വാര്യരെ കുറിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങള്‍...?

സ്‌കൂള്‍ പഠന കാലത്തെ മഞ്ജു നൃത്തത്തില്‍ കഴിവ് തെളിയിച്ചതാണ്. കേരള യുവജനോത്സവത്തില്‍ കലാതിലകമാകുകയും ചെയ്തിട്ടുണ്ട്. മകള്‍ മീനാക്ഷിയുടെ ഗുരു, ഗീത പദ്മകുമാറില്‍ നിന്നാണ് മഞ്ജു കുച്ചുപ്പുടി പഠിച്ചത്. 2012 ല്‍ ഗുരുവായൂര്‍ അമ്പലത്തില്‍ മഞ്ജുവിന്റെ കുച്ചുപ്പുടി അരങ്ങേറ്റം നടന്നു. സിനിമകളിലും മഞ്ജു തന്റെ നൃത്തത്തിലെ പാവിണ്യം തെളിയിച്ചു.

എഴുത്തുകാരിയായ മഞ്ജു

മഞ്ജു വാര്യരെ കുറിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങള്‍...?

2013 ല്‍ മഞ്ജു സല്ലാപം എന്ന തന്റെ പുസ്തരം പ്രകാശനം ചെയ്തു. ജീവിതത്തിലെ ഓര്‍മകളാണ് തന്റെ സല്ലാപത്തില്‍ പറയുന്നതെന്നാണ് മഞ്ജു പറഞ്ഞത്. എന്‍ ജയചന്ദ്രന്‍ പുസ്തകം എഴുതി പൂര്‍ത്തിയാക്കാന്‍ മഞ്ജുവിനെ സഹായിച്ചു. ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. 18മാത് ഇന്റര്‍നാഷണല്‍ ബുക്ക്‌ഫെസ്റ്റിവലിലാണ് പുസ്തകം പ്രകാശനം ചെയ്തത്. സംവിധായകന്‍ സിബി മലയില്‍ ചടങ്ങില്‍ മുഖ്യാതിഥിയായെത്തി.

മഞ്ജുവിന്റെ ആണ്‍ വേഷം

മഞ്ജു വാര്യരെ കുറിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങള്‍...?

1998 ല്‍ സംവിധാനം ചെയ്ത ദയ എന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ ആണ്‍ വേഷത്തിലെത്തിയത്. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഒരു നായിക അത്തരത്തില്‍ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമായി എത്തിയത്. ഛായാഗ്രഹകനില്‍ നിന്ന് സംവിധായകന്റെ തൊപ്പിയണിഞ്ഞ് വേണുവാണ് ചിത്രമൊരുക്കിയത്. ബോളിവുഡ് സംവിധായകനും സംഗീത സംവിധായകനുമായ വിശാല്‍ ഭരദ്വാജാണ് ചിത്രത്തിന് വേണ്ടി പാട്ടുകളൊരുക്കിയത്. ചിത്രത്തിന് ദേശീയ തലത്തില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. വേണുവിന് മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡും എസ്ബി സതീശന് മികച്ച കോസ്റ്റിയും ഡിസൈനര്‍ക്കുള്ള അവാര്‍ഡും വൃന്ദയ്ക്ക് മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള അവാര്‍ഡും ലഭിച്ചു. സംസ്ഥാന തലത്തില്‍ എംടി വാസുദേവന്‍ നായകര്‍ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും വേണുവിന് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും എസ്ബി സതീശന് മികച്ച കോസ്റ്റിയൂം ഡിസൈനര്‍ക്കുള്ള പുരസ്‌കാരവും സമീര്‍ ചന്ദ്രയ്ക്ക് മികച്ച കലാ സംവിധായകനുള്ള പുരസ്‌കാരവും ബീന പോളിന് മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരവും ലഭിച്ചു.

മഞ്ജുവിന്റെ പുരസ്‌കാരങ്ങള്‍

മഞ്ജു വാര്യരെ കുറിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങള്‍...?

1999 ല്‍ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ദേശീയ തലത്തില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു. 1996 ല്‍ ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും മഞ്ജു നേടി. അഞ്ച് തവണ ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു. ഹൗ ഓള്‍ഡ് ആര്‍യു എന്ന ചിത്രത്തിലൂടെ പതിനാല് വര്‍ഷത്തിന് ശേഷം തിരിച്ചുവരവ് നടത്തിയ മഞ്ജും ഇതിലൂടെയും പുരസ്‌കാരങ്ങള്‍ ഒത്തിരി നേടി.

മടങ്ങിവരവ്

മഞ്ജു വാര്യരെ കുറിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങള്‍...?

പതിനാല് വര്‍ഷത്തിന് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവ് മലയാള സിനിമയില്‍ വലിയ ആഘോഷമായി. 1999 ല്‍ പത്രം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം വിവാഹ ജീവിതത്തിലേക്ക് കടന്ന മഞ്ജു വിവാഹ മോചനത്തിന് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ മടങ്ങിവരികയായിരുന്നു. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്.

മഞ്ജുവും സൗഹൃവും

മഞ്ജു വാര്യരെ കുറിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങള്‍...?

സിനിമയ്ക്കകത്ത് വലിയൊരു സുഹൃത്ത് വലയം മഞ്ജു വാര്യര്‍ക്കുണ്ട്. ഗീതു മോഹന്‍ദാസ്, ഭാവന, ശ്വേത മേനോന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് അങ്ങനെ നീളുന്നു. മഞ്ജുവിന്റെ വ്യക്തിപരമായ കാര്യങ്ങളിലും ഇവരൊക്കെ കൂടെയുണ്ടാവാറുണ്ട്. ദിലീപുമായുള്ള വിവാഹ മോചനത്തെ ഭാവന പിന്തുണച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ വിവാഹ മോചനത്തില്‍ തന്റെ സുഹൃത്തുക്കളെ വലിച്ചിഴയ്ക്കരുതെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ മഞ്ജു രംഗത്തെത്തി.

മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമയുമില്ല

മഞ്ജു വാര്യരെ കുറിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങള്‍...?

മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളുമായും മഞ്ജു അഭിനിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി, ജയറാം, കുഞ്ചാക്കോ ബോബന്‍... എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം മാത്രം ഇതുവരെ അഭിനയിച്ചിട്ടില്ല. മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ മമ്മൂട്ടിയ്ക്ക് താത്പര്യമില്ലെന്നാണ് കേള്‍ക്കുന്നത്. ദിലീപുമായി അടുത്ത ബന്ധമുള്ളതുകൊണ്ട് മഞ്ജുവിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ടത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X