കാവ്യയുടെ സാന്നിധ്യമാെന്നും മഞ്ജു കാര്യമാക്കുന്നില്ല, അകലെ നിന്നും കാണുന്ന അമ്മ; ആ​ഗ്രഹമുണ്ടാകില്ലേ: ചർച്ച

താരപുത്രി മീനാക്ഷി ദിലീപിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്. കാവ്യ മാധവന്റെ ലക്ഷ്യ ഡിസെെൻ ചെയ്ത സാരി ധരിച്ചുള്ള ഫോട്ടാേകളാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. ലക്ഷ്യയുടെ മോഡലായെത്തുമ്പോഴെല്ലാം മീനാക്ഷി വാർത്തകളിൽ ഇടം നേടാറുണ്ട്. അമ്മ മഞ്ജു വാര്യർ മു‌ടങ്ങാതെ മീനാക്ഷിയുടെ മിക്ക ഫോട്ടോകൾക്കും ലെെക്ക് ചെയ്യാറുണ്ട്. മഞ്ജുവിന്റെ ലെെക്ക് ആണ് മീനാക്ഷിയുടെ ഫോട്ടോകൾ ഇത്രമാത്രം ചർച്ചയാകാനുള്ള കാരണങ്ങളിലൊന്ന്. ഇതേക്കുറിച്ചിപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മകളുടെ ഫോട്ടോ അകലെ നിന്ന് കണ്ട് ലെെക്ക് ചെയ്യാനല്ലാതെ ഒരുമിച്ച് ഒരു ഫോട്ടോ എടുത്ത് ഷെയർ ചെയ്യാൻ പോലും പറ്റാത്ത ഒരു അമ്മ എന്ന് കുറിച്ച് സോഷ്യൽമീഡിയയിൽ വന്ന പോസ്റ്റ് ആണ് ചർച്ചകൾക്കാധാരം. നിരവധി പേർ മഞ്ജുവിനെ പിന്തുണച്ചു. ചിലർ അച്ഛൻ ദിലീപിനൊപ്പം നിൽക്കാനുള്ള മീനാക്ഷിയുടെ തീരുമാനത്തെയും അനുകൂലിച്ചു.

Manju Warrier   Meenakshi Dileep

ദിലീപുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം മഞ്ജു വാര്യരെ ഒരിക്കൽ പോലും മഞ്ജു വാര്യർക്കൊപ്പം കണ്ടിട്ടില്ല. മഞ്ജുവിന്റെ അച്ഛൻ മരിച്ചപ്പോൾ ദിലീപിനൊപ്പം ആശ്വസിപ്പിക്കാൻ മീനാക്ഷി എത്തിയിരുന്നു. പിന്നീടിവർ നേരിട്ട് കണ്ടോ എന്ന് ആർക്കുമറിയില്ല. ഇതിനിടെ മഞ്ജുവിന്റെയും മീനാക്ഷിയുടെയും ജീവിതത്തിൽ ഒരുപാട് സംഭവ വികാസങ്ങളുണ്ടായി. ദിലീപിന് കാവ്യ മാധവനെ വിവാഹം ചെയ്തു. മീനാക്ഷിയും കാവ്യയും പെട്ടെന്ന് അടുത്തു.

മറുവശത്ത് മഞ്ജു വാര്യർ ലേഡി സൂപ്പർസ്റ്റാറായി വളർന്നു. വിവാഹബന്ധം പിരിഞ്ഞ നാളുകളിലെ ദുഖം തളംകെട്ടി നിന്ന മഞ്ജുവിന്റെ മുഖം പതിയെ പഴയ പുഞ്ചിരിയുള്ള മുഖമായി മാറി. കഴിഞ്ഞ കാര്യങ്ങളാലോചിച്ച് വിഷമിക്കാതെ ജീവിതത്തിൽ മുന്നോട്ട് നീങ്ങി സ്വന്തം ജീവിതം കെട്ടിപ്പടുത്തു. ദിലീപിനും മുകളിൽ മഞ്ജുവിന്റെ താരമൂല്യവും ജനപിന്തുണയും വളർന്നു.

Manju Warrier   Meenakshi Dileep
Photo Credit: Instagram / Manju Warrier, Meenakshi Dileep

മഞ്ജു ഇത്രയും വലിയ വ്യക്തിയാണെന്ന് മീനാക്ഷി അക്കാലത്ത് അറിഞ്ഞിരിക്കില്ലെന്നാണ് സിനിമാ രം​ഗത്തെ ചിലർ പറഞ്ഞത്. മഞ്ജു കുഞ്ഞിനെ പ്രസവിച്ച ശേഷം വന്ന ഒരു അഭിമുഖത്തിൽ ഞാൻ ഡാൻസ് ചെയ്യുമോ എന്ന് പോലും എന്റെ മോൾക്ക് അറിയില്ല എന്ന് പറഞ്ഞിരുന്നു. ഇപ്പോഴാണ് മഞ്ജുവിന്റെ കഴിവ് കുട്ടി അറിയുന്നത്, ഒരിക്കൽ മീനാക്ഷിയെക്കുറിച്ച് നടി ജീജ സുരേന്ദ്രൻ പറഞ്ഞതിങ്ങനെ. ഭാ​ഗ്യലക്ഷ്മിയും ഒരിക്കൽ ഇതേ കാര്യം പറഞ്ഞിട്ടുണ്ട്.

മീനാക്ഷി ജനിച്ചപ്പോൾ മുതൽ കണ്ടിരുന്നത് ഒന്നും ചെയ്യാതിരിക്കുന്ന അമ്മയെയാണെന്ന് അന്ന് ഭാ​ഗ്യലക്ഷ്മി പറഞ്ഞു. അച്ഛനാവട്ടെ ആ സമയത്ത് വലിയ താരം. ലോകം മുഴുവൻ അച്ഛന് ആരാധകർ. അവളെ സംബന്ധിച്ച് അച്ഛനായിരുന്നു ഹീറോ. പറയുന്ന കാര്യങ്ങളെല്ലാം സാധിപ്പിച്ച് കൊടുക്കുന്ന അച്ഛനായിരിക്കും അവളുടെ ഹീറോ, ഭാ​ഗ്യലക്ഷ്മി ഒരിക്കൽ റിപ്പോർട്ടർ ടിവി ചർച്ചയിൽ പറഞ്ഞതിങ്ങനെ. മഞ്ജുവല്ല മകളെ കൂടെ കൂട്ടാതിരുന്നത്. വരുന്നില്ലെന്ന് മകൾ ഉറപ്പിച്ച് പറയുകയായിരുന്നെന്നും ഇപ്പോഴും മകളെ സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് മഞ്ജു പറഞ്ഞിട്ടുണ്ടെന്നും ഭാ​ഗ്യലക്ഷ്മി അന്ന് തുറന്ന് പറഞ്ഞു.

മഞ്ജു ലെെക്ക് ചെയ്യുന്ന മീനാക്ഷിയുടെ ഫോട്ടോകളിൽ പലതും കാവ്യ മാധവന്റെ വസ്ത്ര ബ്രാൻഡിന്റെ മോഡലായുള്ളതാണ്. എന്നാൽ ഇതൊന്നും മകളോടുള്ള മഞ്ജുവിന്റെ സ്നേഹത്തെ ബാധിക്കുന്നേയില്ല. അമ്മയുടെ അടുത്തേക്ക് പോകണമെന്നാണ് മീനാക്ഷിയുടെ പോസ്റ്റുകൾക്ക് മിക്കപ്പോഴും വരാറുള്ള കമന്റുകൾ.

More from Filmibeat

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X