മഞ്ജു വാര്യര്‍ തമ്പുരാട്ടിയായത് ഇപ്പോഴാണ്, സാരിയും മുല്ലപ്പൂവുമായുള്ള ചിത്രം പുറത്ത്, സൂപ്പറാണെന്ന് ആരാധകര്‍

സാക്ഷ്യമെന്ന സിനിമയിലൂടെയായിരുന്നു മഞ്ജു വാര്യരെന്ന പുതുമുഖം തുടക്കം കുറിച്ചത്. 17ാമത്തെ വയസ്സിലായിരുന്നു മഞ്ജു അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. മലയാളത്തിന്റെ മഞ്ജുഭാവമെന്നും ലേഡി സൂപ്പര്‍ സ്റ്റാറെന്നുമൊക്കെയാണ് താരത്തെ വിശേഷപ്പിക്കുന്നത്. സഹനടിയില്‍ നിന്നും പെട്ടെന്ന് തന്നെ നായികയായി മാറുകയായിരുന്നു താരം. നാടനായാലും മോഡേണ്‍ കഥാപാത്രങ്ങളായാലും തന്നില്‍ ഭദ്രമാണെന്നും താരം തെളിയിച്ചിരുന്നു. നായികയായി അഭിനയിച്ച ആദ്യ ചിത്രത്തിലെ നായകനെയായിരുന്നു മഞ്ജു വാര്യര്‍ വിവാഹം ചെയ്തത്.

1998 ലായിരുന്നു മഞ്ജു വാര്യരും ദിലീപും വിവാഹിതരായത്. 2014 ല്‍ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. മകളായ മീനാക്ഷി അച്ഛനോടൊപ്പം പോവാനാണ് താല്‍പര്യമെന്നായിരുന്നു പറഞ്ഞത്. പരസ്പരമുള്ള കുറ്റപ്പെടുത്തലുകളോ പഴിചാരലുകളോയില്ലാതെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. വിവാഹമോചനത്തിന് ശേഷമായി വീണ്ടും നൃത്തത്തിലും അഭിനയത്തിലുമായി സജീവമാവുകയായിരുന്നു മഞ്ജു വാര്യര്‍. ഇടവേളയ്ക്ക് ശേഷമുള്ള വരവില്‍ സിനിമാലോകവും ആരാധകരും ഒരുപോലെ സന്തോഷമായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മഞ്ജു വാര്യര്‍. തന്റെ സിനിമകളെക്കുറിച്ച് മാത്രമല്ല മറ്റ് വിശേഷങ്ങളുമെല്ലാം മഞ്ജു വാര്യര്‍ പങ്കുവെക്കാറുണ്ട്. താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. മേക്കപ്പ് ആര്‍ടിസ്റ്റായ ജാന്‍മോണി ദാസ് ഒരുക്കുന്ന സെലിബ്രിറ്റി കലണ്ടറിലെ ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിലവിളക്കിന് മുന്നില്‍ സാരിയണിഞ്ഞ് കൈയ്യില്‍ മുല്ലപ്പൂവുമായി നില്‍ക്കുന്ന താരത്തെയാണ് ചിത്രത്തില്‍ കാണുന്നത്.

Manju Warrier

ഇപ്പോഴാണ് ശരിക്കും കോലോത്തെ തമ്പുരാട്ടിയായി മാറിയതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ആറാം തമ്പുരാനിലെ ഡയലോഗായിരുന്നു ആരാധകര്‍ ചിത്രത്തിന് കീഴിലായി കുറിച്ചത്. കോലോത്തെ തമ്പുരാട്ടിയാടോ എന്നുള്ള മഞ്ജു വാര്യരുടെ ഡയലോഗും ചുവന്ന സാരിയണിഞ്ഞുള്ള വരവും ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് പ്രേക്ഷകര്‍. താനഭിനയിച്ച സിനിമകളും കഥാപാത്രങ്ങളുടെ പേരുകളുമെല്ലാം താരവും കൃത്യമായി ഓര്‍ത്തിരിക്കുന്നുണ്ട്. അഭിനയം മാത്രമല്ല നൃത്തത്തിലും പാട്ടിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട് മഞ്ജു വാര്യര്‍.

മോഹന്‍ലാലിനൊപ്പം ചാനല്‍ പരിപാടിയുമായും മഞ്ജു വാര്യരെത്തുന്നുണ്ട്. ഉത്സവം പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സ്ഫടികത്തിലെ ഗാനം ആലപിക്കുന്ന താരത്തിന്റെ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രഞ്ജിനി ഹരിദാസ് അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയിലേക്കും ലേഡി സൂപ്പര്‍ സ്റ്റാര്‍ അതിഥിയായി എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X