മോഹന്‍ലാലിനൊപ്പം ആടാന്‍ മാത്രമല്ല പാടാനും മഞ്ജു വാര്യര്‍ റെഡിയാണ്! ഒരുമിച്ച് പാടിയപ്പോള്‍ സംഭവിച്ചതോ

അഭിനയവുമായി മുന്നേറുന്നതിനിടയില്‍ സിനിമയിലെ തന്നെ മറ്റ് മേഖലകളിലും താരങ്ങള്‍ ചുവട് വെക്കാറുണ്ട്. അഭിനയത്തിലും ആലാപനത്തിലും ഒരുപോലെ കഴിവ് തെളിയിച്ച് മുന്നേറുന്ന താരങ്ങള്‍ ഏറെയാണ്. മോഹന്‍ലാലെന്ന ഗായകനേയും ഏറെയിഷ്ടമാണ് പ്രേക്ഷകര്‍ക്ക്. അടുത്തിടെ നീരാളിയിലൂടെയായിരുന്നു അദ്ദേഹം ഗാനവുമായെത്തിയത്. റിലീസ് ചെയ്യാനിരിക്കുന്ന ഒടിയനിലെ ഗാനം അടുത്തിടെയാണ് പുറത്തുവന്നത്. കൊണ്ടോരാം എന്ന ഗാനത്തിന്റെ ലറിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നവകേരള നിര്‍മ്മാണത്തിനുള്ള ധനശേഖരണാര്‍ത്ഥം നടത്തിയ അമ്മയുടെ ഷോയില്‍ മോഹന്‍ലാലും മഞ്ജു വാര്യരും ചേര്‍ന്ന് ഈ ഗാനം ആലപിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മഞ്ജു വാര്യരുടെ കരിയറിലെ മികച്ച ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ മിക്കവയിലും മോഹന്‍ലാലിന്റെ സാന്നിധ്യം കാണാവുന്നതാണ്. ഇരുവരും ഒരുമിച്ചെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരികയെത്തിയപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു അദ്ദേഹം നല്‍കിയത്. ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രമായ വില്ലനില്‍ ഭാര്യഭര്‍ത്താക്കന്‍മാരായാണ് ഇരുവരും എത്തിയത്. ഈ ചിത്രത്തിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയാണ് ഒടിയന്‍. ഒടിയന്‍ മാണിക്കന്റെ പ്രഭയായി മഞ്ജു വാര്യരാണ് എത്തുന്നതെന്നറിഞ്ഞപ്പോള്‍ മുതലേ തന്നെ ആരാധകര്‍ സന്തോഷത്തിലായിരുന്നു. മാണിക്ക്യന്റെയും പ്രഭയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

അമ്മയുടെ ഷോ

അമ്മയുടെ ഷോ

താരസംഘടനയായ എഎംഎംഎയുടെ നേതൃത്വത്തില്‍ അബുദാബിയില്‍ വെച്ച് നടത്തിയ ഷോയ്ക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ നിന്നും കേരളം ഇതുവരെ കരകയറിയിട്ടില്ല. നവകേരള നിര്‍മ്മാണത്തിനായുള്ള ധനശേഖരണമെന്ന ലക്ഷ്യവുമായാണ് താരസംഘടന വിദേശത്ത് പരിപാടി നടത്തിയത്. നേരത്തെ സുനാമി ദുരന്തത്തിനിടയില്‍ സഹായത്തിനായി പ്രത്യേക പരിപാടി നടത്തിയിരുന്നു. യുവതാരങ്ങളും സൂപ്പര്‍താരങ്ങളുമൊക്കെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

മോഹന്‍ലാലും മഞ്ജുവും ഒരുമിച്ചെത്തി

മോഹന്‍ലാലും മഞ്ജുവും ഒരുമിച്ചെത്തി

നാളുകള്‍ക്ക് ശേഷം അമ്മയുടെ പരിപാടിക്കായി എല്ലാവരും ഒരുമിച്ചെത്തിയപ്പോള്‍ ആരാധകരായിരുന്നു ഏറെ സന്തോഷിച്ചത്. അടുത്തിടെയായി സംഘടനയുമായി ബന്ധപ്പെട്ട് അത്ര നല്ല കാര്യങ്ങളായിരുന്നില്ല പ്രചരിച്ചിരുന്നത്. അഭിപ്രായ വ്യാത്യാസവും ആരോപണങ്ങളും വിമര്‍ശനവുമൊക്കെ മറന്ന് എല്ലാവരും ഒരുമിച്ചെത്തിയിരിക്കുകയാണിപ്പോള്‍. വനിതാസംഘടനയിലെ അംഗങ്ങളുടെ ആവശ്യപ്രകാരം പ്രശ്‌ന പരിഹാര സമിതിയും അമ്മ രൂപീകരിച്ചിരുന്നു. പരിപാടി കഴിയുന്നത് വരെയായിരുന്നു സെല്ലിന്റെ കാലാവധി.

ഒടിയനിലെ ഗാനം

ഒടിയനിലെ ഗാനം

ഒടിവിദ്യയുമായി മാത്രമല്ല മാണിക്കന്‍ വിസ്മയിപ്പിക്കുന്നത്. കേള്‍ക്കാന്‍ കൊതിക്കുന്ന തരത്തിലുള്ള ഗാനങ്ങളാണ് സിനിമയ്ക്കായി ഒരുക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ഗാനം പുറത്തുവന്നപ്പോള്‍ത്തന്നെ ആസ്വാദകരും ഇത് ശരിവെച്ചിരുന്നു. എം ജയചന്ദ്രനായിരുന്നു സംഗീതമൊരുക്കിയത്. സുദീപ് ആലപിച്ച ഗാനമായിരുന്നു പുറത്തുവന്നത്. ഡിസംബര്‍ 14നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. ഫാന്‍സ് ഷോയും മറ്റുമായി ഗംഭീര വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.

പ്രണയാതുരമായ ചിത്രങ്ങള്‍

പ്രണയാതുരമായ ചിത്രങ്ങള്‍

ഒടിയന്‍ മാണിക്കന്‍ മാത്രമല്ല പ്രഭയ്ക്കും വ്യത്യസ്തമായ മേക്കോവറുകള്‍ ആവശ്യമാണെന്ന് നേരത്തെ തന്നെ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കിയിരുന്നു. വിവിധ കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ ആ മാറ്റം ശാരീരിക ഘടനയിലും പ്രകടമാവുന്നുണ്ട്. യൗവ്വനാവസ്ഥയിലുള്ള മാണിക്കനെ അവതരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു മോഹന്‍ലാല്‍ ശരീരഭാരം കുറച്ചത്. പ്രഭയെ അവതരിപ്പിക്കുന്ന മഞ്ജു വാര്യരും മെലിഞ്ഞിരുന്നു ആ സമയത്ത്. പ്രഭയുടെയും മാണിക്കന്റെയും പ്രണയാതുരമായ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

മഞ്ജു വാര്യരുടെ പരിക്ക്

മഞ്ജു വാര്യരുടെ പരിക്ക്

സന്തോഷ് ശിവന്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലിനിടയില്‍ മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റിരുന്നു. താരം ചികിത്സ തേടിയിരുന്നുവെന്നും പരിക്ക് സാരമുള്ളതല്ലെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. സംവിധായകന് പിന്നാലെ നായികയ്ക്കും പരിക്കേറ്റതോടെയാണ് ഒടിയന്‍ ഒടി വെച്ച് തുടങ്ങിയോ എന്ന തരത്തിലുള്ള സംശയവുമായി ആരാധകരെത്തിയത്. സംഘട്ടന രംഗത്തിനിടയിലായിരുന്നു താരത്തിന് പരിക്കേറ്റത്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരുന്നുവെങ്കിലും അത് വകവെക്കാതെ താരം അടുത്ത ദിവസം തന്നെ സെറ്റിലേക്കെത്തിയിരുന്നുവെന്നും മഞ്ജു വാര്യരുടെ ആത്മാര്‍ത്ഥതയാണ് ഇതിന് പിന്നിലെന്നും അണിയറപ്രവര്‍ത്തകര്‍ കുറിച്ചിരുന്നു.

വീഡിയോ കാണാം

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ഗാനം കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X