തമിഴ്‌നാട്ടില്‍ പോയി മിന്നിച്ച് മഞ്ജു വാര്യര്‍, അസുരന് എങ്ങും ഗംഭീര സ്വീകരണം!
മഞ്ജു വാര്യര്‍ നായികയായി അഭിനയിച്ച ആദ്യ തമിഴ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ധനുഷ് നായകനായി അഭിനയിച്ച സിനിമയ്ക്ക് എല്ലായിടത്തും നിന്നും ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് മഞ്ജുവും ധനുഷും കാഴ്ച വെച്ചിരിക്കുന്നത്. അസുരന്‍ ഒരു പക്കാ മാസ് പടമാണെന്നും ആക്ഷന്‍ വേറെ ലെവല്‍ ആണെന്നുമാണ് പ്രേക്ഷകാഭിപ്രായം.

പൂമണിയുടെ വൈക്കം എന്ന തമിഴ് നോവലിനെ ആസ്പദമാക്കി ഒരുക്കിയ സിനിമ വെട്രിമാരാനാണ് സംവിധാനം ചെയ്തത്. ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, പവന്‍, യോഗി ബാബു, എന്നിവരാണ് അസുരനിലെ മറ്റ് താരങ്ങള്‍. ധനുഷ് ഇരട്ടകഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
സിനിമയില്‍ നിന്നും പുറത്ത് വന്ന ചിത്രങ്ങള്‍ കണ്ടപ്പോള്‍ തന്നെ മഞ്ജുവിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിച്ചിരുന്നു. കന്മദത്തിലെ പോലെ ശക്തമായ സ്ത്രീ കഥാപാത്രമാണ് അസുരനിലും. അത് മനോഹരമാക്കാന്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിന് കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം.


Click it and Unblock the Notifications











