ചതുർമുഖത്തിലെ ആ നാലാമത്തെ മുഖത്തെ പരിചയപ്പെടുത്തി മഞ്ജു വാര്യർ ...

മഞ്ജു വാര്യയർ- സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ടെക്നോ- ഹൊറർ ചിത്രമാണ് ചതുർമുഖം.ചിത്രത്തിലെ കൗതുകകരമായ നാലാം സാന്നിധ്യം ഒരു 'സ്മാർട്ട് ഫോൺ' - ഒപ്പം സിനിമയുടെ റിങ്ങ്ടോണും ലോഞ്ച് ചെയ്തു താരങ്ങൾ. ചതുർ മുഖത്തിന്റെ ' ടൈറ്റിൽ സൂചിപ്പിക്കുന്ന നാലാമത്തെ മുഖം സ്മാർട്ട്‌ ഫോൺ ആണെന്ന് മഞ്ജു വാരിയറും സണ്ണി വെയ്നും എറണാകുളത്തു വെച്ചു നടന്ന പത്ര സമ്മേളനത്തിലാണ് വെളിപ്പെടുത്തിയത്.

chathurmukham

മഞ്ജുവാര്യരും, സണ്ണി വെയിനും, അലന്‍സിയറും അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങളെ കൂടാതെ സിനിമയിലെ നാലാമത്തെ മുഖമാരാണെന്നുള്ള പ്രേക്ഷകരുടെ സംശയത്തിനു വിരാമം ഇട്ടു കൊണ്ടാണ് ഇതിനുള്ള ഉത്തരവുമായ് മഞ്ജു വാര്യരും സണ്ണി വെയിനും എത്തിയത്. ഒരു സ്മാർട്ട് ഫോണിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങളുടെ സ്പൂക്കി മോഷൻ പോസ്റ്ററും, സിനിമയ്ക്കു വേണ്ടി ഒരുക്കിയ കൗതുകരമായ റിങ്ങ്ടോണും ഇരുവരും അനാവരണം ചെയ്തു.

മഞ്ജു വാരിയർ, സണ്ണി വെയിൻ എന്നിവരെ കൂടാതെ വൻ താരനിരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആമേൻ, കുരുതി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതൻ ആയ പ്രശസ്ത ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജമാണ് ചതുർമുഖത്തിന്റെ ഛായാഗ്രഹണം നിർവ്വഹിചിരിക്കുന്നത്. ആമേൻ, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമയുടെ എഡിറ്റർ ആയ മനോജാണ് ചതുർമുഖത്തിന്റെ എഡിറ്റിംഗ് കൈക്കാര്യം ചെയ്തിരിക്കുന്നത്. സൗണ്ട് മിക്സിങ് വിഷ്ണു ഗോവിന്ദ്, ചിത്രത്തിന്റെ വി. എഫ്. എക്സ് ഏജൻസിയായ പ്രോമിസാണ് ആകാംഷ ഉണർത്തുന്ന മോഷൻ പോസ്റ്റർ ചെയ്തിരിക്കുന്നത്.

ഗാനരചയിതാവ് മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്റാണ്, വസ്ത്രാലങ്കാരം സമീറ സനീഷ്.
സെഞ്ച്വറി ഫിലിംസാണ് ഈ ചിത്രത്തിന്റെ വിതരണം നിർവ്വഹിക്കുന്നത്. ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ചിത്രം ഉടൻ തന്നെ കാണികൾക്ക് നൂതന ദൃശ്യാനുഭവവുമായി സിനിമാ സ്‌ക്രീനുകളിൽ എത്തും എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.

രഞ്ജിത്ത് കമല ശങ്കറും, സലീൽ വിയും ഒപ്പോപ്പം നിന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേർന്നാണ്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X