ബുളളറ്റിൽ റോഷന്‍ ആന്‍ഡ്രൂസിന്റെ മാസ് വില്ലന്‍! പ്രതി പൂവന്‍കോഴി ടീസര്‍ പുറത്ത്
മഞ്ജുവാര്യർ പ്രധാന കഥാപാത്രമായി എത്തി ചിത്രമായ പ്രതി പൂവൻകോഴിയുടെ ടീസർ പുറത്ത്. സംവിധായകൻ റോഷൻ ആൻഡ്രൂസ് അവതരിപ്പിച്ച വില്ലൻ കഥാപാത്രമായ ആൻറപ്പനെയാണ് ടീസറിൽ കാണാൻ കഴിയുന്നത്. ആന്റപ്പനായിട്ടുളള റോഷൻ ആൻഡ്രൂസിന്റെ തകർപ്പൻ പ്രകടമാണ ടീസറിൽ. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളിൽ വിജയം കീഴടക്കുകയാണ്.

മാധുരി, റോസമ്മ, തുണിക്കടയിലെ തൂപ്പുകാരിയായ ഷീബ എന്നിവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന പുരുഷന്മാര്‍ അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. അനുശ്രീ, ഗ്രേസ് ആന്റണി, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്.പി.ശ്രീകുമാര്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം പുറത്തിറങ്ങുന്നതിനും മുൻപ് തന്നെ പുറത്തു വന്ന പാട്ടിനും ട്രെയിലറിനും മികച്ച പ്രേക്ഷക സ്വീകതാര്യതയായിരുന്നു ലഭിച്ചിരുന്നു.
ഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഉണ്ണി ആർ തന്നെയാണ്. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം: ഗോപി സുന്ദര്‍. റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയിൽ മടങ്ങി എത്തിയത്. മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.


Click it and Unblock the Notifications











