തുറന്ന് പറയാൻ പല അവസരങ്ങൾ, പക്ഷെ മഞ്ജു പറഞ്ഞില്ല; എന്നാൽ ദിലീപ് ചെയ്തത്; ചർച്ചയായി വാക്കുകൾ
നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി ദിലീപ് നിരപരാധിയാണെന്ന് വിധിച്ച ശേഷം ദിലീപ് അനുകൂലികളിൽ പലരും ദിലീപിന്റെ മുൻഭാര്യ നടി മഞ്ജു വാര്യർക്കെതിരെ തിരിയുകയാണുണ്ടായത്. മഞ്ജു വാര്യരുൾപ്പെടുന്ന സംഘം കേസ് മനപ്പൂർവം ദിലീപിലേക്ക് തിരിക്കുകയായിരുന്നെന്ന് ആരോപണം വരുന്നു. കേസ് വിചാരണ വേളയിലായിരുന്നതിനാൽ പതിയിരുന്ന പലരും വിധി വന്ന ശേഷം ദിലീപിനെ അനുകൂലിക്കുകയും മഞ്ജുവിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. വിധി വന്ന ശേഷം മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ദിലീപ് മഞ്ജുവിനെ ഉന്നം വെച്ച് സംസാരിക്കുകയും ചെയ്തു.
എന്നാൽ ദിലീപിനെതിരെ ഒരിക്കൽ പോലും മഞ്ജു വാര്യർ പരസ്യമായി സംസാരിച്ചിട്ടില്ല എന്നതാണ് വാസ്തവം. വിവാഹമോചനത്തിന് കാരണം ദിലീപിന് കാവ്യ മാധവനുമായി ഉണ്ടായിരുന്ന അവിഹിത ബന്ധമാണെന്ന് പരക്കെ സംസാരമുണ്ടായതാണ്. വേർപിരിഞ്ഞ ശേഷം പിരിഞ്ഞതിന് കാരണമുണ്ടെന്ന് മഞ്ജുവിന് തുടരെ ചോദ്യങ്ങൾ വന്നു. എന്നാൽ ഒരിക്കൽ പോലും കാരണം വ്യക്തമാക്കാൻ മഞ്ജു തയ്യാറായില്ല. തന്റെയും ദിലീപിന്റെയും സ്വകാര്യത മാനിച്ച് പ്രതികരിക്കുന്നില്ല എന്നാണ് മഞ്ജു പറഞ്ഞത്.

എന്നാൽ നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വന്നതോടെ കാര്യങ്ങൾ മാറി. വിവാഹ ബന്ധം വേർപിരിഞ്ഞതിന് കാരണം എന്തെന്ന് മഞ്ജു അന്വേഷണ സംഘത്തിന് മുന്നിൽ പറഞ്ഞു. കോടതിയിൽ മൊഴി നൽകി. കേസിലെ ഗൂഡാലോചനക്കുറ്റം തെളിയിക്കാൻ ഈ മൊഴി അനിവാര്യമായിരുന്നു. എന്നാൽ കുറ്റം തെളിഞ്ഞില്ല.
മാധ്യമങ്ങളിൽ മഞ്ജുവിന് തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്ന് പറയാൻ മഞ്ജുവിന് പല അവസരങ്ങളുമുണ്ടായിരുന്നു. വിടുതലെെ 2 എന്ന സിനിമയുടെ സമയത്ത് തമിഴ് അഭിമുഖത്തിൽ 15 വർഷം സിനിമാ രംഗത്ത് മാറി നിന്നതിനെക്കുറിച്ച് ചോദ്യം വന്നു. 15 വർഷം ഞാൻ വീട്ടിലിരുന്നു. ഒന്നും ചെയ്തില്ല. താൻ സന്തോഷവതിയായിരുന്നു എന്നാണ് മഞ്ജു പറഞ്ഞത്. എന്നാൽ ദിലീപ് പല അഭിമുഖങ്ങളിലും മഞ്ജു വാര്യർക്കെതിരെ പരോക്ഷ വിമർശനങ്ങൾ ഉന്നയിച്ചു. മകൾ മീനാക്ഷിയോട് കാവ്യ മാധവനെ വിവാഹം ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ മതിയായില്ലേ എന്നാണ് മകൾ ആദ്യം തിരിച്ച് ചോദിച്ചത് എന്നാണ് ഒരിക്കൽ ദിലീപ് പറഞ്ഞത്.


Click it and Unblock the Notifications











