മഞ്ജുവിന്റെ ചെറുപ്പത്തിന്റേയും സന്തോഷത്തിന്‌‍റേയും കാരണം അന്ന് പറഞ്ഞതാണോ, പുതിയ വീഡിയോ ചർച്ചയാവുന്നു..

തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യർ. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ നടിയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. മലയാള സിനിമ പ്രേക്ഷകർ ആഗ്രഹിച്ച മടങ്ങി വരവായിരുന്നു മഞ്ജുവിന്റേത്. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു നടി മടങ്ങി എത്തിയത്. സാധാരണ മടങ്ങി വരവ് ആയിരുന്നില്ല അത്. സിനിമയിൽ മഞ്ജുവിന്റെ രണ്ടാം യുഗം തുടങ്ങുകയായിരുന്നു. ആദ്യവരവിൽ കണ്ട മഞ്ജുവിനെ ആയിരുന്നില്ല ഹൗ ഓൾഡ് ആർയും എന്ന ചിത്രത്തിന് ശേഷം കണ്ടത്. ലുക്കിലും ഗെറ്റപ്പിലും മാറ്റം വരുത്തി വിസ്മയിപ്പിക്കുകയായിരുന്നു താരം.

മഞ്ജുവിന്റെ ഗെറ്റപ്പ് സിനിമയ്ക്ക് അപ്പുറവും ചർച്ച ചെയ്യപ്പെട്ടിരുന്നു. വീട്ടമ്മമാർക്കും വർക്കിംഗ് വുമൺസിനുമെല്ലാം താരം ഒരു പ്രചോദനമായിരുന്നു. സോഷ്യൽ മീഡിയയിലുടേയും അല്ലതേയുമെല്ലാം തുറന്ന് പറയാറുമുണ്ട്. ഇങ്ങോട്ടുള്ള സ്നേഹം പോലെ ആരാധകരോടും വളരെ അടുത്ത ബന്ധമാണ് മഞ്ജുവിനും ഉളളത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് മഞ്ജുവിന്റെ പുതിയ പരസ്യ ചിത്രമാണ്. മൈ ജിയുടെ പരസ്യ ചിത്രത്തിലാണ് സ്റ്റൈലൻ ഗെറ്റപ്പിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആഡ് വൈറൽ ആയിട്ടുണ്ട്.

മ‍ഞ്ജുവിന്റെ പുതിയ ഗെറ്റപ്പ്

സിനിമയിലെ പോലെ തന്നെ പരസ്യ ചിത്രങ്ങളിലും താരം സജീവമാണ്. എന്നാൽ സാധാരണ ഗെറ്റപ്പിൽ നിന്ന് വ്യത്യസ്തമായ ലുക്കിലാണ് മഞ്ജു ഇക്കുറി എത്തിരിക്കുന്നത്. സ്റ്റൈലൻ ലുക്കിലുള്ള നടിയുടെ രൂപം കണ്ടിട്ട് പ്രേക്ഷകർക്ക് ശരിക്കും ഞെട്ടിയിരിക്കുകയാണ്. പ്രായം റിവേഴ്സ് ഗിയറിലേയ്ക്കാണോ പോകുന്നതെന്നാണ് ആരാധക വീണ്ടും ചോദിക്കുന്നത്. സാധാരണ പോലെ തന്നെ മഞ്ജുവിന്റെ പുതിയ ഗെറ്റപ്പിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. നല്ല പോസിറ്റീവ് കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

കമന്റ്

പരസ്യത്തിൽ ഗെറ്റപ്പിനോടൊപ്പം തന്നെ അതീവ സന്തോഷവതിയായ മഞ്ജുവിനെയാണ് കാണുന്നത് ഇതും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രിയപ്പെട്ട താരത്തിന്റെ പ്രസന്നമായ മുഖത്തെ കുറിച്ചാണ് പ്രേക്ഷകർ അധികവും പറയുന്നത്. ഈ സന്തോഷം ഇനിയുള്ള ജീവിതത്തിലും ഉണ്ടാകട്ടെയെന്നും ആരാധകർ പറയുന്നു. ഒരുപാട് സ്നേഹം...അടിപൊളിഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തട്ടെ നഷ്ടവർഷങ്ങൾ തിരിച്ചു കിട്ടട്ടെ എന്നും കമന്റുകൾ വരുന്നുണ്ട്. പെൺകുട്ടി, സ്ത്രീ ഇതായിരിക്കണം. പരസ്യമാണെങ്കിലും മഞ്ജുവിനെ കാണുമ്പോഴുള്ള സന്തോഷം അഭിമാനമായി മാറുന്നു.... എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയക്ക് ലഭിക്കുന്നത്.

സന്തോഷത്തിന്റെ രഹസ്യം

അതേസമയം ചെറുപ്പമായി ഇരിക്കുന്നത് ഒരു നോട്ടമായിട്ടല്ല മഞ്ജു കാണുന്നത്. മുൻപ് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞിരുന്നു, സന്തോഷമായി ഇരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. സന്തോഷമാണ് നമ്മളെ ചെറുപ്പമാക്കുന്നതെന്നാണ് മഞ്ജു പറയുന്നത്. നടിയുടെ വാക്കുൾ ഇങ്ങനെ... '' ചെറുപ്പമായി ഇരിക്കുന്നു എന്ന് കേൾക്കുന്നത് ഒരു നേട്ടമായിട്ടല്ല താൻ കാണുന്നതെന്നാണ് മഞ്ജു പറയുന്നത്. സന്തോഷമാണ് സൗന്ദര്യം വർധിക്കുന്നതെന്നാണ് നടി പറയുന്നത്.

മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ

മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ... '' ചെറുപ്പമായി ഇരിക്കുന്നു എന്ന് കേൾക്കുന്നത് ഒരു നേട്ടമായിട്ടല്ല താൻ കാണുന്നത്. പ്രായമാവുന്നത് സ്വഭാവികമാണ്. പ്രായമാകും ആരായാലും. താൻ വിശ്വസിക്കുന്ന കാര്യം പ്രായമാവുക അല്ലെങ്കിൽ ചെറുപ്പമായിരിക്കുക ഇതൊന്നും അല്ല. സന്തോഷത്തോടെ ഇരിക്കുക എന്ന‌താണ്. സന്തോഷമാണ് നമ്മളെ ചെറുപ്പമാക്കുന്നതെന്നാണ് നടി പറയുന്നത്.

സൗന്ദര്യം കൂടാൻ കാരണം

മറ്റൊരു അഭിമുഖത്തിൽ നമ്മൾ ചെയ്യുന്ന പ്രവൃത്തികൾ സൗന്ദര്യം വർധിപ്പിക്കുമെന്ന് മഞ്ജു പറഞ്ഞിരുന്നു. മറ്റുള്ളവരുടെ ദുഃഖം കേട്ട് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ നമ്മുടെ സൗന്ദര്യം കൂടുമെന്നാണ് മഞ്ജു പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. '' നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നത്. സമൂഹത്തിൽ ഉള്ള മറ്റൊരാളുടെ അതായത് നമ്മുടെ സഹജീവികളുടെ വേദന കേൾക്കാൻ കാതോർക്കുകയും, അവരുടെ വേദന കേൾക്കാൻ ഒരു മനസ്സ് ഉണ്ടാവുകയും ചെയ്യുക. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഉള്ള ഒരു മനസ്സ് രൂപപെടുത്തുക. അപ്പോഴാകാം നമുക്ക് സൗന്ദര്യം ഉണ്ടാവുക''... മഞ്ജു പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X