വിവാഹവേദിയില്‍ ബച്ചനും ജയ ബച്ചനുമൊപ്പം മഞ്ജു! അഭിമാന നിമിഷമെന്ന് നടി
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബോളിവുഡ് തെന്നിന്ത്യൻ താരങ്ങൾ പങ്കെടുത്ത ഒരു വിവാഹമാണ്. ഇന്ത്യൻ സിനിമയുടെ ഇതിഹാസം അമിതാഭ് ബച്ചൻ, ജയ ബച്ചൻ, മഞ്ജു വാര്യർ, നാഗാർജുന, പ്രഭു എന്നിവർ പുറത്തു വന്ന വിവാഹ ചിത്രങ്ങളിൽ ഉണ്ടായിരുന്നു. ആരുടെ വിവാഹമാണെന്നാണ് എല്ലാവർക്കും അറിയേണ്ടിയിരുന്നത്. ഈ അന്വേഷണം കല്യാണിന്റെ പരസ്യ ചിത്രത്തിലാണ് അവസാനിച്ചത്. അമിതാഭ് ബച്ചൻ, ജയ ബച്ചൻ, മഞ്ജു വാര്യർ, നാഗാർജുന, പ്രഭു എന്നിവർ കല്യാണിന്റെ ബ്രാൻഡ് അംബാസിഡർമാരാണ്.

ഇപ്പോഴിത ജീവിതത്തിലെ ഒരു അപൂർച്ച നിമഷം പങ്കുവെച്ചിരിക്കുകായണ് മഞ്ജു. ഇന്ത്യൻ സിനിമയുടെ എവർഗ്രീൻ ഹിറ്റ് ജോഡികളായ അമിതാഭ് ബച്ചന്റേയും ജയ ബച്ചനോടൊപ്പം നിൽക്കുന്ന ചിത്രമാണ് മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അപൂർവ്വ നിമിഷം തനിയ്ക്ക് നൽകിയതിന് കല്യാണിനോടുളള നന്ദിയും നടി രേഖപ്പെടുത്തുന്നുണ്ട്.. കല്യാണിന്റെ പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ടുളള നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പീച്ച് നിറത്തിലുളള സാരി ഉടുത്ത് മുല്ലപ്പൂ ചൂടി ഡയമണ്ട് ആഭരണം അണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഞ്ജുവിനോടൊപ്പം മലയാളി താരം റെബ മോണിക്കയും പരസ്യത്തിലുണ്ട്. നവവധുവിന്റെ ഗെറ്റപ്പിലാണ് റെബ പരസ്യത്തിലെത്തുന്നത്. റെബയുടെ സഹോദരിയായിട്ടാണ് പരസ്യ ചിത്രത്തിൽ മഞ്ജു എത്തുന്നത്. ആഡുമായി ബന്ധപ്പെട്ടുളള നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും സിനി കോളങ്ങളിലും വൈറലാണ്

കത്രീന കൈഫും കല്യാണിന്റെ പരസ്യ ചിത്രത്തിന്റെ ഒരു ഭാഗമാണ്. വധുവായി നിൽക്കുന്ന കത്രീനയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ബോളിവുഡിന്റെ പ്രിയ നടിയ്ക്കൊപ്പം ഇന്ത്യൻ സിനിമയുടെ എവർഗ്രീൻ താര ജോഡികളായ അമിതാഭ് ബച്ചനും ജയ ബച്ചനുമുണ്ടായിരുന്നു. കതിർ മണ്ഡപത്തിലെ കത്രീനയെ കൈപിടിച്ചു കയറ്റുന്ന ബച്ചൻ ദമ്പതിമാരുടെ ചിത്രങ്ങളായിരുന്നു ബോളിവുഡ് കോളങ്ങളിൽ വൈറലായത്. മുണ്ടും വേഷ്ടിയും ധരിച്ച് തെന്നിന്ത്യൻ വിവാഹ ഗെറ്റപ്പിലായിരുന്നു ബച്ചൻ പ്രത്യക്ഷപ്പെട്ടത്. പട്ടു സാരി ധരിച്ച് തെന്നിന്ത്യൻ സ്റ്റൈലിൽ തന്നെയായിരുന്നു കത്രീനയും ജയ ബച്ചനും.

ബിഗ് ബിയ്ക്കും ഭാര്യയ്ക്കുമൊപ്പം തെന്നിന്ത്യൻ സിനിമ ലോകത്തെ സൂപ്പർ താരങ്ങളായ പ്രഭു, നാഗാർജുന, ശിവരാജ് കുമാർ എന്നിവരും ഉണ്ടായിരുന്നു. ഇവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് തന്റേയും ഭാര്യ ജയ ബച്ചന്റേയും ചരിത്ര നിമിഷമാണെന്നാണ് ബിഗ് ബി പറഞ്ഞിരിക്കുന്നത്. ഇവരോടൊപ്പമുളള ചിത്രം താരം ട്വിറ്ററിലും പങ്കുവെച്ചിട്ടുണ്ട്. മലയാളം, ഹിന്ദി. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പരസ്യ ചിത്രം പുറത്തു വരുന്നുണ്ട്.പ്രശസ്ത ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ് പരസ്യം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications











