»   » പരിപാടിയില്‍ പങ്കെടുക്കാം.. പക്ഷേ ഇക്കാര്യം പാലിക്കണം.. മഞ്ജു വാര്യര്‍ വെച്ച നിബന്ധന, കാരണം?

പരിപാടിയില്‍ പങ്കെടുക്കാം.. പക്ഷേ ഇക്കാര്യം പാലിക്കണം.. മഞ്ജു വാര്യര്‍ വെച്ച നിബന്ധന, കാരണം?

Posted By:
Subscribe to Filmibeat Malayalam

പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നതിനിടയില്‍ പൊതുവേ നിബന്ധനകള്‍ മുന്നോട്ട് വെക്കാത്ത താരമായ മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം പതിവിന് വിപരീതമായി സംഘാടകര്‍ക്ക് മുന്നിലൊരു നിബന്ധന വെച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ തന്റെ പ്രതികരണം അറിയാനെത്തുന്ന മാധ്യമങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നായിരുന്നു താരം ആവശ്യപ്പെട്ടത്.

കാസ്റ്റിങ്ങ് കൗച്ചും പ്രണയപരാജയവും കാരണം ജീവിതം തകര്‍ന്നു.. ജൂലി 2 നഗ്മയുടെ ജീവിതമാണോ?

മോഹന്‍ലാലിനെ നായകനാക്കുന്നതില്‍ ടെന്‍ഷനില്ലെന്ന് പൃഥ്വിരാജ്.. ഈ ആത്മവിശ്വാസം സിനിമയിലും കാണണേ!

എന്‍എന്‍പിള്ള സ്മാരക നാടകോത്സവത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മഞ്ജു വാര്യര്‍ തൃക്കരിപ്പൂരിലെത്തിയത്. മുന്‍ഭര്‍ത്തവായ ദിലീപിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസമായതിനാല്‍ താരം പങ്കെടുക്കുമോയെന്ന ആശങ്ക ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ യാതൊരു വിധ മാറ്റവുമില്ലാതെ പരിപാടിയില്‍ പങ്കെടുക്കാന്‍ താരം എത്തി. തുറന്ന വാഹനത്തില്‍ വിജയരാഘവനൊപ്പം താരം ആരാധകരെയും കണ്ടതിന് ശേഷമാണ് തിരിച്ച് പോയത്.

നാടകോത്സവത്തില്‍ പങ്കെടുക്കാനെത്തി

നാടകാചാര്യനായ എന്‍എന്‍ പിള്ളയുടെ സ്മരണാര്‍ത്ഥം നടത്തിയ നാടകോത്സവത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മഞ്ജു വാര്യര്‍ തൃക്കരിപ്പൂരിലെത്തിയത്. അദ്ദേഹത്തിന്റെ മകനും അഭിനേതാവുമായ വിജയരാഘവന്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തിരുന്നു.

എത്തില്ലേയെന്നുള്ള ആശങ്ക

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസമായതിനാല്‍ താരം പരിപാടിയില്‍ പങ്കെടുക്കാനെത്തുമോയെന്ന തരത്തില്‍ ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ പറഞ്ഞ പോലെ കൃത്യസമയത്ത് തന്നെ താരം പരിപാടിക്കെത്തി.

വന്‍വരവേല്‍പ്പ് നല്‍കി സ്വീകരിച്ചു

തൃക്കരിപ്പൂരിലെത്തിയ പ്രിയതാരത്തിന് വന്‍വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. വന്‍ജനാവലിയായിരുന്നു താരത്തെ കാണാനായി കാത്തുനിന്നിരുന്നത്. തുറന്ന ജീപ്പില്‍ വിജയരാഘവനൊപ്പം ആരാധകരെ കണ്ടതിന് ശേഷമാണ് താരം മടങ്ങിയത്.

സംഘാടകര്‍ക്ക് മുന്നില്‍ വെച്ച ആവശ്യം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ തന്റെ പ്രതികരണം അറിയുന്നതിനായി മാധ്യമങ്ങള്‍ എത്തുമെന്ന് താരത്തിന് അറിയാമായിരുന്നു. മാധ്യമങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന ആവശ്യം സംഘാടകര്‍ക്ക് മുന്നില്‍ വെച്ചിരുന്നു. ഇക്കാര്യം സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി

കുറ്റപത്രം സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ പ്രതികരണം അറിയുന്നതിന് വേണ്ടിയാണ് ഏവരും കാത്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് താരം അറിയിക്കുകയായിരുന്നു.

English summary
Manju Warrier's attended NN Pillai drama festival.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X