twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രചരിച്ച വാർത്ത തെറ്റ്; ഓട്ടോറിക്ഷാക്കാരന്റെ ഭാര്യയിൽ മഞ്ജുവില്ല

    |

    എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ സുരാജിന്റെ നായികയായി മഞ്ജു എത്തുന്നു എന്നുള്ള വാർത്ത സിനിമ കോളങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു. എന്നാൽ ഈ വ്യാജ വാർത്തയിൽ പ്രതികരിച്ച് സംവിധായകൻ എം ഹരികുമാർ രംഗത്ത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ചിത്രത്തിൽ പാർവതിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

    മികച്ച പിന്തുണയുമായി രജിത്, പിന്നാലെ ആര്യ, ബിഗ് ബോസ് ഹൗസിൽ നിന്ന് ഈ ആഴ്ച പുറത്തു പോകുന്നത് ? മികച്ച പിന്തുണയുമായി രജിത്, പിന്നാലെ ആര്യ, ബിഗ് ബോസ് ഹൗസിൽ നിന്ന് ഈ ആഴ്ച പുറത്തു പോകുന്നത് ?

    manju

    തന്റെ ചിത്രത്തിലേയ്ക്ക് താരങ്ങളെ സമീപിച്ചിട്ടില്ലെന്നും പുറത്തു വന്ന വാർത്ത വ്യാജമാണെന്നും സംവിധായകൻ പറഞ്ഞു. ചിത്രത്തിന്റെ കാസ്റ്റിങ്ങ് പൂർത്തിയായിട്ടില്ലെന്നും വളരെ പെട്ടെന്ന് തന്നെ ചിത്രത്തിലെ താരങ്ങളെ കുറിച്ചുളള വിവരങ്ങൾ പുറത്തു വിടുമെന്നും ഹരികുമാർ കൂട്ടിച്ചേർത്തു.

     ഞാന്‍ ചാവാന്‍ പോവുകയല്ല, തിരിച്ചുവരും, ആശ്വസിപ്പിക്കാന്‍ വന്നവരോട് ഫുക്രുവിന്റെ മാസ് മറുപടി ഞാന്‍ ചാവാന്‍ പോവുകയല്ല, തിരിച്ചുവരും, ആശ്വസിപ്പിക്കാന്‍ വന്നവരോട് ഫുക്രുവിന്റെ മാസ് മറുപടി

    ഓട്ടോറിക്ഷ ഡ്രൈവറായ സജീവന്റേയും രാധികയുടേയും കഥയാണ് ചെറികഥയിൽ പറയുന്നത്. അലസനായ സജീവന്റെ ജീവിതത്തിലേയ്ക്ക് രാധിക എത്തുന്നതോടെ സംഭവിക്കുന് മാറ്റങ്ങളാണ് കഥയിൽ പറയുന്നത്. കടം വാങ്ങി ജീവിതം നീക്കികൊണ്ട് പേകുന്ന സജീവനിൽ നിന്ന് ഓട്ടോ ഏറ്റെടുത്തു രാധിക ഓടിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളും ഒടുവിൽ രാധിക ഓട്ടോതൊഴിലാളിയായി മാറുന്നതുമൊക്കെയാണ് ഓട്ടോക്കാരന്‍റെ ഭാര്യയുടെ കഥാംശം

    English summary
    Manju Warrier not a part of 'Autorikshakkarante Bharya’
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X