വ്യക്തിപരമായി അറിയാം, നയൻതാരയുമായുള്ള അടുത്ത സൗഹൃദത്തെ കുറിച്ച് മഞ്ജു വാര്യർ
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് നയൻതാരയും മഞ്ജുവാര്യരും. തെന്നിന്ത്യൻ സിനിമ ലോകത്തെ ലേഡി സൂപ്പർസ്റ്റാറുകളാണ് ഇരുവരും. നയൻസ് കോളിവുഡിലാണ് സജീവമെങ്കിൽ മഞ്ജു മലയാളത്തിലാണെന്ന് മാത്രം. അതേസമയം ഭാഷകൾക്കതീതമായി ഇരുവർക്കും കൈനിറയെ ആരാധകരുണ്ട് നയൻതാര ചിത്രങ്ങൾ മലയാളികളും മഞ്ജുവിന്റെ ചിത്രങ്ങൾ തമിഴ് പ്രേക്ഷകരും നെഞ്ചിലേറ്റാറുണ്ട്. സൂപ്പർ സ്റ്റാറുകൾ അരങ്ങ് വാണിരുന്ന കാലത്തായിരുന്നു ഇവരുവരും സിനിമ മേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയത്. അതിനാലാണ് ഇവരെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത്.
നയൻസ് സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ മഞ്ജു വാര്യർ തന്റെ സ്ഥാനം സിനിമയിൽ ഉറപ്പിച്ചിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിന്നിട്ടും പ്രേക്ഷകരുടെ മനസ്സിൽ ആ പഴയ സ്ഥാനം താരം അതുപോലെ നിലനിർത്തുകയായിരുന്നു. അതു കൊണ്ട് തന്നെ രണ്ടാം വരവിവും ഗംഭീര പ്രേക്ഷക സ്വീകാര്യത നേടാൻ താരത്തിനായി.ഇപ്പോഴിത സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാകുന്നത് നയൻതാരയെ കുറിച്ചുള്ള മഞ്ജുവിന്റെ വാക്കുകളാണ്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.

നയൻതാരയെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നാണ് മഞ്ജു പറയുന്നത് കൂടാതെ തനിയ്ക്ക് വ്യക്തിപരമായി അറിയാമെന്നും അഭിമുഖത്തിൽ പറഞ്ഞു. നയൻതാര ചിത്രങ്ങൾ എല്ലാം കാണാറുണ്ട്. ജോലിയോടുള്ള താരത്തിന്റെ ഡെഡിക്കേഷൻ ഇഷ്ടപ്പെടുന്നു എന്നും മഞ്ജു അഭിപ്രായപ്പെട്ടു.

മലയാള സിനിമയിലൂടെയാണ് നയൻതാര വെള്ളിത്തിരയിൽ എത്തിയത്. സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായിട്ടാണ് നയൻസ് വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടാൻ താരത്തിനായിരുന്നു. പിന്നീട് പുറത്തിറങ്ങിയ വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് തസ്കരവീരൻ എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് മലയാളത്തിൽ നിന്ന് താരം ചെറിയ ഇടവേള എടുക്കുകയായിരുന്നു. പിന്നീട് കോളിവുഡിലെ ലേഡി സൂപ്പർ സ്റ്റാർ ലേബലോടെയായിരുന്നു നയൻസ് സിനിമയിൽ പ്രത്യക്ഷപ്പെട്ടത്,.

നായകന്മാർ അരങ്ങ് തകർത്തിരുന്ന കാലത്തായിരുന്നു മഞ്ജു വാര്യർ സിനിമയിൽ എത്തിയത്. മലയാളത്തിലെ മുൻനിര താരങ്ങളോടൊപ്പം അഭിനയിക്കാൻ മഞ്ജുവിനായിരുന്നു. ഒരുപിടി മികച്ച കഥാപാത്രങ്ങളായിരുന്നു മഞ്ജു അവതരിപ്പിച്ചത്. മലയാളത്തിൽ സജീവമായിരുന്നെങ്കിലും രണ്ടാം വരവിലായിരുന്നു മഞ്ജു കോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്, 2019 ൽ പുറത്തു വന്ന അസുരൻ എന്ന ചി്ത്രത്തിലൂടെയാണ് മഞ്ജു തമിഴിൽ എത്തിയത്. മലയാളത്തിലേതു പോലെതു പോലെ തന്നെ ശക്തമായ ഒരു സ്ത്രീകഥാപാത്രമായ പച്ചയമ്മയെയാണ് താരം അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ലേഡി സൂപ്പർ സ്റ്റാറുകളുടെ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചതുർമുഖമാണ് പുറത്തിറങ്ങാനുളള മഞ്ജുവാര്യർ ചിത്രം. മരയ്ക്കാർ അറബിക്കടലിലെ സിംഹം, ജാക്ക് ആന്റ് ജിൽ, മമ്മൂട്ടി ചിത്രമായ പ്രീസ്റ്റാണ് പുറത്തു വരാനുള്ള മഞ്ജുവാര്യർ ചിത്രം. മൂക്കുത്തിയമ്മ ആണ് റിലീസാകാനുള്ള നയൻസ് ചിത്രം.


Click it and Unblock the Notifications