മഞ്ജു നായികയാകണമെന്ന് ആരാധകർ ആ​ഗ്രഹിച്ചു, പക്ഷെ മമ്മൂട്ടി മടിച്ചോ? മഞ്ജു വാര്യർക്കൊപ്പം സിനിമ വരാതിരുന്നപ്പോൾ

പ്രിയ നടൻ മമ്മൂട്ടിയുടെ 74ാം പിറന്നാൾ ദിനമാണിന്ന്. നിരവധി പേരാണ് മമ്മൂട്ടിക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചത്. ആരോ​ഗ്യ പ്രശ്നം കാരണമെടുത്ത ഇടവേള കഴിഞ്ഞ് മമ്മൂട്ടി തിരിച്ചെത്തിയ സമയമായതിനാൽ ഈ പിറന്നാൾ മമ്മൂട്ടിക്ക് പ്രിയങ്കരമാണ്. മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങളും മറ്റും പങ്കുവെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരുന്നുണ്ട്. നടി മഞ്ജു വാര്യരും മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് മഞ്ജു വാര്യർ‍.

എന്നാൽ ഇതുവരെ ഒരു സിനിമയിൽ മാത്രമേ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. 2021 ൽ പുറത്തിറങ്ങിയ ദ പ്രീസ്റ്റ് ആണ് ഈ സിനിമ. ചിത്രത്തിൽ മഞ്ജുവിന് വലിയ പ്രാധാന്യമുള്ള റോളുമല്ല ലഭിച്ചത്. എന്തുകൊണ്ട് മഞ്ജു വാര്യർ-മമ്മൂ‌ട്ടി സിനിമകൾ വരുന്നില്ലെന്ന ചോദ്യം പലപ്പോഴും ഉയർന്ന് വന്നി‌ട്ടുണ്ട്. 15 വർഷം നീണ്ട‌ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്നപ്പോൾ ആരാധകർ വലിയ ആഘോഷമാക്കിയിരുന്നു.

Manju Warrier  Mammootty

തിരിച്ച് വരവിൽ മോഹൻലാലിനൊപ്പം മഞ്ജു വാര്യർ തുടരെ സിനിമകൾ ചെയ്തു. എന്നാൽ മമ്മൂട്ടിക്കൊപ്പം സിനിമകളൊന്നും പ്രഖ്യാപിച്ചില്ല. ഇത് സിനിമാ ലോകത്ത് ചർച്ചയായപ്പോൾ പല അഭ്യൂഹങ്ങളും വന്നിരുന്നു. മഞ്ജുവിനൊപ്പം സിനിമകൾ ചെയ്യാൻ മമ്മൂട്ടി താൽപര്യപ്പെടുന്നില്ലെന്നും മഞ്ജുവിന്റെ മുൻ ഭർത്താവ് നടൻ ദിലീപുമായി മമ്മൂട്ടിക്കുള്ള സൗഹൃദമാണ് ഇതിന് കാരണമെന്നുമായിരുന്നു അഭ്യൂഹങ്ങൾ. മഞ്ജു വാര്യർ സിനിമാ രം​ഗത്തേക്ക് തിരിച്ച് വരുന്നതിൽ വേർപിരിയുന്നതിന് മുമ്പ് കടുത്ത എതിർപ്പ് ദിലീപിനുണ്ടായിരുന്നു.

തന്റെ സിനിമയിൽ നായികമാരെ തെരഞ്ഞെടുക്കുന്നത് മമ്മൂട്ടി തന്നെയാണെന്ന് ഏറെക്കാലമായി സംസാരമുണ്ട്. എന്നാൽ ഒരിക്കൽ ഈ വാദം നടൻ തള്ളി. ഞാൻ യെസ് പറയേണ്ട കാര്യമില്ല. കഥാപാത്രത്തിന് യോജിച്ച നായികമാരായിരിക്കണം. പിന്നെ കിട്ടണം. ചില വലിയ ആളുകളെ സമീപിച്ചാൽ അവർ സൗകര്യമുണ്ടാകില്ല. അപ്പോൾ സെക്കന്റ് ചോയ്സുകൾ വരും. അത് ഞാൻ തന്നെ തീരുമാനിക്കുന്നതല്ലല്ലോ. ഒരാളെ ഇടണമെന്ന് വാശി പിടിക്കാൻ എനിക്ക് ഒരാളോട് പ്രത്യേകിച്ച് സ്നേഹവുമില്ല, പ്രത്യേകിച്ച് വിരോധവുമില്ല. കഥയ്ക്കും കഥാപാത്രത്തിനും യോജിച്ച ആളുകളല്ലേ വേണ്ടതെന്നാണ് മമ്മൂട്ടി ഒരിക്കൽ കെെരളി ടിവിയിൽ പറഞ്ഞത്.

Manju Warrier  Mammootty

മലയാളത്തിലെ മുൻനിര നായികനടിമാരിൽ പലരും മമ്മൂട്ടിയുടെ നായികമാരായി അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്ത് നടി ശോഭനയായിരുന്നു മമ്മൂട്ടിയുടെ സ്ഥിരം നായിക. ഉർവശിയും മമ്മൂട്ടിക്കൊപ്പം സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഉർവശിക്ക് മമ്മൂട്ടി നായകനായെത്തുന്ന സിനിമകളിൽ ശ്രദ്ധേയ റോളുകൾ ലഭിച്ചിട്ടില്ല.തെന്നിന്ത്യൻ താരറാണി നയൻതാരയ്ക്ക് മലയാളത്തിൽ ഏറ്റവും കൂടുതൽ തവണ നായകനായെത്തിയത് മമ്മൂട്ടിയാണ്. പുതിയ നിയമം എന്ന സിനിമയിൽ ആശ ശരത്തിന് പകരം നയൻതാരയെ നായികയായി നിർദ്ദേശിച്ചത് മമ്മൂട്ടിയാണ്.

മമ്മൂട്ടിയുടെ ഏറ്റവും നല്ല ജോഡിയായി അറിയപ്പെട്ടത് ശോഭനയാണ്. മമ്മൂട്ടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. കളങ്കാവൽ ആണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമ. നവാ​ഗതനായ ജിതിൻ കെ ജോസാണ് സംവിധായകൻ. മമ്മൂട്ടി കമ്പനിയാണ് നിർമാണം. വിനായകനും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷം ചെയ്യുന്നു. മ​ഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയോട് എന്ന സിനിമയിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ മോഹൻലാലും എത്തുന്നു. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X