പ്രണയത്തിന് പ്രായം പ്രശ്നമല്ല; എന്തിനാണ് ഭയക്കുന്നതെന്ന് മഞ്ജു; 'മൂന്ന് വർഷത്തിന് ശേഷമുള്ള സന്തോഷം'

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. സാധാരണക്കാരിയായ ഒരു നടിയാണെന്ന് മഞ്ജു അവർത്തിക്കുമ്പോഴും മഞ്ജുവിനെ ആരാധകർ സമാനതകളില്ലാത്ത താരമായാണ് കാണുന്നത്. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തിയപ്പോൾ മഞ്ജുവിനെ സിനിമാ ലോകം ഇരു കൈയും നീട്ടി സ്വീകരിച്ചു.

ആയിഷയാണ് മഞ്ജുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. തുനിവ് എന്ന തമിഴ് ചിത്രമാണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ ​ഗലാട്ട പ്ലസിന് മഞ്ജു നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

അപ്പോൾ ലൈവ് പെർഫോമൻസ് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു

'മൂന്ന് വർഷത്തിന് ശേഷമാണ് ഞാൻ സ്റ്റേജിൽ പെർഫോം ചെയ്യാൻ പോവുകയാണ്. കൊവിഡ് പ്രതിസന്ധി മൂലവും ഷൂട്ടിം​ഗ് തിരക്കുകൾ മൂലവുമാണ് വൈകിയത്. അപ്പോൾ ലൈവ് പെർഫോമൻസ് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു'

'ലൈവ് പെർഫോമൻസ് ചെയ്യാൻ നല്ല പോലെ തയ്യാറെടുപ്പ് നടത്തണം. അത് കൊണ്ടാണ് വൈകിയത്. 21ാം തിയതിയാണ് എന്റെ ലൈവ് പെർഫോമൻസ്. സോളോ അല്ലാതെ ആദ്യമായി ഡാൻസ് ഡ്രാമ ചെയ്യുകയാണ്. രാധയുടെയും കൃഷ്ണനെയും കഥ'

തുനിവിൽ എന്റേതായ ഫ്രണ്ട്ലി സജഷൻ ഉണ്ടായിരുന്നു

'അസുരന് ശേഷം എനിക്ക് വന്ന സിനിമകളിൽ കൂടുതലും അസുരനുമായി സാമ്യമുള്ളതായിരുന്നു. തുനിവിൽ എന്റേതായ ഫ്രണ്ട്ലി സജഷൻ ഉണ്ടായിരുന്നു. എന്റെ കഥാപാത്രം ഇങ്ങനെ ആണെങ്കിലോ എന്ന തരത്തിൽ. സംവിധായകൻ വിനോദ് അതിനോട് സഹകരിച്ചു'

'നിങ്ങളുടെ നിർദ്ദേശങ്ങൾ കൂട്ടിച്ചേർക്കാൻ പറ്റുമോയെന്ന് നോക്കട്ടെയെന്ന് പറഞ്ഞു. വിനോദ് സാർ എന്റെ സജഷനിൽ ഹാപ്പി ആയിരുന്നു'

സാധാരണയായി ​ഗദ്ദാമമാർ ഉപദ്രവിക്കപ്പെടുന്നതാണ് സിനിമകളിൽ കാണാറ്

'മലയാളത്തിൽ അടുത്തിടെ ചെയ്ത സിനിമകളുടെയും ഡിസ്കഷനിൽ ഞാനും പങ്കാളി ആയിരുന്നു. ചർച്ചകളും ഫൈറ്റും ഉണ്ടാവും. സ്ക്രിപ്റ്റിന്റെ എല്ലാ ഘട്ടങ്ങളിലും എന്നെ അറിയിക്കാറുണ്ട്. ഒരു ടീം വർക്ക് ആണ്. ‌‌ആയിഷയിലെ കഥാപാത്രം എനിക്കിഷ്ടപ്പെട്ടു'

'സൗദി അറേബ്യയിലെ ഒരു ​ഗദ്ദാമ ആണ് കഥാപാത്രം. സാധാരണയായി ​ഗദ്ദാമമാർ ഉപദ്രവിക്കപ്പെടുന്നതാണ് സിനിമകളിൽ കാണാറ്. പക്ഷെ ഇത് അങ്ങനെയല്ല. ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കിയാണ്'

മാധവനോടൊപ്പമുള്ള ഹിന്ദി സിനിമ ക്യൂട്ട് ലവ് സ്റ്റോറി

'ഇന്ത്യക്കാരും അറബികളും തമ്മിലുള്ള ബന്ധത്തെ പോസിറ്റീവ് ആയാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. സാധാരണ ഇന്ത്യക്കാർ അറബ് നാടുകളിൽ ടോർച്ചർ ചെയ്യപ്പെടുന്നതാണ് സിനിമകളിൽ കാണാറ്. ആയിഷയുടെ അറബിക് വെർഷനിൽ കേരളത്തിൽ നിന്നുള്ള ഭാ​ഗങ്ങൾ കുറവായിരിക്കും'

'പാട്ടുകളും നീക്കം ചെയ്തേക്കും. മാധവനോടൊപ്പമുള്ള ഹിന്ദി സിനിമ ക്യൂട്ട് ലവ് സ്റ്റോറി ആണ്. മാഡിക്ക് കൊവിഡ് വന്ന ശേഷം ഷൂട്ടിം​ഗ് നിർത്തി. ഇപ്പോൾ വീണ്ടും തുടങ്ങാനിരിക്കുന്നു'

എനിക്ക് ആ സോൺ എക്സ്പ്ലോർ ചെയ്യണമെന്നുണ്ട്. ഇന്ന് പ്രായമൊന്നും ഒരു പ്രശ്നമല്ല

'ആളുകൾക്ക് ലൗ സ്റ്റോറിയുമായി എന്നെ സമീപിപ്പിക്കാൻ പേടി ആണെന്ന് തോന്നുന്നു. എനിക്ക് വേണ്ടി ഒരു ലൗ സ്റ്റോറി എഴുതാൻ സുഹൃത്തുക്കളായ എഴുത്തുകാരോട് പറയാറുണ്ട്. എനിക്ക് ആ സോൺ എക്സ്പ്ലോർ ചെയ്യണമെന്നുണ്ട്. ഇന്ന് പ്രായമൊന്നും ഒരു പ്രശ്നമല്ല'

'നിങ്ങളുടെ ഇമേജിനേഷനിൽ വൈൽഡ് ആയി പോവാനാണ് പറയാറ്. ഒരേ സിനിമകൾ ചെയ്യുന്നത് മടുപ്പുളവാക്കും. ചിലപ്പോൾ കഥ പറയുമ്പോൾ തുടക്കത്തിൽ തന്നെ ഈ കഥ എങ്ങനെ പോവുമെന്ന് മനസ്സിലാവും. നമുക്ക് മടുക്കുന്നുണ്ടെങ്കിൽ പ്രേക്ഷകരുടെ കാര്യം പറയേണ്ടല്ലോ'

പ്രേക്ഷകരുടെ സ്നേഹം പരിധികളില്ലാതെ ലഭിക്കുന്നുണ്ട്. നല്ല സിനിമകളിലൂടെ ആ സ്നേഹം തിരിച്ചു കൊടുക്കാനാണ് ശ്രമിക്കുന്നത്. ചില അനുമാനങ്ങൾ തെറ്റിയിട്ടുണ്ട്. പക്ഷെ നല്ല സിനിമകൾ ചെയ്യാൻ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞു.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X