For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശാലിനി എന്റെ വർഷങ്ങളായുള്ള സുഹൃത്താണ്; എപ്പോഴുമങ്ങനെ തന്നെ; നടിയെക്കുറിച്ച് മഞ്ജു വാര്യർ

    |

    മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. താരമൂല്യത്തിൽ ഇന്ന് മഞ്ജുവിനോളം വരുന്ന മറ്റൊരു നടി മലയാളത്തിൽ ഇല്ല. അഭിനയ പ്രാധാന്യമുള്ള സിനിമകൾ നിരന്തരം ചെയ്യുന്നുണ്ടെങ്കിലും രണ്ടാം വരവിൽ മഞ്ജുവിന് പരാജയങ്ങൾ ഏറെയാണ്. വൻ ഹൈപ്പിൽ വന്ന പല സിനിമകളും പരാജയപ്പെട്ടു. പക്ഷെ താരമൂല്യത്തിൽ യാതൊരു ഇടിവും വന്നിട്ടില്ലെന്നതാണ് മഞ്ജുവിനെ വ്യത്യസ്ത ആക്കുന്നത്.

    മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമായി കൈ നിറയെ അവസരങ്ങളും മഞ്ജുവിന് വരുന്നു. തുനിവ് ആണ് മഞ്ജുവിന്റെ ഏറ്റവും പുതിയ തമിഴ് സിനിമ. അജിത്ത് കുമാർ‌ നായകനായ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദ് ആണ്.

    Also Read: ഞാനുമായി ബന്ധമില്ലാത്ത സമയത്താണ് അജു അങ്ങനെ പറഞ്ഞത്; അദ്ദേഹത്തിലെ നന്മയാണെന്ന് നടന്‍ നിര്‍മല്‍ പാലാഴി

    ഫുൾ ആക്ഷൻ മോഡിലാണ് മഞ്ജു വാര്യർ സിനിമയിൽ എത്തിയിരിക്കുന്നത്. അസുരൻ എന്ന സിനിമയ്ക്ക് ശേഷം മഞ്ജുവിന്റേ രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. രണ്ട് സിനിമകളിലും വ്യത്യസ്തമായ ​ഗെറ്റപ്പിലാണ് മ‍ഞ്ജു എത്തിയിരിക്കുന്നത്.

    പുതിയ തമിഴ് സിനിമകളുടെ കഥകൾ കേട്ട് കൊണ്ടിരിക്കുകയാണെന്നും ഒന്നും തീരുമാനമായിട്ടില്ലെന്നുമാണ് മഞ്ജു വ്യക്തമാക്കിയത്.

    Also Read: അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് കേട്ടു നിൽക്കാൻ കഴിഞ്ഞില്ല!, പ്രേം നസീറിനെ കളിയാക്കിയ ആളെ തല്ലിയതിനെ പറ്റി മോഹൻലാൽ

    സിനിമയുടെ ഷൂട്ടിം​ഗിനിടെ അജിത്തിനൊപ്പമുള്ള യാത്രകളുടെ ചിത്രങ്ങൾ മഞ്ജു പങ്കുവെച്ചിരുന്നു. മലയാളി ആയ ശാലിനി ആണ് അജിത്തിന്റെ ഭാര്യ. ഒരു കാലത്ത് മലയാള സിനിമകളിൽ നിറഞ്ഞ് നിന്ന താരമാണ് ശാലിനി. അനിയത്തിപ്രാവ്, നിറം തുടങ്ങിയ സിനിമകളിലൂടെ ജനപ്രീതി നേടിയ ശാലിനി വളരെ പെട്ടെന്ന് തന്നെ സിനിമകളിൽ നിന്ന് മാറുകയും ചെയ്തു.

    അജിത്ത് കുമാറുമായുള്ള വിവാഹ ശേഷം ശാലിനി സിനിമാ അഭിനയത്തോട് വിട പറഞ്ഞു. ഇപ്പോഴിതാ ശാലിനിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി മ‍ഞ്ജു വാര്യർ. തുനിവിന്റെ പ്രാെമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിനിടെ ആണ് മഞ്ജു വാര്യർ ശാലിനിയെക്കുറിച്ച് സംസാരിച്ചത്.

    'ശാലിനി എന്റെ വർഷങ്ങളായുളള സുഹൃത്ത് ആണ്, മെസേജ് അയക്കാറുണ്ട്. ഈ പടത്തിന്റെ ഷൂട്ടിം​ഗിനിടയ്ക്കാണ് സാറിനെ മീറ്റ് ചെയ്യാൻ പറ്റിയത്. ശാലിനിയും ഞാനും എപ്പോഴും ടച്ചിലുണ്ട്,' മഞ്ജു വാര്യർ പറഞ്ഞതിങ്ങനെ. അജിത്തുമായുള്ള വിവാഹ ശേഷം സിനിമകളിൽ നിന്നും പൂർണമായും മാറി നിൽക്കുകയാണ് ശാലിനി. അടുത്തിടെ ആണ് നടി ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയത്. പഴയ സ്നേഹത്തോടെ ആരാധകർ ശാലിനിയെ സോഷ്യൽ മീഡിയയിൽ സ്വീകരിച്ചു.

    ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അജിത്തിന്റെ തുനിവ് റിലീസിന് എത്തിയിരിക്കുകയാണ്. ആരാധകരുടെ ആഘോഷമാണ് ആദ്യ ദിവസം തിയറ്ററുകളിൽ. അജിത്തിന്റെ തുനിവും വിജയുടെ വരിസും ഒരുമിച്ചാണ് തിയറ്ററുകളിൽ എത്തിയിരിക്കുന്നത്.

    താരങ്ങളുടെ ബോക്സ് ഓഫീസിലെ ഏറ്റുമുട്ടലിനെ ആകാംക്ഷയോടെ ആണ് സിനിമാ ലോകം കണ്ടത്. രണ്ട് സിനിമകളുടെയും ബുക്കിം​ഗ് കുതിച്ചുയരുകയാണ്.
    റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ അജിത്ത്, വിജയ് ആരാധകരുടെ പ്രവാഹമാണ് തിയറ്ററുകളിലേക്ക് വരുന്നത്.

    തുനിവ് ഹിറ്റായാൽ തമിഴിൽ തുടർച്ചയായ രണ്ടാമത്തെ ഹിറ്റാണ് മഞ്ജുവിന് ലഭിക്കാൻ പോവുന്നത്. മലയാളത്തിൽ ആയിഷ ആണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ ആണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. അറേബ്യൻ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമ ജനുവരി 20 ന് തിയറ്ററുകളിൽ എത്തും.

    Read more about: manju warrier
    English summary
    Manju Warrier Open Up About Her Friendship With Shalini Ajith; Actress Words Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X