For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെയ്ത് കുളമാക്കരുത് എന്നുണ്ടായിരുന്നു, പാട്ടൊരുക്കിയ ജയചന്ദ്രൻ ചേട്ടനോട് ക്ഷമ ചോദിക്കുന്നു; മഞ്ജു

  |

  മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. മഞ്ജു വാര്യരെ പോലെ ഒരു നടിയും കേരളത്തിൽ ഇതുവരെയും ഇത്ര മാത്രം ആഘോഷിക്കപ്പെട്ടിട്ടില്ലെന്നാണ് സിനിമാ ലോകം പറയുന്നത്. മഞ്ജു വാര്യർ അഭിനയം നിർത്തിയപ്പോൾ മലയാള സിനിമയ്ക്കുണ്ടായ വിടവ് നികത്താൻ മഞ്ജു തന്നെ അഭിനയ രം​ഗത്ത് തിരിച്ചു വരേണ്ടി വന്നു.

  രണ്ടാം വരവിൽ ചെയ്തിൽ അധികം സിനിമകളും വലിയ ശ്രദ്ധ നേടിയിട്ടില്ലെങ്കിലും മഞ്ജുവിനോടുള്ള സ്നേഹം ആരാധകർക്ക് പലപ്പോഴും സിനിമയ്ക്കും അപ്പുറത്താണ്. അതിനാൽ തന്നെ സിനിമയുടെ വിജയ പരാജയങ്ങൾ നടിയുടെ താരമൂല്യത്തെ ബാധിക്കുന്നില്ലെന്നതും കൗതുകരമാണ്. ‌

  Also Read: 'അരമനയിൽ നിന്നും ഡിവോഴ്സ് കിട്ടി, ഞങ്ങൾ പള്ളിയിൽ വെച്ച് വിവാഹിതരാകും, തോമുവിന്റെ മാമോദീസയുമുണ്ടാകും'; ഡിവൈൻ

  മലയാളത്തിലും തമിഴിലുമായി ഓരോ റിലീസുകളാണ് മഞ്ജുവിന് ഉടനെ വരാനിരിക്കുന്നത്. അജിത്തിനൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രം തുനിവ്, മലയാളത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആയിഷ എന്നിവയാണ് ഈ സിനിമകൾ.

  ആയിഷയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. നേരത്തെ സിനിമയിലെ ​ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു. ​സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരുന്നു സിനിമയിലെ മഞ്ജുവിന്റെ ​ഗാന രം​ഗം.

  Also Read: ജീവിതത്തിലെ പുതിയ സന്തോഷം ഉടൻ! ആ സന്തോഷം വാക്കുകളിൽ കാണാമെന്ന് ആരാധകർ; ദുബായ് വിശേഷങ്ങളുമായി പേളി

  പ്രഭുദേവയുടെ കൊറിയോ​ഗ്രാഫിയിൽ ഒരുങ്ങിയ ​ഗാനം പ്രശംസയും ട്രോളുകളും ഒരുപോലെ ഏറ്റു വാങ്ങി. മഞ്ജുവിന്റെ നൃത്തച്ചുവടുകൾ പ്രശംസ വാങ്ങിയപ്പോൾ നടിയുടെ ഹെയർ സ്റ്റെൽ വ്യാപക ട്രോളുകൾക്ക് ഇരയായി.

  ചുരുണ്ട മുടി മഞ്ജുവിന് ചേരുന്നില്ല, മേക്കപ്പ് ഓവറാണ് എന്നിങ്ങനെ നീളുന്നു വിമർശനങ്ങൾ. ഇപ്പോഴിതാ ​ഗാനരം​ഗം ചിത്രീകരിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മഞ്ജു വാര്യർ. ബിഹൈന്റ് വുഡ്സിനോടാണ് പ്രതികരണം.

  എന്റെ കുട്ടിക്കാലം മുതലുള്ള ആരാധനാ പാത്രം ആയിരുന്നു അദ്ദേ​ഹം (പ്രഭുദേവ). ഈ സിനിമയിൽ ഒരു പാട്ടിന്റെ സന്ദർഭം ഉണ്ടെന്നറിഞ്ഞപ്പോൾ ഇങ്ങനെ ഒരു പാട്ട് ചെയ്യാമോ എന്ന് പേടിച്ച് പേടിച്ചാണ് ചോദിച്ചത്. ഞാൻ ഒരു ധൈര്യത്തിനങ്ങ് ചോദിച്ചതാണ്. വളരെ സന്തോഷത്തോടെ അദ്ദേഹം സമ്മതിച്ചു.

  'പിന്നെ അതിന് വേണ്ടിയുള്ള പാട്ടിന് ശ്രമിച്ചു. ജയചന്ദ്രൻ ചേട്ടനെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അദ്ദേഹത്തോട് ഔപചാരികമായി മാപ്പ് ചോദിക്കുന്നു. ഇങ്ങനെ അല്ല, കുറച്ച് കൂടി എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ക്ഷമ ഞാൻ നന്നായി പരീക്ഷിച്ചിട്ടുണ്ട്. വളരെ സ്വീറ്റ് ആയി അദ്ദേഹം ചെയ്ത് തന്നു'

  'കൊറിയോ​ഗ്രഫിയൊക്കെ നേരത്തെ സെറ്റ് ചെയ്ത് വെച്ചിട്ട് അദ്ദേഹം (പ്രഭുദേവ) പഠിപ്പിച്ച് വിട്ട കുറച്ച് ഡാൻസർമാർ അഞ്ച് ദിവസം മുന്നേ ലൊക്കേഷനിൽ വന്നു. ഓരോ ദിവസവും ഷൂട്ട് കഴിഞ്ഞ് ഡാൻസ് പ്രാക്ടീസ് ചെയ്തു'

  'കാണുന്നത് പോലെ അത്ര എളുപ്പം ആയിരുന്നില്ല. സാറിന്റെ ഡാൻസിം​ഗ് സ്റ്റെെൽ അറിയാമല്ലോ, അത് മനസ്സിലുണ്ട്, ആറ്റുനോറ്റ് കിട്ടിയിട്ട് ചെയ്ത് കുളമാക്കരുതെന്ന പേടിയും ഉണ്ടായിരുന്നു. ഒരു ദിവസം സാർ വന്ന് അദ്ദേഹത്തിന്റെ സൂപ്പർ‌ വിഷനിൽ എല്ലാ ഡാൻസർമാരും കൂടി ഒരു റിഹേഴ്സലും ചെയ്തു. ഒന്നൊന്നര മാസത്തിനുള്ളിൽ ഷൂട്ട് കംപ്ലീറ്റ് ചെയ്തു'

  'ഒരു സിനിമ ചെയ്യുമ്പോൾ ആ സിനിമ എനിക്ക് കാണാൻ തോന്നുമോ എന്ന് മാത്രമേ ഞാൻ നോക്കാറുള്ളൂ. അതിന് പല കാരണങ്ങളുമാവാം,' മഞ്ജു വാര്യർ പറഞ്ഞതിങ്ങനെ. അറേബ്യൻ കഥാ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആയിഷ ആമിർ പള്ളിക്കൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

  Read more about: manju warrier
  English summary
  Manju Warrier Open Up About Her Viral Dance In Ayisha Movie; Shares Her Experience With Prabhu Deva
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X